0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 2685

തന്നെ വീട്ടിൽ പോകാൻ ഇറങ്ങി..

അടുത്ത് ഹോട്ടലിൽ നിന്നു അവൾക്കു ഇഷ്ടം ഉള്ള നൂൽ പൊറോട്ടയും ബീഫും വാങ്ങി.. ഞാൻ സന്തോഷത്തോടെ വീട്ടിൽ പോയി.. വീടിന്റെ ഉമ്മറത്ത് അമ്മമാരും അവളും എല്ലാം ഇരിക്കുന്നു.. ഞാൻ അവൾക്കു വാങ്ങിയ സാധനം ബാഗിൽ ആക്കിയിരുന്നു.. ഞാൻ അത് ആരും കാണാതെ കാണാതെ കൊണ്ട് പോയി..

അമ്മാർക്ക് ഒരു ചിരിയും കൊടുത്ത്.. പതിവിലും സന്തോഷം ആയിരുന്നു ഞാൻ.. എന്റെ മുഖം കണ്ടു അവർക്കും അത് മനസ്സിലായി.. അവരും എന്നെ നോക്കി ചിരിച്ചു.. ഞാൻ നേരെ മുറിയിലേക്ക് വച്ചു പിടിച്ചു... ഞാൻ അവൾക്കു വാങ്ങിയ ആഹരം കട്ടിലിൽ വച്ചു നേരെ കുളിക്കാൻ കയറി സന്തോഷം കൊണ്ട് നന്നായി വിസ്താരി തന്നെ കുളിച്ചു... ടാങ്കിലെ വെള്ളം തീരാറായപ്പോൾ ആണ് ഞാൻ ഇറങ്ങിയത്.....

റൂമിൽ ഇറങ്ങിയപ്പോഴേക്കും അവിടെ അവൾക്കു വച്ച ആഹാരം ഒന്നും കാണാൻ ഇല്ല.. അവൾ എടുത്തു കഴിച്ചു കാണണം... ഞാൻ നേരെ കണ്ണ്ടിക്ക് മുന്നിൽ പോയി തലയെല്ലാം തോർത്തി.. ഞാൻ എന്റെ സൗന്ദര്യം തന്നെ നോക്കി നിന്നു... ഞാൻ അങ്ങനെ നോക്കിയപ്പോൾ ഞാൻ അറിയാതെ തന്നെ ചിരിച്ചു പോയി.. ആര്യക്ക് മാച്ച് തന്നെ അവളുടെ ഒപ്പം പിടിച്ചു നിൽക്കാൻ ഉള്ളത് സൗന്ദര്യം എനിക്കും ഉണ്ട്..

ഞാൻ അങ്ങനെ ഡ്രസ്സ്‌ ഒക്കെ മാറി കട്ടിലിൽ ഇരുന്നു.. അവൾ മുറിയിൽ വന്നിട്ട് വേണം എനിക്കു എല്ലാം സംസാരിക്കാൻ... ഞാൻ അവൾ വരാൻ കാത്തിരുന്നു. ആദ്യരാതിക്കു കാത്തിരിക്കുന്നു മണവാളനെ പോലെ .... ഞാൻ ഫോൺ എടുത്തു മണിക്കുട്ടിക്ക് മെസ്സേജ് ഒക്കെ അയച്ചു ഇരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ അവൾ മുറിയിലേക്ക് വന്ന്.. എനിക്കു അവളെ കണ്ടപ്പോൾ ചിരിച്ചു വന്നു.. ഞാൻ അവളെ നോക്കിയിരുന്നു..
അവൾ വന്നു എന്നെ നോക്കുക പോലും ചെയ്യാതെ കട്ടിലിൽ കയറി കിടന്നു.. ഇത് സ്ഥിരം പരിപാടി ആയിരുന്നു.. അത് കൊണ്ട് എനിക്കു ഒന്നും തോന്നിയില്ല.. ഞാൻ അവളെ നോക്കി കുറച്ചു നേരം ഇരുന്നു...
അവസാനം ഞാൻ അവളെ വിളിച്ചു.....

"ആര്യ "

അവൾ ഒന്നും മിണ്ടിയില്ല... ഞാൻ പിന്നെയും വിളിച്ചു..

"ആര്യ "

ഇത്തവണയും അവൾ

💬 Comments

View all comments