0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 2686

കേട്ടിട്ട് ഒന്നും മിണ്ടാതെ കിടന്നു.. എനിക്കു ചെറുതായി ദേഷ്യം വരാൻ തുടങ്ങി...

"ആര്യാ ഒന്നു എനിക്കു എനിക്കു കുറച്ചു കാര്യം പറയാൻ ഉണ്ട്.... എനിക്കു കുറച്ചു സംസാരിക്കണം "

ഞാൻ അവളോട്‌ അല്പം ശബ്ദം ഉയർത്തി തന്നെ പറഞ്ഞു.. ഇത്തവണ അവൾ പ്രതികരിച്ചു.. എന്നാൽ അത് വല്ലാതെ വിഷമം ഉണ്ടാക്കി...

"എനിക്കു ഒന്നും കേൾക്കണ്ട...രാത്രിയിൽ എങ്കിലും മനുഷ്യന് കുറച്ചു സമാധാനം തരുമോ.... എനിക്ക് ഒന്നു ഉറങ്ങണം.... ഒന്നു ശല്യപെടുത്താതെ പോകുമോ "

അവൾ പറഞ്ഞത് കേട്ടു ഞാൻ ഒരുനിമിഷം ഞെട്ടി.. ആദ്യമായിട്ടാണ് അവൾ എന്നോട് ഇങ്ങനെ പെരുമാറുന്നത്.. എനിക്കു ഏത് വലിയ വിഷമം ഉണ്ടാക്കി.. എന്റെ കണ്ണിൽ നിന്നും കണ്ണീർ വരാൻ തുടങ്ങി... എനിക്കു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അവളുടെ പ്രതികരണം.. ഞാൻ ആകെ വല്ലാതെ ആയി.. എനിക്കു വിഷമം സഹിക്കാൻ പറ്റാത്ത അവസ്ഥ ആയി... ഞാൻ അവിടെ നിന്നും എണിറ്റ... അലമാരിയിൽ നിന്നും ഒരു കുപ്പിയും എടുത്തു ഞാൻ ബാൽക്കണിയിൽ പോയി..

അപ്പോഴും എന്റെ കണ്ണുകളിൽ നിന്നു കണ്ണുനീർ വന്നു കൊണ്ടിരുന്നു.. മനസ്സു മുഴുവൻ പൊട്ടിപോകാവുന്ന അവസ്ഥ.. ഒരുപാട് സന്തോഷത്തോടെ ഒരു പുതിയ ജീവിതം തുടങ്ങാം എന്ന് കരുതി ആണ് ഞാൻ വന്നത്.. എന്നാൽ അവളുടെ വാക്കുകൾ എന്നെ നന്നായി മുറിവേൽപ്പിച്ചു.. ഞാൻ കുപ്പി പൊട്ടിച്ചു വെള്ളം പോലും ചേർക്കാതെ കുടിച്ചു.... എനിക്കു എന്റെ വിഷമം തല്ക്കാലം മാറാൻ ഇതല്ലാതെ വേറെ വഴി ഇല്ലായിരുന്നു.. ഒരുപാട് കുപ്പി മുഴുവൻ ഞാൻ ഒറ്റവലിക്കു കുടിച്ചു.. ഞാൻ കുപ്പി അവിടെ വച്ചു ചെയറിൽ ഇരുന്നു.. അപ്പോഴും കണ്ണുനീർ വരുക ആയിരുന്നു.. പതുക്കെ ബോധം പോകുന്നത് ഞാൻ അറിഞ്ഞു.. അത് എന്നെന്നേക്കുമായി പോയിരുന്നേൽ എന്ന് ഞാൻ ആലോചിച്ചു......ഒരുപാട് സന്തോഷവും ആയി വന്ന ഞാൻ ഇപ്പോൾ ഒരുപാട് വിഷമിച്ചു...

അടുത്ത ദിവസം ആണ് എനിക്കു പിന്നെ ബോധം വന്നത്.. അപ്പോഴും എനിക്കു വിഷമം മാറിയില്ലായിരുന്നു.. ഞാൻ ബാൽക്കണിയിൽ തന്നെ അങ്ങനെ കിടന്നു.. ഇന്ന് ഒരിടത്തു പോകാനും എനിക്കു മനസ്സു വന്നില്ല.. കുറെ നേരം ഞാൻ ബാൽക്കണിയിൽ തന്നെ ഇരുന്നു... എനിക്കു ഇന്നലെ ജോലി

💬 Comments

View all comments