0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 2687

നടന്നത് ആലോചിച്ചു നല്ല സങ്കടം വന്നു.. എനിക്കു വല്ലാത്ത അവസ്ഥ ആയിരുന്നു ഉണ്ടായതു.. ഞാൻ ആകെ ആശ്യക്കുഴപ്പത്തിൽ ആയി... അവൾ എന്ത് കൊണ്ടാണ് എന്നോട് ഇങ്ങനെ പെരുമാറിയത്.. ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നു എന്ന് പറയൻ ആണ് വന്നത്.. എന്റെ ഇഷ്ടം അവളോട്‌ തുറന്നു പറയാൻ ആണ് ഞാൻ വന്നത്.. എന്നാൽ അവൾ എന്നെ നിഷ്കരണം തള്ളിക്കളഞ്ഞു

അവൾക്കു എന്നോട് ഒരുപാട് ഇഷ്ടം ഉണ്ടായിരുന്നു എന്നല്ലേ അവൻ പറഞ്ഞത്.. ഇനി അവൻ കള്ളം പറഞ്ഞതാണോ..?

ആയിരിക്കില്ല അവൾക്കു എന്നെ ഇഷ്ടം ഉണ്ടായിരുന്നു.... എന്നാൽ ഇപ്പോൾ ആ ഇഷ്ടം എല്ലാം പോയോ....??

അവൾക്കു ഇപ്പോൾ എന്നെ വെറുപ്പാണോ.... അവൾ എന്റെ കൂടെ ജീവിക്കാൻ ആഗ്രഹം ഇല്ലേ??

എന്നാൽ അവളെ എനിക്കു ഇപ്പോഴും ഇഷ്ടം ആണ്.. അവൾ ഇല്ലാതെ എനിക്കു പറ്റില്ല... എന്നൽ അവൾ എന്നെ അകറ്റുകയല്ലേ?

അവൾക്കു എന്നെ ഇഷ്ടം ഉള്ളത് കൊണ്ടല്ലേ എന്നും ഞാൻ കൊണ്ടുവരുന്ന ഫുഡ്‌ അവൾ കഴിക്കുന്നത്...? അതോ ഇനി അവൾ അതൊക്കെ കളയുക ആണോ ചെയ്യുന്നത്?

അവൾക്കു എന്നെ അപ്പോൾ ഇഷ്ടം അല്ലേ....?

ഇങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും ആയി... ഞാൻ അവിടെ ഇരുന്നു.. ഞാൻ ഇനി എന്താ ചെയ്യുക എനിക്കു ഒരു എത്തും പിടിയും കിട്ടിയില്ല...
ഞാൻ കുറെ നേരം അവിടെ ഇരുന്നു ആലോചിച്ചു എനിക്കു ഒന്നും പിടി കിട്ടിയില്ല..

കുറച്ചു കഴിഞ്ഞു ഞാൻ എണിറ്റു റൂമിൽ പോയി കിടന്നു... അപ്പോൾ അവിടത്തെ ടേബിളിൽ ഒരു പാക്കറ്റ് പൊട്ടിച്ച പാട് ഇരിക്കുന്നു.. അപ്പോൾ അതാണ് അവൾ ഇന്നലെ എന്നോട് ദേഷ്യപെട്ടത്... ആദ്യ ദിവസംങ്ങളിൽ പെൺകുട്ടികൾക്ക് നല്ല വേദന ഒക്കെ ഉണ്ടാകാറുണ്ട് എന്ന് എനിക്ക് അറിയാം.. എനിക്കു കുറച്ചു സമാധാനം ആയി.. അവളുടെ മൂഡ് ശെരിയല്ലാത്തതു കൊണ്ടാണ് അവൾ അങ്ങനെ പെരുമാറിയത്....
എന്റെ മനസ്സിൽ പിന്നെയും കുറച്ചു സന്തോഷം ഒക്കെ വരാൻ തുടങ്ങി..... ഞാൻ അങ്ങനെ കിടന്നു..

എന്നാൽ എന്റെ മനസ്സിലെ ഈഗോ എന്ന ചെകുത്താൻ കുഞ്ഞു പിന്നെയും തലപൊക്കി തുടങ്ങി..

എന്നാലും അവൾ എന്നോട് അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു.... ഞാൻ

💬 Comments

View all comments