0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 2694

കൂടി കാണാൻ കഴിഞ്ഞു.. എനിക്കു അത് കണ്ടപ്പോൾ ചിരി വന്നു.. അവളിലെ പോസ്സസ്സീവ്നെസ്സ് പിന്നെയും പുറത്തു വന്ന്...

അവിടെ ഇരുന്നു കുറച്ചു നേരം സംസാരിച്ചിട്ട് അവർ രണ്ടുപേരും താഴോട്ട് പോകാൻ പോയി.. പോകാൻ നേരം ആര്യ എന്നെ നോക്കിയ നോട്ടം... എന്റെ പൊന്നെ ഞാൻ അങ്ങ് ഇല്ലാണ്ടായി.... ഞാൻ പിന്നെ എണിറ്റു പരിപാടി എല്ലാം കഴിഞ്ഞു ഫ്രഷ് ആയി... കുളിക്കുമ്പോഴും ആര്യയുടെ അസ്സുയ ഉള്ളത് മുഖം ആണ് എനിക്കു ഓർമ വന്നത്. അവൾക്കു എന്നോട് ഉള്ള ഇഷ്ടം എല്ലാം പുറത്തു വരാൻ തുടങ്ങി എന്ന് മനസ്സിലായി.....

ഞാൻ നേരെ താഴെ പോയതും അപ്പു ഇരുന്നു ഫുഡ്‌ കഴിക്കുന്നു. നല്ല ഇഡലിയും സാമ്പാറും അവൾ വെട്ടി വിഴുങ്ങുന്നു.... തൊട്ടപ്പുറത്തു ആര്യ അവൾക്കു വിളമ്പി കൊടുക്കുന്നു.. ഞാൻ ആര്യയെ ദേഷ്യം പിടിപ്പിക്കാൻ ആയി അപ്പുവിന്റെ അടുത്ത് തന്നെ പോയിരുന്നു.. ആര്യ എന്റെ മുന്നിൽ പ്ലേറ്റ് വച്ചപ്പോൾ ഞാൻ അത് എടുത്തു മാറ്റി അപ്പുവിന്റെ പ്ലേറ്റിൽ നിന്നു കഴിക്കാൻ തുടങ്ങി... അത് ആര്യക്ക് ഒരു വലിയ അടി തന്നെ ആയിരുന്നു... ഞാൻ അങ്ങനെ ചെയ്യുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചില്ല... ഞങ്ങൾ കൊച്ചിലെയും ഇങ്ങനെ ഒക്കെ ആണ് കഴിച്ചിരുന്നത് അത് കൊണ്ട് ബാക്കിയുള്ളവർക്ക് ഒന്നും തോന്നിയില്ല....

ഞാൻ കഴിക്കുമ്പോൾ അപ്പുവിന് ഞാൻ വാരി കൊടുത്തു.. അവൾ എനിക്കും.. ഞങ്ങൾ അങ്ങനെ കഴിച്ചു കൊണ്ടിരുന്നു.. എന്നാൽ ആര്യയുടെ മുഖത്തു സങ്കടവും അസ്സുയയും എല്ലാം നിറഞ്ഞു നിന്നു.. ഞാൻ അതെല്ലാം ശ്രെദ്ധിച്ചു... അങ്ങനെ കാപ്പികുടിയെല്ലാം കഴിഞ്ഞു.. ഞങ്ങൾ ഹാളിലെ സോഫയിൽ ഇരുന്നു സംസാരിച്ചു.... അവൾ എന്നോട് ചേർന്നിരുന്നാണ് സംസാരിക്കുന്നത്... ഇതൊന്നും ഇഷ്ടപ്പെടാതെ ഒരാൾ അതൊക്ക നോക്കി അങ്ങോട്ടു ഇങ്ങോട്ടും നടന്നു...

കുറച്ചു നേരം അവിടെ ഇരുന്നിട്ട് ഞാൻ പുറത്തു ഒക്കെ പോയി.. പുറത്തു പോകുമ്പോഴും മനസ്സിൽ ആര്യയുടെ മുഖം ആയിരുന്നു.. ഞാൻ ഇന്ന് അപ്പുവിനോട് കാണിച്ച അടുപ്പം അവൾക്കു പിടിച്ചിട്ടില്ല.. അപ്പുനെ അവൾ ഒന്നും ചെയ്യാതിരുന്നാൽ ഭാഗ്യം.. ഞാൻ മനസ്സിൽ കരുതി...

കുറച്ചു നേരം പുറത്തു ഒക്കെ കറങ്ങി.. ഒന്നു രണ്ടുപേരെ ഒക്കെ കണ്ടു ഞാൻ തിരിച്ചു

💬 Comments

View all comments