0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 2696

9 മണിയായി... വരുന്നവഴി ഞാൻ മസാലദോശ കഴിച്ചു അത് കൊണ്ട് അമ്മ കഴിക്കാൻ വിളിച്ചപ്പോൾ ഞാൻ വേണ്ടാന്ന് പറഞ്ഞു മുറിയിൽ പോയി.. അവൾ മുറിയിൽ ഉണ്ടായിരുന്നു.. അവളുടെ കണ്ണുകൾ എല്ലാം ചുവന്നിരുന്നു.. കണ്മഷി എല്ലാം പടർന്നിരുന്നു... അവൾ കരയുക ആയിരുന്നു എന്ന് എനിക്കു മനസ്സിലായി.. എന്നാൽ ഞാൻ അവളെ മൈൻഡ് ചെയ്യാതെ ടവൽ എടുത്തു കുളിക്കാൻ കയറി..... ഒരു 30 മിനിറ്റ് എടുത്തു ഞാൻ കുളിച്ചിറങ്ങി.. അപ്പോൾ അവൾ റൂമിൽ ഇല്ലായിരുന്നു... ഞാൻ ഡ്രസ്സ്‌ ഒക്കെ മാറി.. കട്ടിലിൽ കയറി കിടന്നു.....

ഞാൻ കുറച്ചു നേരം ഫോൺ നോക്കി ഇരുന്നു.. മണിക്കുട്ടി കുറച്ചു ഫോട്ടോ ഒക്കെ അയച്ചിട്ടുണ്ട്. അതൊക്ക നോക്കി ഇരുന്നു... അവൾ ബുധനാഴ്ച തിരിച്ചു വരും..അവരുടെ ഹണിമൂൺ ഒക്കെ അപ്പോൾ കഴിയും... കട്ടിലിൽ ചാരി ഫോണും നോക്കി ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ആര്യ റൂമിൽ വന്നു.. നേരെ ബാത്‌റൂമിൽ ഒക്കെ പോയി അവൾ വന്നു കട്ടിലിൽ കിടന്നു.. ഞാൻ അവളെ നോക്കാൻ പോയില്ല.. അവളെ ഇങ്ങനെ വട്ടു കളിപ്പിക്കുന്നത് എനിക്കു ഇഷ്ടം ആയിരുന്നു...

ലൈറ്റ് ഒക്കെ ഓഫ് ചെയ്തു നൈറ്റ്‌ ലമ്പ് ഇട്ടു. ഇപ്പോൾ അതിന്റ വെട്ടം മാത്രം ഉണ്ട് റൂമിൽ... ഞാനും അങ്ങനെ കിടന്നു... അവൾ കിടന്നു കരയുന്നോ എന്ന് തോന്നി ഇത് സ്ഥിരം പരുപാടി ആയിരുന്നത് കൊണ്ട് ഞാൻ മൈൻഡ് ചെയ്തില്ല...

നോക്കുമ്പോൾ എന്റെ ഫോൺ അടിക്കുന്നു..ഞാൻ കൈ എത്തിച്ചു ലൈറ്റ് ഇട്ടു.. ഫോൺ നോക്കുമ്പോൾ അപ്പു ആണ്.. ഞാൻ അത് എടുത്തു.. ആര്യയെ
വട്ടിളക്കാൻ ഞാൻ ഉറച്ചു തന്നെ സംസാരിച്ചു

"എന്താ അപ്പു...... ഉറക്കം വന്നില്ലേ.."

ഞാൻ ആര്യ ശ്രെദ്ധിക്കാൻ കണക്കിന് പറഞ്ഞു...

കുറച്ചു നേരം ഞങ്ങൾ സംസാരിച്ചു.. അവസാനം ഞാൻ ഉറക്കെ ഒരുപാട് കാര്യം പറഞ്ഞു

"അപ്പു നമുക്ക് വേണമെങ്കിൽ ഇന്ന് വൈകിട്ട് പറഞ്ഞ കാര്യം ഒന്നു ആലോചിക്കാം കേട്ടോ... നമുക്ക് തമ്മിൽ അങ്ങ് ഒന്നു കൂടെ കെട്ടാം "

അത്രയും പറഞത് മാത്രം എനിക്കു ഓർമയുണ്ട്.. നോക്കുമ്പോൾ എന്റെ ഐഫോൺ എറിൽ കൂടി പറന്ന് പോകുന്നു.. അവൻ പറന്നു പോയി

💬 Comments

View all comments