Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
ചുമരിൽ ഇടിച്ചു തറയിൽ വീണു.. അവൻ നിഴ്ചലം ആയി.. ഞാൻ തല തിരിച്ചു ഒന്നു നോക്കിയപ്പോൾ ചുവന്ന് കണ്ണുകളും ആയി എന്നെ നോക്കി ദാഹിപ്പിക്കുന്ന ഒരുപാട് ഭദ്രകാളിയെ ആണ് കണ്ടത്.. ഒരു നിമിഷം ഞാൻ ഒന്നു ഭയന്ന് പോയി..
കരഞ്ഞു കരഞ്ഞു ആ കണ്ണുകൾ ചുവന്നു കലങ്ങി കിടന്നു... അവൾ എന്നെ വല്ലാതെ നോക്കി.. എന്നിട്ട് ഒറ്റ മറിച്ചിലിന് എന്റെ മുകളിൽ വന്നു കിടന്നു.. എന്നെ മുറുക്കെ അവൾ കെട്ടിപിടിച്ചു... എന്നിട്ട് അവൾ കരയാൻ തുടങ്ങി.. അവൾ അവളുടെ സങ്കടം എല്ലാം കരഞ്ഞു തീർത്തു... എന്നെ കെട്ടിപിടിച്ചു കരഞ്ഞു.. ഒരുപാട് ആഗ്രഹിച്ച കാര്യം ആയതു കൊണ്ട് ഞാൻ അങ്ങനെ കിടന്നു...
"എന്നെ വിട്ടു പോകല്ലേടാ എനിക്കു നിന്നെ ഒരുപാട് ഇഷ്ടം ആണ്.. നീ ഇല്ലേൽ ഞാൻ മരിച്ചു പോകും.. എന്നെ ഉപേക്ഷിക്കല്ലേ...എനിക്കു നിന്നെ അത്രക്കും ഇഷ്ടം ആണ്... "
അവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്കു എന്തെന്നില്ലാത്ത സന്തോഷം വന്നു.. ഒരുപാട് നാളുകൾ ആയി ഞാൻ കേൾക്കാൻ കാത്തിരുന്ന കാര്യം കേട്ടപ്പോൾ ഞാൻ അങ്ങനെ നിന്നു... ഒന്നു ചാലിൽക്കാൻ പോലും കഴിയാതെ ഞാൻ കിടന്നു.. അവൾ എന്നെ അനങ്ങാൻ പറ്റാത്ത രീതിയിൽ വലിഞ്ഞു മുറുക്കി... സന്തോഷം കൊണ്ട് എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു..
അവൾ തുടർന്നു
"എനിക്കു നിന്നെ അന്ന് ക്ലാസ്സിൽ കണ്ടപ്പോഴേ ഇഷ്ടം ആയിരുന്നു.. എന്നാൽ ഞാൻ നിന്റെ ടീച്ചർ ആയിരുന്നു എന്നും നീ എന്നേക്കാൾ ഇളയത് ആണെന് കരുതി ഒരു നിമിഷം ഞാൻ നിന്നു.. എന്നാൽ നീ അന്ന് നിന്റെ പ്രായം പറഞ്ഞപ്പോൾ എനിക്കു എന്തെന്നില്ലാത്ത സന്തോഷം ആയി..കാരണം ഒറ്റക്കാഴ്ചയില്ല തന്നെ നീ എന്റെ ഉള്ളിൽ അത്രയും ആഴ്ത്തിൽ പതിഞ്ഞു... നിന്നെ കാണുമ്പോൾ എനിക്കു എന്താന്നില്ലാത്ത സന്തോഷം ആണ് വന്നുകൊണ്ടിരുന്നത്.. നീ എന്റേത് മാത്രം ആകണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു.. എന്നാൽ നിനക്ക് എന്നെ ഇഷ്ടം ആകുമോ എന്നായിരുന്നു എന്റെ പേടി.. നീ ക്ലാസ്സിലെ മറ്റു പെൺകുട്ടികളും ഒക്കെ ആയി സംസാരിക്കുമ്പോൾ എനിക്കു നല്ല ദേഷ്യവും സങ്കടവും ആണ് വന്നത്... കാരണം നിന്നെ ഞാൻ
💬 Comments
View all comments