Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
അത്രയും സ്നേഹിച്ചിരുന്നു...
അവൾ പറഞ്ഞു എന്റെ മുഖത്തു നോക്കി.. ഞാൻ അവളുടെ കണ്ണിൽ തന്നെ നോക്കി ഇരുന്നു..
"നീ അന്ന് അടിയുണ്ടാക്കി ഹോസ്പിറ്റലിൽ കിടന്നപ്പോൾ അശ്വതി കരയുന്നത് ഒക്കെ കണ്ടപ്പോൾ എനിക്കും സങ്കടം ആയി.. നിനക്ക് ഒന്നും പട്ടരുത് എന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു.. അന്ന് അവൾ കരഞ്ഞതിനേക്കാളും കൂടുതൽ ഞാൻ കരഞ്ഞു.. അടുത്ത ദിവസ്സം നിന്നെ ഹോസ്പിറ്റലിൽ കാണാൻ വന്നു നിനക്ക് വലിയ കുഴപ്പം ഒന്നും ഇല്ലെന്നു കണ്ടപ്പോൾ ആണ് എനിക്കു സമാധാനം ആയതു..... നിനക്ക് അച്ചുവിനോടുള്ള സ്നേഹം കാണുമ്പോൾ എനിക്കു അവളോട് വലിയ അസ്സുയ ആയിരുന്നു ഉണ്ടായിരുന്നത്.. നീ എന്നെയും അതുപോലെ സ്നേഹിച്ചിരുന്നേൽ എന്നു ഞാൻ എന്നും ആഗ്രഹിക്കും..
നിന്നോട് ഉള്ള ഇഷ്ടം കാരണം ആണ് നമ്പർ തപ്പി പിടിച്ചു ഞാൻ നിനക്ക് മെസ്സേജ് അയച്ചത്.. നിന്നോട് സംസാരിക്കുന്ന ഓരോ നിമിഷവും എനിക്കു എന്നെ തന്നെ നഷ്ടം ആകുക ആയിരുന്നു... ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് കണ്ടാണ് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ടെന്നു പറഞ്ഞതു.. നിനക്ക് എന്നോട് എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്കും സന്തോഷം ആയി.. അന്നത്തെ ദിവസ്സം ഒരുപാട് സന്തോഷിച്ചാണ് ഞാൻ ക്ലാസ്സിൽ വന്നത്... എന്നാൽ....."
അവൾ ഒന്നു പറഞ്ഞു നിർത്തി എന്നെ ഒന്നു കൂടി മുറുക്കി കെട്ടിപിടിച്ചു...
" എന്നോട് ഷെമിക്കെടാ... എന്റെ അനിയനെ എനിക്കു വലിയ ഇഷ്ടം ആയിരുന്നു. അന്ന് നീ അവനെ അടിച്ചു എന്നറിഞ്ഞപ്പോൾ എനിക്കു സഹിക്കാൻ കഴിഞ്ഞില്ല.... അതാ കാരണം പോലും അന്നെഷിക്കാതെ ഞാൻ നിന്നോട് ദേശ്യപ്പെട്ടത്... എന്നോട് ഷെമിക്ക്.... ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല....."
അവളുടെ കണ്ണുകൾ നിറഞ്ഞു.. എന്റെ നെഞ്ച് എല്ലാം നനഞ്ഞു...ഞാൻ അവളെ നോക്കി ചിരിച്ചു.. ഞാൻ എന്തിനാ ചിരിക്കുന്നത് എന്ന് മനസ്സിലാകാതെ അവൾ എന്നെ നോക്കിയിരുന്നു..
" ഈ സോറി നേരത്തെ പറഞ്ഞിരുന്നേൽ എന്നെ നമ്മുടെ പ്രശ്നം എല്ലാം തീരുമായിരുന്നു.. "
ഞാൻ അതും പറഞ്ഞു അവളെ നോക്കി പിന്നെയും ചിരിച്ചു..... എന്നാൽ അവളുടെ പ്രതികരണം എന്നെ ഞെട്ടിച്ചു.. അവൾ പിന്നെയും എന്റെ നെഞ്ചിലേക്ക് കിടന്നു.. അടുത്ത നിമിഷം
💬 Comments
View all comments