0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 6.7K

പാട്ടു കേട്ട് കിടന്നു..... അവൾ തിരിച്ചു പോയി.. കുറച്ചു കഴിഞ്ഞാണ് അവൾ പിന്നെ വന്നത്.. അവൾ ബാത്‌റൂമിൽ ഒക്കെ പോയി വന്നു കട്ടിലിൽ കിടന്നു.. ഞാൻ അവളെ ഇപ്പോഴും മൈൻഡ് ഒന്നും ചെയ്തില്ല...

അവൾ ഇപ്പോൾ കട്ടിലിൽ അപ്പുറം തിരിഞ്ഞു കിടക്കുക ആണ്.. ഞാൻ കുറേനേരം ഹെഡ്സെറ്റ് വച്ചു ലെജൻഡ് SPB യുടെ മെലഡി സോങ് കേട്ടു കിടന്നു..... അങ്ങനെ കുറച്ചു കഴിഞ്ഞു ഞാൻ എണിറ്റു ഫോൺ ഒക്കെ മാറ്റിവെച്ചു... ബാത്‌റൂമിൽ പോയി വന്നു കിടക്കാൻ ഒരുങ്ങി... അവൾ അപ്പോഴും ഉറങ്ങിയിട്ടില്ലായിരുന്നു...അവൾ എന്തൊക്കയോ ആലോചിച്ചു കിടക്കുക ആയിരുന്നു... ഞാൻ വന്നു ഇപ്പുറത്തെ സൈഡിൽ കിടന്നു.... ഞാൻ കുറച്ചു നേരം അങ്ങനെ കിടന്നു..കുറച്ചു കഴിഞ്ഞപ്പോൾ..

"അതെ "

അവൾ പതിഞ്ഞ സോരത്തിൽ എന്നെ വിളിച്ചു.. എന്നാൽ ഞാൻ വിളികേൾക്കാൻ നിന്നില്ല... ഞാൻ ഒന്നും മിണ്ടാതെ അങ്ങനെ കിടന്നു... അവൾ പിന്നെയും വിളിച്ചു..

"അതെ "

ഞാൻ ഒന്നും മിണ്ടിയില്ല... അവൾ അപ്പോൾ

"അതെ ഇന്നലെ എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞെ.."

അവൾ എന്നോട് മെല്ലെ ചോദിച്ചു..എനിക്കു ചിരി വന്നു.. എന്നാലും ഞാൻ ചിരിക്കാൻ തീരുമാനിച്ചില്ല...
അവൾ വീണ്ടും ചോദിച്ചു...
എന്നാൽ ഇത്തവണ ഞാൻ ദേഷ്യപ്പെട്ടു...

"ഇത് വലിയ ശല്യം ആയല്ലോ... എനിക്കു ഒന്നും പറയാൻ ഇല്ല...... മനുഷ്യന് രാത്രിയിൽ എങ്കിലും ഒന്നു സമാധാനം തരുമോ?"

ഞാൻ എടുത്തടിച്ച പോലെ പറഞ്ഞു.... അവൾ ഒന്നു ഞെട്ടി. അവളുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു.. അവൾ ഉടനെ തിരിഞ്ഞു കിടന്നു.... എനിക്കു നല്ല സന്തോഷം തോന്നി.. ഒരു പ്രതികാരം വീട്ടിയ സന്തോഷം.... ഞാൻ

💬 Comments

View all comments