0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 6.7K

മാത്രം അല്ല.. ദേഷ്യവും.... എന്നെ ആരും നോക്കുന്നാ പോലും അവൾക്കു ഇഷ്ടം അല്ല.. കോളേജിൽ വച്ചു അവൾ കാട്ടിക്കുട്ടിയത് ഒക്കെ ആണ് എനിക്കു അപ്പോൾ ഓർമ വന്നാത്... അവളുടെ കണ്ണുകൾ കണ്ടപ്പോൾ എനിക്കു മനസ്സിലായി അവൾക്കു ഒട്ടും സഹിക്കുന്നില്ല എന്ന്....

ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാൻ അപ്പുവിനോട് കൂടുതൽ അടുത്തിരുന്നു.. അവൾ അതൊക്കെ കാണാൻ കഴിയാതെ തിരഞ്ഞ് നിന്നു ഒരുങ്ങാൻ തുടങ്ങി... അവൾ ഇടയ്ക്കു ഞങ്ങളെ നോക്കുന്നത് എനിക്കു കണ്ണാടിയിൽ കൂടി കാണാൻ കഴിഞ്ഞു.. എനിക്കു അത് കണ്ടപ്പോൾ ചിരി വന്നു.. അവളിലെ പോസ്സസ്സീവ്നെസ്സ് പിന്നെയും പുറത്തു വന്ന്...

അവിടെ ഇരുന്നു കുറച്ചു നേരം സംസാരിച്ചിട്ട് അവർ രണ്ടുപേരും താഴോട്ട് പോകാൻ പോയി.. പോകാൻ നേരം ആര്യ എന്നെ നോക്കിയ നോട്ടം... എന്റെ പൊന്നെ ഞാൻ അങ്ങ് ഇല്ലാണ്ടായി.... ഞാൻ പിന്നെ എണിറ്റു പരിപാടി എല്ലാം കഴിഞ്ഞു ഫ്രഷ് ആയി... കുളിക്കുമ്പോഴും ആര്യയുടെ അസ്സുയ ഉള്ളത് മുഖം ആണ് എനിക്കു ഓർമ വന്നത്. അവൾക്കു എന്നോട് ഉള്ള ഇഷ്ടം എല്ലാം പുറത്തു വരാൻ തുടങ്ങി എന്ന് മനസ്സിലായി.....

ഞാൻ നേരെ താഴെ പോയതും അപ്പു ഇരുന്നു ഫുഡ്‌ കഴിക്കുന്നു. നല്ല ഇഡലിയും സാമ്പാറും അവൾ വെട്ടി വിഴുങ്ങുന്നു.... തൊട്ടപ്പുറത്തു ആര്യ അവൾക്കു വിളമ്പി കൊടുക്കുന്നു.. ഞാൻ ആര്യയെ ദേഷ്യം പിടിപ്പിക്കാൻ ആയി അപ്പുവിന്റെ അടുത്ത് തന്നെ പോയിരുന്നു.. ആര്യ എന്റെ മുന്നിൽ പ്ലേറ്റ് വച്ചപ്പോൾ ഞാൻ അത് എടുത്തു മാറ്റി അപ്പുവിന്റെ പ്ലേറ്റിൽ നിന്നു കഴിക്കാൻ തുടങ്ങി... അത് ആര്യക്ക് ഒരു വലിയ അടി തന്നെ ആയിരുന്നു...

💬 Comments

View all comments