Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
പോയി അവിടെ ഇരുന്നു... ആര്യയും എല്ലാരും ഉണ്ട്.. അങ്ങനെ ഓരോരോ കാര്യങ്ങൾ പറയുന്നതിന് ഇടയ്ക്കു അപ്പു ഒരു കാര്യം പറഞ്ഞു.. അതിനു എന്റെ മറുപടി ആര്യയുടെ ശവപ്പെട്ടിയിലെ അവസാന ആണി ആയിരുന്നു...
"ഈ ജാതക പ്രശ്നം ഒന്നും ഇല്ലായിരുന്നേൽ എന്നെ കെട്ടി സുഖം ആയിട്ട് ജീവിക്കേണ്ട ചെറുക്കൻ ആയിരുന്നു..
അവൾ തമാശ രൂപേണ ആണ് അത് പറഞ്ഞത്.. അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു
" ഓ ഇവളെ ഡിവോഴ്സ് ചെയ്തു നിന്നെ കെട്ടാൻ ഞാൻ ഇപ്പോഴും ഒരുക്കം ആണ്... നമുക്ക് നോക്കിയാലോ "
ഞാൻ ആര്യക്ക് ഇട്ടു കൊള്ളുന്ന രീതിയിൽ ആണ് അത് പറഞ്ഞത്.... അത് കറക്റ്റ് കൊള്ളുക തന്നെ ചെയ്തു... ബാക്കിയുള്ളവർ അത് കേട്ടു ചിരിച്ചെങ്കിലും ആര്യയുടെ മുഖം സങ്കടം കൊണ്ട് നിറഞ്ഞു.. എന്നൽ അവൾ അത് മറ്റുള്ളവർ കാണാതെ പെട്ടന്ന് തന്നെ മാറ്റി.. ബാക്കിയുള്ളവർ അത് കേട്ടു നന്നായി ചിരിച്ചു....
ആര്യ കുറച്ചു നേരം അവിടെ ഇരുന്നു എന്നിട്ട്നേരെ എണിറ്റു മുറിയിൽ പോയി.. ഞങ്ങൾ കുറച്ചു നേരം കൂടി ഇരുന്നിട്ട് അവളെ കൊണ്ടാക്കാൻ ആയിരുന്നു പോയി...
പോകുന്നവഴിയിൽ അവൾ കുറെ സംസാരിച്ചു.. അവൾക്കു ആര്യയെ ഒരുപാട് ഇഷ്ടം ആയി എന്ന് എനിക്കു മനസ്സിലായി.. ആര്യയുടെ സൗന്ദര്യത്തെ ഒക്കെ അവൾ പൊക്കി പറയും ഇടയ്ക്കു.... അങ്ങനെ ഓരോരോ കാര്യങ്ങൾ സംസാരിച്ചു ഞങ്ങൾ ബസ്റ്റാന്റ് എത്തി. അവളെ ബാംഗ്ലൂർ ബസ് കയറ്റി വിട്ടാണ് ഞാൻ നേരെ വീട്ടിലാട്ട് പോയത്...
വീട്ടിൽ എത്തിയപ്പോൾ സമയം 9 മണിയായി... വരുന്നവഴി ഞാൻ മസാലദോശ കഴിച്ചു അത് കൊണ്ട് അമ്മ കഴിക്കാൻ
💬 Comments
View all comments