Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
കൈയ്ക്കും ആയിരുന്നു.. . എന്നാലും പെണ്ണ് എന്നെ വെറുതെ വിട്ടില്ല..
ഓഫീസിലേ ഫയൽ എല്ലാം ഞാൻ ഇപ്പോൾ വീട്ടിൽ ഇരുന്നാണ് നോക്കുന്നത്. എപ്പോഴും എന്റെ കൂടെ എന്റെ അമ്മുട്ടിയും..
അവൾ അവളുടെ വീട്ടിൽ പ്രസ്സാവത്തിന് പോലും പോകുന്നില്ല എന്നാണ് പറയുന്നേ... ഒരു ദിവസം നിൽക്കാൻ പോയ അവൾ കരഞ്ഞു വിളിച്ചു രാത്രി തിരിച്ചു വന്നു... അങ്ങനെ ആണ് എന്റെ അമ്മുട്ടി.... എനിക്കും ഇപ്പോൾ അവളെ കാണാതെ വയ്യ എന്നാ അവസ്ഥ ആണ്.. എപ്പോഴും അവളെ കണ്ടു എനിക്കും കാണാത ഇരിക്കാൻ വയ്യ.. ഞാൻ ആണേൽ എപ്പോഴും അവളുടെ വീർത്തു വന്ന വയറിൽ ഉമ്മ വച്ചു ഇരിക്കും.. ഇത് കാണുമ്പോൾ അവൾക്കു നല്ലത് കുശുമ്പ് ഉണ്ടായിരുന്നു...
ഒരു ദിവസം രാത്രിയിൽ അവളുടെ വയറിൽ ഉമ്മ വച്ചോണ്ട് ഇരുന്ന സമയം.
"കുട്ടൂസ്സിന് ഇപ്പോൾ എന്നോട് ഒരുപാട് സ്നേഹവും ഇല്ല.... ഇപ്പോൾ എന്നെ വേണ്ട എന്നാ പോലെ ആണ് "
വയറിൽ ഉമ്മ വയ്ക്കുന്ന കണ്ട കുശുമ്പ് മൂത്ത അവൾ എന്നോട് ചോദിച്ചു..
"ആര് പറഞ്ഞു... എനിക്കു എന്റെ അമ്മുട്ടി അല്ലേ എല്ലാം... നീ അല്ലേ എന്റെ മുത്തു "
ഞാൻ അവളുടെ മുഖത്തിന് അടുത്ത് പോയി അവളുടെ കവിളിൽ ഒന്നു കടിച്ചു..
"പോ അവിടന്ന്.. എന്നിട്ടാണോ.... ഇപ്പോൾ.. എപ്പോഴും നിങ്ങളുടെ കൊച്ചിന് മാത്രം ഉമ്മ കൊടുക്കുന്നു.. എനിക്കു ഇപ്പോൾ ഉമ്മ എല്ലാം കുറച്ചു.. എല്ലാം ഇപ്പോൾ കൊച്ചിന കൊടുക്കുന്നെ......
എന്നോട് മിണ്ടണ്ട പോ..."
കുശുമ്പ് മൂത്തു അവൾ എന്നോട് അങ്ങനെ പറഞ്ഞു... എനിക്കു അത് കണ്ടപ്പോൾ എനിക്കു ചിരിച്ചു വന്നു.. എന്നാൽ ഞാൻ അത് പുറത്തു കാണിച്ചില്ല.. കാണിച്ചാൽ എന്നെ ഇന്ന് എന്നെ കടിച്ചു കൊല്ലും.. അല്ലേൽ കരഞ്ഞു വിളിച്ചു കുളം ആക്കും...
"അയ്യോ എന്താ പറയുന്നേ എന്റെ അമ്മു.... എനിക്കു നീ കഴിഞ്ഞല്ലേ എല്ലാം.. എനിക്കു എന്റെ അമ്മു കഴിഞ്ഞേ ഒള്ളു കൊച്ചു പോലും.. എന്റെ അമ്മുട്ടിയാണ് എന്റെ ജീവൻ... ഐ ലവ് യൂ അമ്മുട്ടി ഉമ്മ "
ഞാൻ അങ്ങനെ പറഞ്ഞു അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു..
💬 Comments
View all comments