Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
എടുത്തു വച്ചു..
ഞാൻ അവളുടെ മുഖത്തു നോക്കി ആണോ എന്ന് ചോദിച്ചു.. അവൾ നാണത്തോടെ കണ്ണുകൊണ്ടു ആണെന്ന് കാണിച്ചു...
ഞാൻ സന്തോഷം കൊണ്ട് അവളെ പോയി കെട്ടിപിടിച്ചു... അതെ ഞങ്ങളുടെ ഇടയിൽ ഒരുപാട് കുഞ്ഞു അഥിതി കൂടി വരാൻ പോകുന്നു.. അവൾക്കു എനിക്കും ഏറ്റവും സന്തോഷം നൽകുന്ന വാർത്ത.. അവൾ നല്ല സന്തോഷത്തിൽ ആയിരുന്നു.. ഞാൻ അവളുടെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി.. ഞാൻ മുട്ടിൽ ഇരുന്നു... സാരി കുറച്ചു മാറ്റി അവളുടെ നഗ്നമായ വയറിൽ അമർത്തി ഉമ്മ വച്ചു.. എന്റെ അവളുടെയും ഏറ്റവും വലിയ ആഗ്രഹം അവളുടെ വയറിൽ ആണ്... ഞാൻ ഇരുന്നു കൊണ്ട് തന്നെ അവളെ കെട്ടിപിടിച്ചു... അവളും.
ഞങ്ങൾ വീട്ടിൽ എല്ലാരോടും കാര്യം പറഞ്ഞു.. എല്ലാവർക്കും അത് വലിയ സന്തോഷം നൽകുന്ന വാർത്ത തന്നെ ആയിരുന്നു.. എന്റെ വീട്ടിലും അവളുടെ വീട്ടിലും എല്ലാം ഉത്സവം തന്നെ ആയിരുന്നു അത്.. മണിക്കുട്ടിക്കാണ് ഏറ്റവും സന്തോഷം ആയത്.. രണ്ടുപേർക്കും ഒരുമിച്ചു എല്ലാം ചെയ്യാമല്ലോ....
പിന്നെ അങ്ങോട്ട് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു.. അവളെ എല്ലാരും ഒന്നു അനങ്ങാൻ പോലും സമ്മതിക്കാതെ സ്നേഹിച്ചു.. അവൾക്കു ഇഷ്ടം ഉള്ളത് എല്ലാം ചെയ്തു കൊടുത്തു.. അവളുടെ എല്ലാ ആഗ്രഹവും നടത്തി കൊടുത്തു.. ഓരോ ഇഷ്ടം ഉള്ള ആഹാരം എല്ലാം എന്നെ കൊണ്ട് വാങ്ങിപ്പിച്ചു. ഞാൻ ആണേൽ അവളുടെ ഒരു ആഗ്രഹത്തിനും ഒരു തടസ്സവും നിന്നില്ല.... അവളും ഒരുപാട് ഹാപ്പി ആയിരുന്നു.. പക്ഷെ പെണ്ണിന് ഇത്തിരി കുറുമ്പ് ഒക്കെ കൂടിയിട്ടുണ്ട്.... വല്ലാത്ത വാശിയും.. അവൾക്ക് മാത്രം അല്ല മണിക്കുട്ടിക്കും.. രണ്ടു ഗർഭിണികളും
💬 Comments
View all comments