0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 2669

അവൾ കരയുന്നില്ല.. എന്നാൽ എന്റെ കണ്ടതിൽ അവൾക്കു നല്ല സന്തോഷം ഉണ്ട്..  അവൾ എന്നെ കെട്ടിപിടിച്ചു നിന്നു.. അപ്പോൾ ആകാശും കാറിൽ നിന്നു ഇറങ്ങി..... ഞാൻ മണിക്കുട്ടിയെ വിട്ടു അവനെ പോയി കെട്ടിപിടിച്ചു.. അവനും.. ഞാൻ അവരെ വിളിച്ചു വീട്ടിൽ കയറ്റി..

അമ്മയും എല്ലാരും വന്നു സന്തോഷത്തോടെ  മണിക്കുട്ടിയെ സ്നേഹിച്ചു.. ആകാശിനെയും... അങ്ങനെ അവര് അവിടെ അടിപൊളി ആയിട്ട് നിന്നു. ഞാൻ ആകാശിന് കമ്പനി കൊടുത്തു നിന്നു.. കുറച്ചു കഴിഞ്ഞപ്പോൾ  മണിക്കുട്ടിയും ആര്യയും എന്റെ അടുത്ത് വന്നു..

"എടി പെണ്ണെ ഞാൻ ഇന്ന് നിന്നെ കാണാൻ വരും എന്ന് പറഞ്ഞെ അല്ലേ.. പിന്നെ എന്തിനാ രാവിലെ ഓടി പിടിച്ചു വന്നത്.."

ഞാൻ മണിക്കുട്ടിയോട് ചോദിച്ചു...

"എന്റെ പോന്നു ചേട്ടാ.. ഈ പെണ്ണ് ഇന്നലെ എന്നെ ഉറങ്ങാൻ സമ്മതിച്ചില്ല.. ചേട്ടനെ കാണണം എന്ന വാശി ആയിരുന്നു...  രാവിലെ ഇങ്ങു കൊണ്ടുവരാമെന്നു ഒരുവിധത്തിൽ പറഞ്ഞ ഞാൻ സമാധാനിപ്പിച്ചേ "

ആകാശ് അത് പറഞ്ഞപ്പോൾ എല്ലാരും അവളെ നോക്കി ചിരിച്ചു... അവൾ ആകാശിനെ  കോക്രി കാണിച്ചു.. എനിക്കു അത്  കണ്ടു  ചിരി പൊട്ടി.. ഞാൻ ചിരിക്കുന്ന കണ്ടു പെട്ടുവന്നു എന്നെ അടിക്കാൻ തുടങ്ങി..  ഞാൻ അവളെ ചേർത്ത് പിടിച്ചു അങ്ങനെ നിന്നു.... പിന്നെ ഉച്ചക്ക് ഫുഡ്‌ ഒക്കെ കഴിച്ചാണ് അവർ  തിരികെ പോയത്.. പോകും മുൻപ് മണിക്കുട്ടിയെ എല്ലാം  പറഞ്ഞു  മനസ്സിലാക്കി..  എന്നും വിളിക്കാം എന്ന്  പറഞ്ഞു  ഒരുവിധം സമാധാനിപ്പിച്ചു..

വൈകുന്നേരം അമ്മയുടെ നിർബന്ധം കൊണ്ട് ഞങ്ങൾ ഒരുമിച്ചു അമ്പലത്തിൽ ഒക്കെ പോയി തൊഴുതു.. അവൾ  എന്റെ കൂടെ തന്നെ നടന്നു.. വീട്ടുകർ കാണാൻ അവർ  ഉത്തമയായ ഒരു ഭാര്യ ആയി.. എന്നാൽ എന്റെ ഉള്ളിൽ അവളുടെ ജീവിതം ഞാൻ തുലക്കുക അല്ലേ എന്നെ ഒരു കുറ്റബോധം വരാൻ തുടങ്ങി.. വിധി പോലെ എല്ലാം നടക്കും എന്ന് ഞാൻ കരുതി സമാധാനിച്ചു.. . . .

ഇതിനിടയിൽ  എല്ലാം വീട്ടുകളിലും വിരുന്നു ഒക്കെ കഴിഞ്ഞു .. അവളുടെ വീട്ടിലും ഞങ്ങളുടെ വീട്ടിലും എല്ലാം  വിരുന്നു കഴിഞ്ഞു.. ഇതെല്ലാം കഴിഞ്ഞപ്പോൾ  ഒരു 2 ആഴ്ച പോയി കിട്ടി.. മണിക്കുട്ടിയും ആകാശും നന്നായി അടുത്ത്.. അവർ ഇപ്പോൾ സെറ്റ് ആയി എന്ന് മനസ്സിലായി.. മണിക്കുട്ടിയും ഇപ്പോൾ ഹാപ്പി  ആണ്..  എന്നാലും അവൾക്കു ഇപ്പോഴും വലുത് ഞാൻ തന്നെ ആണ്...

ഇടയ്ക്കു ഞങ്ങൾ എല്ലാം ഒരിച്ചു കറങ്ങാൻ എല്ലാം പോകും.. 

💬 Comments

View all comments