0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 2668

ഉടുത്തു..  അവൾ കയ്യിൽ ഒരു കപ്പ്‌ ബ്ലാക്ക് കോഫിയുമായി നിൽക്കുന്നു....  അവളെ കണ്ടു ഞാൻ ഒന്നു നോക്കി കുളിച്ചു സുന്ദരി ആയിട്ടുണ്ട്.. നെറ്റിയിൽ സിന്ധുരം ഒക്കെ തൊട്ടു അവൾ നിൽക്കുന്നു..

ഞാൻ എണീറ്റപ്പോൾ അവൾ  എന്റെ കയ്യിൽ കോഫിയുടെ കപ്പ്‌ തന്നിട്ട് അവൾ ഒന്നും മിണ്ടാതെ പോയി.. എനിക്കു ഒന്നും മനസ്സിലായില്ല എന്നെ വീട്ടിൽ  ഇനി തീരിഞ്ഞു നോക്കില്ല എന്ന് കരുതിയ ഇവൾ എനിക്കു കോഫീ ഒക്കെ കൊണ്ട് വരുന്നു..  രാവിലെ വിളിച്ചുണർത്തുന്നു.. ഞാൻ ആകെ കൺഫ്യൂഷൻ  അടിച്ചു.. ഭാര്യയുടെ കടമകൾ അല്ലേ.. ചിലപ്പോൾ അവളും മറ്റുള്ളവരെ കാണിക്കാൻ അഭിനയിക്കുന്നതാകും.. ഞാനും ഇനി അഭിനയിക്കണം അല്ലോ..

ഞാൻ കോഫിയും ആയി ബാൽക്കണി പോയി നിന്നു  പുറത്തോട്ടു നോക്കി നിന്നു... അവിടെ കുറച്ചു നേരം നിന്നു കോഫി ഒക്കെ കുടിച്ചു...  എന്നിട്ട് പോയി കുളിച്ചു ഫ്രഷ് ആയി... ഒരു മുണ്ടും  ഒരു നീല ഷർട്ടും ഇട്ടു ഞാൻ ഹാളിലോട്ടു പോയി..  ബന്ധുക്കൾ മിക്യവാരും പോയിരുന്നു..  ഞാൻ താഴെ പോയി എല്ലാരേയും കണ്ടു.. എല്ലാരോടും സംസാരിച്ചു നിന്നു.. അവരുടെ മുഖത്തു ഒരു അവിഞ്ഞ ചിരി ഉണ്ട്.. ഞാൻ അത് കണ്ടില്ലന്നു വച്ചു ......

എന്നാൽ ആര്യ എല്ലാരോടും നന്നായി സംസാരിച്ചു അടിച്ചു പൊളിച്ചു നിൽക്കുന്നു..  അവളെ എല്ലാവർക്കും ഇഷ്ടം ആയിരുന്നു..അവൾക്കും അമ്മയെയും ലക്ഷ്മി അമ്മയെയും എല്ലാം വലിയ കാര്യം ആണ്..  അച്ഛനോടും അങ്ങനെ തന്നെ ആണ്..... എന്നോട് മാത്രം ഗ്യാപ് ഉള്ളു.. എന്നാൽ മറ്റുള്ളവരുടെ മുന്നിൽ അവൾ അഭിനയിച്ചു തകർക്കുക ആണ്.. ഞാൻ വിടുമോ ഞാനും കട്ടക്ക് നിന്നു....

കുറച്ചു കഴിഞ്ഞു അമ്മ എല്ലാരേയും ആഹാരം കഴിക്കാൻ വിളിച്ചു.. ഞങ്ങൾ  ഡൈനിങ് ടേബിളിൽ പോയി ഇരുന്നു.. ഞാൻ ഇരുന്നതും ആര്യ എല്ലാർക്കും ഫുഡ്‌ ഒക്കെ വിളമ്പാൻ തുടങ്ങി...  എനിക്കു അവൾ  പുട്ടും മുറ്റക്കറിയും വിളമ്പി എന്റെ കൂടെ നിന്നു.. അമ്മ അവളെ പിടിച്ചു എന്റെ അടുത്തുള്ള ചെയറിൽ ഇരുത്തി..  അങ്ങനെ ഞങ്ങൾ രാവിലെ  ഫുഡ്‌ ഒക്കെ  കഴിച്ചു..

ഇന്ന് വേറെ പരിപാടി  ഒന്നും ഇല്ല മണിക്കുട്ടിയെ കാണാൻ പോകണം..  അല്ലേൽ അവൾ പിന്നെയും കിടന്നു കരയും.. ഞാൻ  ഹാളിൽ ഇരുന്നു കുറച്ചു നേരം അവരോടു സംസാരിച്ചു.. ആര്യയോട് റെഡി ആകാൻ പറയാൻ  എണീറ്റത്തും മണിക്കുട്ടിയുടെ കാർ വന്നു വീടിന്റ മുന്നിൽ നിന്നു..  ഞാൻ പുറത്തിറങ്ങി....

ഡോർ തുറന്നു അവൾ  ഓടി വന്നു  എന്നെ കെട്ടിപിടിച്ചു..

💬 Comments

View all comments