0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 2667

ആണ്.. അവൾ ആകാശിനെ നന്നായി നോക്കും "

ഞാൻ ഒന്നു നിർത്തി....

" നിനക്ക് എന്നോട്  ദേഷ്യം ആയിരിക്കും എന്നറിയാം.. എന്നാൽ എനിക്കു നിന്നോട് നന്ദി  മാത്രമേ ഒള്ളു.. ഞാൻ എന്നും നിന്നോട് കടപ്പെട്ടിരിക്കും.. നിനക്ക് ഈ വീട്ടിൽ ഒന്നിനും ഒരു കുറവും ഉണ്ടാകില്ല... ഞാൻ ഒരിക്കലും നിന്നെ ശല്യം ചെയ്യില്ല...  നിനക്ക് ഇവിടെ നല്ലത് രീതിയിൽ ജീവിക്കാം... നിന്റെ ആഗ്രഹം എന്തോണോ അത് ഞാൻ  സാധിച്ചു തരാം.. ഒരുപാട് നന്ദി "

ഞാൻ അവളെ നോക്കി അങ്ങനെ പറഞ്ഞു.... എന്നിട്ട് അവളെ തന്നെ നോക്കി. എന്നാൽ അവളുടെ മുഖത്തു ഒരുപാട് പുച്ഛം ആയിരുന്നു. എനിക്കു അത്  എന്തിനാണ് എന്ന് മനസ്സിലായില്ല...  അവൾ എന്നോട് തിരിച്ചു ഒന്നും പറഞ്ഞില്ല... ഞാൻ അങ്ങനെ നോക്കി നിന്നു..

പിന്നെ ഒന്നും പറയാതെ ഞാൻ കട്ടിലിന്റെ ഒരുസൈഡിൽ പോയി കിടന്നു...  അവൾ കുറെ നേരം എന്തൊക്കയോ ആലോചിച്ചു ഇരുന്നു.. ഇടയ്ക്കു കണ്ണ് നിറയുന്നത് കണ്ടു..  പിന്നെ അവൾ ലൈറ്റ് ഓഫ്‌ ചെയ്ത്  കട്ടിലിൽ ഒരു വശം ചേർന്ന് കിടന്നു.. എനിക്കു നല്ലത് ക്ഷീണം ഉണ്ടായിരുന്നു എങ്കിലും ഞാൻ ആലോചിച്ചു അവൾ എന്തുകൊണ്ട്  ഒന്നും പറയാതെ  ഇരുന്ന് എന്ന്..  അവളുടെ മനസ്സിൽ എന്തായിരിക്കും...

എനിക്കു അവളോട് ഇഷ്ടം ഉണ്ടായിരുന്നു.. ഉണ്ടായിരുന്നു അല്ല ഇപ്പോഴും ഉണ്ട്.. ഞാൻ അവളെ സ്നേഹിക്കുന്നു.. എന്നാൽ എന്റെ ഈഗോ ആണ് അത് അവളോട്‌ തുറന്നു പറയാൻ എന്നെ അനുവദിക്കാത്തത്.. പിന്നെ അന്ന്  ഉണ്ടായതിൽ എനിക്കു അവളോട്‌ ദേഷ്യവും... അതൊക്കെ എന്റെ മനസ്സിൽ അങ്ങനെ കിടന്നു.. കറങ്ങി..

ഇവൾക്ക് എന്നോട് ഇഷ്ടം ഉണ്ടാകുമോ?? അതോ ദേഷ്യം ആണോ? ഇനി എന്തായാലും ഇവൾ എന്റെ ഭാര്യ അല്ലേ?

അവൾക്കു ഇഷ്ടം ഉണ്ടാകും വരെ  കാത്തിരിക്കാം... എന്നാൽ ഇതൊന്നും വീട്ടുകാരും ആരും അറിയാൻ പാടില്ല... അവർ ഒത്തിരി വിഷമിക്കും

ആദ്യ രാത്രി ഒരുകാട്ടിലിൽ രണ്ടു സൈഡിൽ ആയി ഞങ്ങൾ കിടന്നു..... അങ്ങനെ എപ്പോഴോ ഓരോന്ന് ആലോചിച്ചു ഞാൻ ഉറക്കത്തിലേക്ക് വീണു.. നല്ലത് ക്ഷീണം ഉള്ളത്  കൊണ്ട് നന്നായി ഉറങ്ങി...

.................................................................

പിറ്റേന്ന് ആരോ കുലുക്കി വിളിച്ചപ്പോൾ ആണ് ഞാൻ ഉണരുന്നത്. ഞാൻ ഒന്നു നോക്കിയപ്പോൾ ആര്യ നിൽക്കുന്നു.. ഉറക്കപ്പിച്ചിൽ ഞാൻ അവളെ നോക്കിയിട്ട്  പഴയത് പോലെ പിന്നെയും  കിടന്നു.. അപ്പോഴാണ് എനിക്കു ബോധം വന്നത്.. ഞാൻ പെട്ടന്ന് ഞെട്ടി എണിറ്റു... നോക്കുമ്പോൾ  അവൾ സെറ്റ് സാരി ഒക്കെ

💬 Comments

View all comments