0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 2666

ഉള്ള ഇഷ്ടം കൊണ്ട. പതുക്കെ ശെരിയാകും.. "

"കുഴപ്പം ഇല്ല ചേട്ടാ... എനിക്കു മനസ്സിലാകും.. ഇവിടെ വന്നപ്പോഴും കരച്ചിൽ ആയിരുന്നു...  ഇപ്പോഴാ ഒന്നു നിർത്തിയത്.."

"ഓക്കേ ഡാ... പിന്നെ  ഇത്തിരി കുറുമ്പി ആണ് എന്നെ ഒള്ളു അവൾ നിന്നെ  നന്നായി നന്നായി നോക്കും.. നീ എന്റെ പൊന്നിനെ നോക്കിക്കോണേ "

"ഞാൻ പൊന്നുപോലെ നോക്കും ചേട്ടാ...  എന്റെ ചേച്ചി എവിടെ?"

"അവൾ താഴെയാടാ ഇതുവരെ വന്നില്ല......  അപ്പോൾ ഓൾ ദി ബെസ്റ്റ്... ഗുഡ് നൈറ്റ്‌ "

ഞാൻ ഒരു ചിരിയോടെ അത് പറഞ്ഞു... അവൻ  എന്നോടും തിരിച്ചു പറഞ്ഞു....  പിന്നെ ഞാൻ ഫോൺ വച്ചു... വാട്സ്ആപ്പ് ഓക്കേ ഒന്നു നോക്കി ഇരുന്നു.. കുറച്ചു വിഷസ് ഒക്കെ വന്നിട്ടുണ്ട്... അതിനൊക്കെ റിപ്ലേ  കൊടുത്തു കൊണ്ടിരുന്നു.....

വാതിലിനു അടുത്ത് ഒരു കാൽപെരുമാറ്റം കേട്ടപ്പോൾ ഞാൻ അങ്ങോട്ട്‌ നോക്കി... പച്ച ബ്ലൗസും സെറ്റ് സാരിയും ഉടുത്തു ആര്യ  അവിടെ നിൽക്കുന്നു.. അവിടെ നിന്നു അവള്ക്കു കയറാൻ ഒരു മടിപോലെ എനിക്കു ചിരിവന്നു എങ്കിലും ഞാൻ അവളെ നോക്കി  അവളും എന്നെ നോക്കി.. ഞാൻ അകത്തോട്ടു വരാൻ കൈ കൊണ്ട് കാണിച്ചു... അവൾ പതുക്കെ അകത്തോട്ടു വന്നു.. അവളുടെ കയ്യിൽ ഒരു ഗ്ലാസ്‌ പാൽ ഉണ്ടായിരുന്നു.... ഇതൊക്കെ സിനിമയിൽ മാത്രമേ ഒള്ളു എന്ന്  കരുതിയതാ.. അപ്പോൾ  ജീവിതത്തിലും ഉണ്ടല്ലേ.......

അവൾ പാല് കൊണ്ട് മേശക്ക് മുകളിൽ വച്ചു  അവിടെ നിന്നു...  ഞാൻ അവളോട് കട്ടിലിൽ ഇരിക്കാൻ പറഞ്ഞു. അവൾ ഒന്നു ആലോചിച്ചു  എന്നിട്ട് വന്നിരുന്നു.. ഞാൻ അവളുടെ അടുത്ത് നിന്നു അല്പം നീങ്ങി ഇരുന്നു..... രണ്ടുപേരും പരസ്പരം നോക്കുന്നുമില്ല..  മുറിക്കകത്തു മൊത്തം നിശബ്ധം...  ഞങ്ങൾ അങ്ങനെ കുറച്ചു നേരം ഇരുന്നു....

കുറേനേരം അങ്ങനെ ഇരുന്നു.. ഒടുവിൽ ഞാൻ എണിറ്റു വാതിൽ പൊട്ടിയിട്ടു വന്നു.. അവൾ ഒരുനിമിഷം ഒന്നു പകച്ചു.. എന്റെ മുഖത്തു നോക്കി എന്നാലും ഇപ്പോഴും മൗനം തന്നെ ആണ്..  ഒടുവിൽ  സംസാരിക്കാൻ ഞാൻ തീരുമാനിച്ചു...

"ആര്യ "

അവൾ എന്റെ മുഖത്തു നോക്ക്....

"നിന്നോട് എങ്ങനെ നന്ദി  പറയണം  എന്നെനിക്കു അറിയില്ല...  എന്നോട് ഉള്ള ദേഷ്യം കാരണം നീ അന്ന് ഈ കല്യാണത്തിന്  ഇഷ്ടം ഇല്ല എന്ന് പറഞ്ഞിരുന്നു എങ്കിൽ എന്റെ മണിക്കുട്ടിക്കു പിന്നെ ഒരു ജീവിതം ഉണ്ടാകുമോ എന്ന് അറിയില്ല... നീ ഇപ്പോൾ  ഒരു കുടുബത്തിന്റെ മുഴുവൻ സന്തോഷം ആണ് നൽകിയിരിക്കുന്നത്....  മണിക്കുട്ടി പാവം

💬 Comments

View all comments