0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 2665

അപ്പോഴേക്കും കുറച്ചു ബന്ധുക്കൾ  എല്ലാം പോയിരുന്നു..  കുറച്ചു പേർ  അപ്പോഴും അവിടെ തന്നെ ഉണ്ട്.. ഞാൻ താഴെ പോയി എല്ലാവരോടും സംസാരിച്ചു നിന്നു.. എനിക്കു നല്ലത് ക്ഷീണം ഉണ്ടായിരുന്നു... എന്നാൽ ഇപ്പോഴേ റൂമിൽ പോയാൽ  ഇവരൊക്കെ എന്ത് വിചാരിക്കും...ഇന്ന്  തന്നെ  രണ്ടു വട്ടം കിളി ആയതാ  അത് കൊണ്ട് സഹിച്ചു നിന്നു..  അവളെ അവിടെ ഒന്നും കണ്ടില്ല..  അകത്തായിരിക്കും എന്ന് കരുതി...

ഞാൻ നേരെ പുറത്തു ഇറങ്ങി. അച്ഛനും എല്ലാവരും അവിടെ സംസാരിച്ചു നിൽക്കുന്നു...  ഞാൻ അങ്ങോട്ട്‌ പോയി..എല്ലാവരോടും സംസാരിച്ചു നിന്നു..  പിന്നെ അമ്മ എന്നെ വിളിച്ചു റൂമിൽ പോകാൻ പറഞ്ഞു.. എനിക്കു സ്വർഗം കിട്ടിയ പോലെ ആയി..  എനിക്കു അവിടെ നിന്നു തുള്ളി ചാടാൻ തോന്നി... എന്നാലും ഞാൻ കണ്ട്രോൾ ചെയ്തു.. എങ്ങാനും സന്തോഷിച്ചാൽ. കാണുന്നവർ ഇവനെ ഇത്രയും ആക്രാന്തമോ എന്ന് കരുതും..

അമ്മ എന്റെ നെറ്റിയിൽ ഒരു ഉമ്മയും  തന്നു.. എന്നെ നോക്കി ചിരിച്ചിട്ട് പോകാൻ പറഞ്ഞു.. ഞാൻ നേരെ മുറിയിൽ പോയി..  അപ്പോൾ തന്നെ കിടന്നു ഉറങ്ങണം എന്ന് ഉണ്ടായിരുന്നു എന്നാൽ അവൾ വരാതെ ഉറങ്ങിയാൽ മോശം അല്ലേ.. ഞാൻ അങ്ങനെ ഇരുന്നു..

അപ്പോൾ ആണ് എന്റെ ഫോൺ അടിക്കുന്നത് നോക്കുമ്പോൾ മണിക്കുട്ടി ആണ്.. ഞാൻ സന്തോഷത്തോടെ ഫോൺ എടുത്തു..

"ഹലോ മണിക്കുട്ടി.... മോളെ "

അപ്പുറത്ത് നിന്നും കരച്ചിൽ ആയിരുന്നു.

"കുട്ടേട്ടാ എനിക്കു കുട്ടേട്ടനെ കാണണം... എന്നെ വന്നു കൊണ്ട് പോ...  എനിക്കു കാണണം "

അവൾ അതും പറഞ്ഞു കരയാൻ തുടങ്ങി..

"അയ്യേ എന്തിനാ കരയുന്നെ..  കുട്ടേട്ടന്റെ മണിക്കുട്ടി.. മോളു ഇന്ന്  നിന്റെ കല്യാണം ആയിരുന്നു ഓർമയുഡോ  നീ ഇപ്പോൾ കൊച്ചു കൊച്ചൊന്നും അല്ല... അയ്യേ.. ഇങ്ങനെ കരയല്ലേ...  എനിക്കു വിഷമം ആകുലേ നീ കരഞ്ഞാൽ.."

"പറ്റൂല ചേട്ടാ എനിക്കു കാണണം..."

"കാണാല്ലോ... ഇന്ന് ഇപ്പോൾ രാത്രി ആയില്ലേ.. നാളെ ഞാൻ രാവിലെ തന്നെ മോളെ വന്നു കാണാം.. ഓക്കേ... ഇപ്പോൾ നല്ലത് കുട്ടി ആയിരിക്കു..."

" നാളെ തന്നെ വരണം പറ്റിക്കല്ലേ...  അല്ലേൽ ഞാൻ അങ്ങ് വരും.. "

അവൾ കരച്ചിൽ ഒന്നു നിർത്തി..  എന്നോട് പറഞ്ഞു...

"ഉറപ്പായും നാളെ വരാം...  പിന്നെ ആകാശ് എവിടെ..അവനു ഫോൺ കൊടുക്കുമോ "

ഞാൻ അവളോട്‌ പറഞ്ഞപ്പോൾ അവൾ അവൻ അടുത്തുണ്ടെന്നു പറഞ്ഞു ഫോൺ കൊടുത്തു......

"അളിയാ ഒന്നും വിചാരിക്കല്ലേ.. അവൾ പാവം ആണ്... എന്നോട്

💬 Comments

View all comments