Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
മാനേജർ ആണ്... രമിത അവിടെ തന്നെ അക്കൗന്റ്സിൽ ആണ്.. അവൾ പ്രെഗ്നന്റ് ആയതു കൊണ്ടാണ് രാവിലെ വരാൻ പറ്റാത്തത്..
ഞാൻ അവരെ ആര്യക്ക് പരിചയ പെടുത്തി..... ആര്യ രമിതയുടെ സുഗവിവരം എല്ലാം ചോദിച്ചു.. അവർ കുറച്ചു നേരം നിന്നു പിന്നെ പിരിഞ്ഞു.....
അങ്ങനെ പിന്നെയും ഞങ്ങൾ നോക്കുകുത്തികൾ പോലെ കുറേനേരം നിന്നു... പിന്നെ ഞങ്ങൾ പോയി ഫുഡ് ഒക്കെ കഴിച്ചു.. അപ്പോഴേക്കും പരുപാടി എല്ലാം കഴിയാറായി.. ഞങ്ങൾ രണ്ടുപേരും വല്ലാതെ തളർന്നു....... എങ്ങനെ എങ്കിലും ഈ ഡ്രസ്സ് ഒക്കെ മാറ്റി ഒന്നു കിടന്നാൽ മതി എന്നാ അവസ്ഥ ആയിരുന്നു..
9 മണി ആയപ്പോൾ എല്ലാം ഒതുക്കി ഞങ്ങൾ തിരിച്ചു പോകാൻ ഒരുങ്ങി.. ഞാൻ വിചാരിച്ച പോലെ തന്നെ അവിടെ കൂട്ട കരച്ചിൽ ആയി... അമ്മമാരും.. മണിക്കുട്ടിയും, ആര്യയും അവരുടെ വീട്ടിക്കാരും എല്ലാം കിടന്നു കരഞ്ഞു.. എന്നാൽ ഞാൻ മാത്രം കല്ല് പോലെ നിന്നു.. മണിക്കുട്ടി എന്നെ കെട്ടിപിടിച്ചു ആണ് കരയുന്നത്.. എന്റെ കണ്ണിൽ നിന്നു എന്തോ വെള്ളം ഒക്കെ വന്നു.. എന്നാലും ഞാൻ കല്ല് പോലെ നിന്നു.....
ഒരുപാട് നേരത്തെ കരച്ചിലിന് ഒടുവിൽ ഞാൻ മണിക്കുട്ടിയെ എന്നിൽ നിന്നു അടർത്തി.. അവൾ അപ്പോഴും കിടന്നു കരയുക ആയിരുന്നു.... ഞാൻ അവളെ കാര്യം പറഞ്ഞു സമാധാനിപ്പിച്ചു..... കുറച്ചു ദിവസ്സത്തെ കാര്യമേ ഒള്ളു പിന്നെ എന്നും കാണാല്ലോ.. ഒരുമിച്ചു താമസികാമല്ലോ എന്നൊക്കെ പറഞ്ഞു ഒരുവിധം സമാധിനിപ്പിച്ചു കാറിൽ കയറ്റി.. അമ്മമാർക്കും അവളെ പിരിയുന്നതിൽ വിഷമം ഉണ്ടായിരുന്നു.. എന്നലും അവർ എല്ലാം കണ്ടറിഞ്ഞു ചെയ്തു.
ആര്യയും അവളുടെ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു നിന്നു.. അവസാനം അവർ എല്ലാവരും കൂടി അവളെ സമാധാനിപ്പിച്ചു കാറിൽ കയറ്റി.. അങ്ങനെ അവിടെ നിന്നും രണ്ടു വീടുകളിലേക്കും യാത്ര ആയി....
?........?......... ?......... ?......... ?.......... ?
വീട്ടിൽ ചെന്ന ഞാൻ ആദ്യം പോയത് എന്റെ റൂമിൽ ആണ്.. ഞാൻ ആ ഡ്രസ്സ് എല്ലാം വലിച്ചു പറിച്ചു മാറ്റി.. നേരെ ബാത്‌റൂമിൽ കയറി കുളിച്ചു.. തലയിലും ദേഹത്തും തണുത്ത വെള്ളം വീണപ്പോൾ എന്തൊരു ആശ്വാസം... ഞാൻ 30 മിനിറ്റ് ഓളം കുളിച്ചു.. അവിടെ നിന്നും ഇറങ്ങി ഒരു ട്രാക്ക് പാന്റും t ഷർട്ടും എടുത്തിട്ട്.. സൂട്ടിൽ വീർപ്പു മുട്ടി കിടന്ന എനിക്കു അപ്പോൾ ഒരു സ്വാർഗ അനുഭൂതി ആണ് ഉണ്ടായതു.....
കുറച്ചു നേരം റൂമിൽ ഇരുന്നിട്ട് ഞാൻ നേരെ താഴെ പോയി..
💬 Comments
View all comments