Chapter Title : മാറ്റകല്യാണം [MR WITCHER]
ആയി.. പോയി ഞാനും അച്ഛനും മാമനും പിന്നെ പെണ്ണിനെ കാണണം എന്ന് വാശി പിടിച്ചു മണിക്കുട്ടിയും ഞങ്ങളുടെ കൂടെ വന്നു.... ഞങ്ങൾ 4 പേരും ആണ് യാത്ര..
ഒരു 45 മിനിറ്റ് കൊണ്ട് ഞങ്ങൾ ഒരു വീടിന്റെ മുന്നിൽ എത്തി.. സാമാന്യം വലിയ ഒരു വീട്.. രണ്ടു നില ഉണ്ട്.. മുറ്റത്തു അന്ന് കണ്ട ഇന്നോവ കൂടാതെ ഒരു പോളോ യും പോർച്ചിൽ ഉണ്ടായിരുന്നു.... ഞങ്ങളുടെ വണ്ടി വന്നതും ആകാശും അച്ഛനും ഇറങ്ങി വന്നു ഞങ്ങളെ സ്വീകരിച്ചു.. ഞങ്ങൾ എല്ലാരും അകത്തോട്ടു പോയി.. ആകാശിനെ കണ്ടപ്പോൾ മണിക്കുട്ടിക്ക് ചെറിയ നാണം ഒക്കെ വന്നു.....
ഞങ്ങൾ അകത്തു കയറി സോഫയിൽ ഇരുന്നു.. നല്ല വിശാലമായ ഹാൾ നന്നായി എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്... ഞാൻ വീട്ടിൽ ഒന്നു കണ്ണ് പായിച്ചു.. അവിടെ ഞങ്ങളുടെ വീട്ടിൽ വന്ന പുള്ളിയും ഉണ്ടായിരുന്നു.. അവരുടെ അച്ഛൻ ബാക്കി ഉള്ള അമ്മയെയും എല്ലാരേയും ഞങ്ങൾക്ക് പരിചയ പെടുത്തി.. ഞങ്ങൾ എല്ലാരോടും ചിരിച്ചു സംസാരിച്ചിരുന്നു.......
അവസാനം അവരുടെ അമ്മ കുട്ടിയെ വിളിച്ചു... കയ്യിൽ ഒരു ട്രെയിൽ ചായയുമായി അവൾ രംഗത്ത് വന്നു... എല്ലാരും അവളുടെ മുഖത്തു തന്നെ നോക്കി.. അവൾ ഒരു സൗന്ദര്യ ദേവത തന്നെ ആയിരുന്നു... എന്നാൽ ആ സൗന്ദര്യ ദേവതയെ കണ്ടപ്പോൾ എന്റെ ഉള്ളിൽ ഒരു മിന്നൽ പിണർ ഉണ്ടായി.. അവളെ കണ്ട നിമിഷം ഞാൻ നല്ല രീതിയിൽ ഒന്നു ഞെട്ടി. മനസ്സിൽ അവളുടെ പേര് ഞാൻ പറഞ്ഞു..
ആര്യ....... ആര്യ മിസ്സ്.... ⚡️?
എന്നിലെ ഞെട്ടൽ മാറിയിരുന്നില്ല.. എന്നാൽ അത് മുഖത്തു കാണിക്കാതെ ഞാൻ നിന്നു.. കാരണം മുഖം മാറിയാൽ മണിക്കുട്ടി അത് മനസ്സിലാക്കും.. എന്നാൽ ഞാൻ ആര്യയുടെ മുഖത്തു നോക്കിയപ്പോൾ അവളിൽ ഒരു മാറ്റവും ഇല്ലായിരുന്നു... അതു എന്നെ അത്ഭുതപെടുത്തി.. അവൾ ചിരിച്ചു കൊണ്ട് എനിക്കു ചായ നീട്ടി... ഞാനും മറ്റുള്ളവരെ കാണിക്കാൻ ഒരു ചിരി മുഖത്തു ഫിറ്റ് ചെയ്തു.. ഞാൻ ചായ എടുത്തു.. എന്നാൽ അവളുടെ മുഖത്തെ സന്തോഷം എന്നിൽ ആശങ്കകൾ ഉണ്ടാക്കി..
ഞാൻ അവളിൽ നിന്ന് കണ്ണ് മാറ്റി മണിക്കുട്ടിയെ നോക്കിയപ്പോൾ അവൾ കൈ കൊണ്ട് കൊള്ളാം എന്ന് കാണിച്ചു ?????? അവക്ക് പെണ്ണിനെ ഇഷ്ടം ആയിന്നു എനിക്കു മനസ്സിലായി.. എന്തായാലും ഞാൻ കാരണം അവളുടെ സന്തോഷം നഷ്ടം ആകരുത്.. മനസ്സിൽ സംഘർഷം ഉണ്ടേലും ഞാൻ ഈ കല്യാണത്തിന് സമ്മതിക്കാൻ തീരുമാനിച്ചു... ആര്യയുടെ
💬 Comments
View all comments