Chapter Title : മാറ്റകല്യാണം [MR WITCHER]
കാലു പിടിച്ചിട്ടായാലും ഈ കല്യാണത്തിനു സമ്മതിപ്പിക്കണം എന്ന് തീരുമാനിച്ചു..... അവളുമായി നടന്ന പ്രശ്നം എല്ലാം എന്റെ മനസ്സിൽ വന്നു.. എന്നാൽ എന്റെ ഈഗോ മാളുവിനോടുള്ള സ്നേഹത്തിന് മുന്നിൽ ഒന്നു അല്ലാതെ ആയി...... ഞാൻ ഇപ്പോൾ ആര്യയോട് ഉള്ള അനിഷ്ടം പ്രകടിപ്പിച്ചാൽ അത് മണിക്കുട്ടി മനസ്സിലാക്കും.... അവൾ ഈ കല്യാണത്തിൽ നിന്നു പിന്മാരുംഅത് ഒരിക്കലും സമ്മതിക്കാൻ പാടില്ല..
ആര്യയുടെ കാലിൽ വിഴുന്നിട്ടു ആയാലും ഈ കല്യാണത്തിന് സമ്മതിപ്പിക്കണം എന്ന് ഞാൻ ഉറപ്പിച്ചു... എന്റെ മനസ്സിൽ ഓരോ ചിന്തകൾ വന്നു കൊണ്ടിരുന്നു...
"പിള്ളേർ ഒന്നു ഒറ്റയ്ക്ക് സംസാരിച്ചോട്ടെ അല്ലേ.. "
അവളുടെ അച്ഛന്റെ വാക്ക് ആണ് ഞാൻ ആലോചനയിൽ നിന്നും പുറത്തു കടന്നത്... പെട്ടന്ന് ഞാൻ മണിക്കുട്ടിയെ നോക്കി.. അവൾ എന്നെ കളിയാക്കി ചിരിച്ചു...... ആകാശ് എന്നെ വിളിച്ചു മുറി കാണിച്ചു തന്നു.. ഞാൻ ആ മുറിയിലേക്ക് പോയി.. മുറിയിൽ കയറുമ്പോൾ മനസ്സിൽ തെല്ലൊരു ഭയം ഉണ്ടായിരുന്നു.. അവൾക്കു എന്നോട് ഉള്ള മനോഭാവം എന്താണെന്നു എനിക്കു അറിയില്ലല്ലോ.. അതിന്റെ ഭയത്തിൽ ആണ് ഞാൻ ആ മുറിയിൽ കയറിയത്....
ഞാൻ കയറിയതും അവൾ എന്നെ നോക്കി നിന്നു.. അവൾ എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് ഞാൻ അങ്ങോട്ട് കയറി പറഞ്ഞു...
"പ്ലീസ് ആര്യ ഈ കല്യാണത്തിന് സമ്മതിക്കണം.. ഞാൻ എന്ത് വേണോ ചെയ്യാം.. ഇയാൾ ആഗ്രഹിക്കുന്ന എന്തും തരാം.. എന്റെ അനിയത്തിയുടെ ജീവിതം ആണ്.. ഇയാൾക്ക് സമ്മതം അല്ലേൽകിൽ ഈ കല്യാണം നടക്കില്ല.... അവൾക്കു ഇനി ഇങ്ങനെ ഒരു കല്യാണം നടക്കുമോ എന്നും അറിയില്ല.. ഇയാൾ ക്കു എന്നോട് ദേഷ്യം ആണെന്ന് അറിയാം.. ഞാൻ എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം... എന്റെ അനിയത്തിയുടെ ജീവിതം തകർക്കരുത്...."
ഞാൻ അവളുടെ മുൻപിൽ കൈ കൂപ്പി കൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത്....
ഞാൻ മുറിയിൽ കയറുമ്പോൾ അവളുടെ മുഖം ചിരിയിൽ ആയിരുന്നു.. എന്നൽ ഞാൻ ഇതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ മുഖം ഇരുണ്ടു....... അവൾ ഒന്നും പറയാതെ എന്റെ മുഖത്തു നോക്കി നിന്നു.. ഞാൻ ആദ്യമായിട്ടാണ് ഒരാളോട് അപേക്ഷിക്കുന്നത്... എന്റെ മണിക്കുട്ടിക്ക് വേണ്ടി ആയതു കൊണ്ട് എനിക്കു ഒന്നും തോന്നിയില്ല..
അവൾ കുറേനേരം എന്റെ മുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല... ഞാൻ അവളുടെ നോട്ടം നേരിടാൻ കഴിയാതെ മുഖം മാറ്റിക്കളഞ്ഞു.........
അവൾ ഒന്നും മിണ്ടാതെ തന്നെ നിന്നു.. അവസാനം അവൾ സമ്മതിച്ചു.. അത് കേട്ടപ്പോൾ എനിക്കു സന്തോഷം ആയി
💬 Comments
View all comments