0%

Chapter Title : മാറ്റകല്യാണം [MR WITCHER]

Author : MR WITCHER Read All Parts 761

എങ്കിലും.. അതിനു പിന്നിൽ വരാൻ പോകുന്ന പ്രേശ്നങ്ങളെ ഓർത്തു.. ഇവൾ എന്തായാലും എന്നെ ദ്രോഹിക്കും എന്ന് ഞാൻ ഉറപ്പിച്ചു... മണിക്കുട്ടിക്ക് നല്ല ലൈഫ് കിട്ടിയിട്ട് അവൾ എന്നെ കൊന്നാലും എനിക്കു കുഴപ്പം ഇല്ല എന്ന് എനിക്കു തോന്നി.. അവസാനമായി ഞാൻ അവളോട്‌ ഒന്നു കൂടി പറഞ്ഞു..

" ഒരിക്കലും നമ്മൾ തമ്മിൽ ഉണ്ടായ പ്രശ്നം മണിക്കുട്ടി അറിയരുത്... അവള്ക്കു നമ്മൾ തമ്മിൽ ഉള്ള പ്രശ്നം അറിയാം.. എന്നാൽ അതിലെ ആള് താൻ ആണെന്ന് അറിയില്ല.. പ്ലീസ് ഒരിക്കലും അവളോട്‌ പറയരുത്.... "

"ഉം "

അവൾ ഒന്നു മൂളുക മാത്രം ആണ് ചെയ്തത്. ഞാൻ അവളുടെ മുറിയിൽ നിന്നും ഇറങ്ങി.. മുഖത്തു ഒരു ചിരി ഫിറ്റ്‌ ചെയ്തു മണിക്കുട്ടിക്ക് അടുത്ത് പോയി.. അവളും ആകാശും സംസാരിക്കുക ആയിരുന്നു.. എന്നെ കണ്ടപ്പോൾ അവർ സംസാരം നിർത്തി... ഞാൻ ആകാശിന് അടുത്ത് പോയി.. അവനെ എനിക്ക് ഒരുപാട് ഇഷ്ടമായി.. നല്ല ഒരു പയ്യൻ......

പിന്നെ ഞങ്ങൾ ഇറങ്ങാൻ ആയി... എല്ലാവരോടും യാത്ര ഒക്കെ പറഞ്ഞു ഇറങ്ങി.. .. ബാക്കി കാര്യം ഫോണിൽ പറയാം എന്ന് പറഞ്ഞു.. ഞാൻ കാറിൽ കയറി വണ്ടി എടുത്തു.. മണിക്കുട്ടി എനിക്കു ഒപ്പം മുന്നിൽ തന്നെ കയറി.. ബാക്കി ഉള്ളവർ കയറിയപ്പോൾ വണ്ടി എടുത്തു.. മണിക്കുട്ടി പെണ്ണിനെ ഇഷ്ടം ആയോ എന്നൊക്കെ ചോദിച്ചു... ഞാൻ ഇഷ്ടം ആയി എന്നൊക്കെ പറഞ്ഞു.... അവള്ക്കു അത് സന്തോഷം ആയി.. അച്ഛനും മാമനും എല്ലാം ഹാപ്പി.. കല്യാണം എത്രയും വേഗം നടത്തണം എന്നാണ് അവരുടെ അഭിപ്രായം.. ഞാനും അതിനു യോജിക്കുന്നു...

ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു വീട്ടിൽ എത്തി.. അമ്മമാരോട് എല്ലാം കാര്യം പറഞ്ഞു.. അവർക്കു വലിയ സന്തോഷം ആയി.. വീട്ടിൽ അന്ന് ഒരു ഉത്സവ പ്രതീതി ആയിരുന്നു.... അച്ഛൻ അവരുടെ വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു..അവർക്കും സമ്മതം ആയിരുന്നു.. വീട്ടിൽ എല്ലാവർക്കും... കല്യാണം പെട്ടന്ന് തന്നെ നടത്തണം എന്നാണ് അവർക്കും.. വരുന്ന ദിവസം തന്നെ ഡേറ്റ് ഒക്കെ നിഴ്ചയിക്കാം എന്ന് തീരുമാനിച്ചു.. മണിക്കുട്ടിക്കും ഇപ്പോൾ നല്ല സന്തോഷം ഉണ്ട്..

എന്നാൽ എന്റെ മനസ്സു മാത്രം ശെരി അല്ലായിരുന്നു.. അത് മറ്റുള്ളവർ അറിയാതെ ഞാൻ നോക്കി... ഞാനും അവരോടു എല്ലാം സംസാരിച്ചു.. എന്നിട്ട് റൂമിൽ പോയി കട്ടിലിൽ കിടന്നു.. മനസ്സിൽ ഉത്തരം കിട്ടാത്ത ചോദ്യവും ആയി..

അവൾ എന്തിനാ സമ്മതിച്ചത്..?

ഇനി എന്നോടുള്ള പക വീട്ടാൽ

💬 Comments

View all comments