Chapter Title : മാറ്റകല്യാണം [MR WITCHER]
ഉള്ള ഒട്ടു മിക്ക ആയോധനകലകൾ പഠിച്ചത് കൊണ്ടും 10ആം ക്ലാസ്സ് മുതൽ ജിമ്മിൽ ഒക്കെ പോകുന്നത് കൊണ്ടും എന്റെ ശരീരം എല്ലാം നല്ല ഉറച്ചതാണ്... എന്നെ ആരു കണ്ടാലും ഒന്നു നോക്കി നിന്നു പോകും എന്നാണ് എല്ലാരും പറയുന്നേ.നല്ല വെളുത്ത ശരീരം ആണ് എനിക്കു.. ഒരുപാടു പ്രണയ അഭ്യർത്ഥന കിട്ടിയിട്ടുണ്ടെകിലും ഇതുവരെ ഒന്നിനും തല വച്ചു കൊടുത്തിട്ടില്ല...
ദി ഗ്രേറ്റ് വിനോദിന്റെയും അംബിക യുടേയും രണ്ടു മക്കളിൽ മൂത്തത് ഞാൻ ആണ്.. എന്റെ അച്ഛനും അച്ഛന്റെ ഉറ്റ കൂട്ടുകാരനും ആയ കൃഷ്ണൻ മാമനും കൂടി ഒരു പാർട്ണർഷിപ് ബിസ്സിനെസ്സ് നടത്തുന്നുണ്ട്... കേരളത്തിലെ തന്നെ ഒരു പ്രധാന എക്സ്പോർട്ട് കമ്പനി ആണ് VK ഗ്രൂപ്പ്... അതിന്റെ അമരക്കാർ ആണ് അച്ഛനും മാമനും...
പിന്നെ എന്റെ അമ്മ അംബിക ഒരു തനി നാടൻ വിട്ടമ്മ ആണ്... ഒരു പാവം പൂച്ചാക്കുട്ടി... പിന്നെ ഇവരെകൂടാതെ എന്റെ വീട്ടിൽ എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആയ എന്റെ അനിയത്തി വിദ്യ വിനോദ്.... അനിയത്തി എന്റെ എല്ലാം എല്ലാം ആണ്.. അവൾക്കു ഞാനും എനിക്കു അവളും എന്ന് പറഞ്ഞാൽ ജീവൻ ആണ്..... അവൾക്കു ഇപ്പോൾ 25 വയസ്സായി... അവൾ ഒരു ഡോക്ടർ ആണ്...
അച്ഛനും കൃഷ്ണൻ മാമനും കുഞ്ഞുനാൾ മുതലേ ഫ്രണ്ട്‌സ് ആണ്.. മാമനും മാമന്റെ ഭാര്യ ലക്ഷ്മി മാമിക്കും കുട്ടികൾ ഇതുവരെ ഇല്ല.. അതുകൊണ്ട് തന്നെ എന്നെയും അനിയത്തിയെയും അവർ സ്വന്തം മക്കളെ പോലെ ആണ് കാണുന്നത്.. ഞങ്ങൾക്ക് അവരോടു അങ്ങനെ തന്നെ ആണ്.. അവർ ഞങ്ങളുടെ വീടിന്റെ മുന്നിൽ ആണ് വീട്
💬 Comments
View all comments