0%

Chapter Title : മാറ്റകല്യാണം [MR WITCHER]

Author : MR WITCHER Read All Parts 756

സന്തോഷം ആയി.. അവളുടെ കല്യാണം അവരെല്ലാം എത്രമാത്രം ആഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കാൻ അവരുടെ സന്തോഷം തന്നെ ധാരാളം.. അവൾക്കു പയ്യനെ ഇഷ്ടപെട്ടാൽ പിന്നെ ഒന്നും നോക്കാൻ ഇല്ല ഞാൻ പെണ്ണിനെ കാണുക കൂടി വേണ്ട ഓക്കേ പറയും...

.

. ........................................................................ അങ്ങനെ വീട്ടുകാർ തമ്മിൽ ചർച്ച ഒക്കെ നടത്തി എല്ലാം പറഞ്ഞു പെണ്ണുകാണാലിന്റെ വക്കിൽ എത്തി.. വരുന്ന ശനി മണിക്കുട്ടിയെ അവർ പെണ്ണ് കാണാൻ വരും അവൾക്കു പയ്യനെ ഇഷ്ടപെട്ടാൽ അടുത്ത ദിവസം ഞങ്ങൾ അങ്ങോട്ട്‌ പെണ്ണുകാണാൻ പോകും എന്നും തീരുമാനിച്ചു... രണ്ടു കൂട്ടർക്കും ഇഷ്ടപെട്ടാൽ എത്രയും വേഗം കല്യാണം നടത്തണം എന്നാണ് തീരുമാനം.. അങ്ങനെ എല്ലാം സെറ്റ് ആക്കി വച്ചു . .. . . . .

ഇന്നാണ് പെണ്ണുകാണാൻ വരുന്ന ദിവസം അവരുടെ വീട്ടിൽ നിന്നു. ഞങ്ങളുടെ വീട്ടിൽ എല്ലാം ഒരുക്കി കാത്തിരുന്നു..

ഞാൻ മണിക്കുട്ടിയെ കാണാൻ ആയി റൂമിൽ പോയപ്പോൾ അവൾ നല്ല സെറ്റ് സാരി ഒക്കെ ഉടുത്തു സുന്ദരി ആയി ഇരിക്കുന്നു.. ഇന്നലെ ഞാൻ അവൾക്കു വാങ്ങി കൊടുത്ത സെറ്റ് സാരി.. പെണ്ണുകാണൽ പ്രേമണിച്ചു ഇന്നലെ ഞങ്ങൾ ഒരു ഷോപ്പിങ് നടത്തി...... ഞാൻ അവൾക്ക് ഒരു പച്ചക്കര സെറ്റ് സാരിയും അവൾ എനിക്കു ഒരു ബ്ലൂ ഷർട്ടും വൈറ്റ് പാന്റ്സും എടുത്തു തന്നു.. ഞാൻ അത് ട്രയൽ ചെയ്തു കാണിക്കാൻ വന്നപ്പോൾ ആ ഷോപ്പിലെ സെയിൽസ് ഗേൾസ് മുതൽ കസ്റ്റമർ ആയി വന്ന പെണ്ണുങ്ങൾ വരെ എന്നെ തന്നെ നോക്കി നിന്നു..... കാരണം അത്ര ലുക്ക് ആയിരുന്നു അപ്പോൾ....

......

അങ്ങനെ അവളെ കണ്ടു റൂമിൽ പോയി അവളോട്‌ സുന്ദരി ആയിട്ടുണ്ടെന്നു പറഞ്ഞു ???? അവൾ അത് കേട്ടപ്പോൾ നാണം വന്ന പോലെ തല കുനിച്ചു...

"അയ്യടാ പെണ്ണിന്റെ നാണം നോക്കിക്കേ.. 24 വയസ്സായിന്നു വല്ല വിചാരവും ഉണ്ടോ "

ഞാൻ അവളുടെ അടുത്ത് പോയി അവളോട്‌ പറഞ്ഞു.. അവൾ കൈ മുറുക്കി എന്റെ നെഞ്ചിൽ ഒരു ഇടി ആണ് മറുപടി തന്നത്...ഞാൻ അവളെ ചേർത്ത് പിടിച്ചു.. അപ്പോൾ പുറത്തു ഒരു കാർ വരുന്ന സൗണ്ട് കേട്ടു.. അവർ വന്നതാണെന്ന് മനസ്സിലായി . ഞാൻ അവളോട്‌ വേഗം റെഡി ആകാൻ പറഞ്ഞിട്ട് അങ്ങോട്ട്‌ പോയി...

ഞാൻ ഉമ്മറത്ത് എത്തിയപ്പോൾ അവിടെ അച്ഛനും കൃഷ്‌ണൻ മാമനും ഉണ്ടായിരുന്നു.. അപ്പോൾ മുറ്റത്തു ഒരു ഇന്നോവ കാർ

💬 Comments

View all comments