0%

Chapter Title : മാറ്റകല്യാണം [MR WITCHER]

Author : MR WITCHER Read All Parts 755

ഓരോന്ന് പറഞ്ഞു അച്ഛനും മാമനും ഓഫീസിൽ നിന്നു പോയി..... ഞാൻ ഇന്ന് തന്നെ മണിക്കുട്ടിയോട് കാര്യം സംസാരിക്കണം എന്ന് തീരുമാനിച്ചു... ഞാൻ ഫോൺ എടുത്തു അവളെ വിളിച്ചു

"ഹലോ"

" എന്താ കുട്ടേട്ടാ...."

"മോളെ നീ ഇറങ്ങുമ്പോൾ വിളികേട്ടോ ചേട്ടൻ വന്നു പിക്ക് ചെയ്യാം.... പറ്റുമെങ്കിൽ നേരത്തെ ഇറങ്ങു കേട്ടോ "

"ശെരി ചേട്ടാ.... ഞാൻ ഒരു അരമണിക്കൂർ കഴിഞ്ഞു ഇറങ്ങാം... എന്നിട്ട് വിളിക്കാമെ.."

"ഓക്കേ മോളു ബൈ "

അങ്ങനെ ഫോൺ വച്ചു ഞാൻ ജോലിയിൽ മുഴുകി... 4 മണി ആയപ്പോൾ അവളെ ഹോസ്പിറ്റലിൽ നിന്നു കൂട്ടി ഞാൻ പോയി...

വണ്ടിയിൽ കയറി അവൾ എന്നെ നോക്കി... ഞാൻ ഒന്നും സംസാരിക്കാത്തത് കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി...

"എന്താ കുട്ടേട്ട ഒന്നും മിണ്ടാതെ ഇരിക്കുന്നെ...... എന്നോട് വല്ലോം പറയാൻ ഉണ്ടോ??

അവൾക്കു എന്റെ മനസ്സ് വായിക്കാൻ കഴിഞ്ഞു എന്ന് എനിക്കു മനസ്സിലായി.. ഞാൻ അവളുടെ മുഖത്തു അത്ഭുതത്തോടെ നോക്കി...

"അത് മണിക്കൂട്ടി.. നമുക്ക് ഒരു നല്ല ആലോചന വന്നിട്ടുണ്ട്... ജാതകം ഒക്കെ നോക്കിയപ്പോൾ നല്ല ചേർച്ചയുണ്ട്... അത് നിന്നോട് പറയാനാ ചേട്ടൻ വന്നേ.....ഞാൻ നിന്റെ അഭിപ്രായം ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു "

ഞാൻ അത്രയും പറഞ്ഞു അവളുടെ മുഖത്തു നോക്കി....

"എനിക്കു കുഴപ്പം ഒന്നും ഇല്ല ചേട്ടാ ചേട്ടന്റ തീരുമാനം ആണ് എനിക്കു... ചേട്ടൻ പറഞ്ഞാൽ മതി..... "

"അങ്ങനെ വേണ്ട മോളെ.... നീ പയ്യനെ കണ്ട് ഇഷ്ടം ആണേൽ പറഞ്ഞാൽ മതി.... "

"എനിക്കു എന്റെ ചേട്ടന്റെ ഇഷ്ടം ആണ് വലുത്... ചേട്ടന് പെണ്ണിനെ ഇഷ്ടം ആകുവാണേൽ മതി "

അവളും എന്നെ പോലെ തന്നെ പറഞ്ഞു...

" എങ്കിൽ ചേട്ടൻ പറയട്ടെ... ആദ്യം മോളു പയ്യനെ കാണു.... എന്നിട്ട് നമുക്ക് തീരുമാനിക്കാം "

" ഒക്കെ.... എല്ലാം എന്റെ കുട്ടേട്ടൻ പറയുന്ന പോലെ "

അവൾ പറഞ്ഞു എന്നെ നോക്കി ചിരിച്ചു.. ഞാൻ അവളുടെ തലയിൽ വാത്സല്യ പൂർവ്വം തലോടി... അവൾ എന്റെ തോളിൽ തല വച്ചു കിടന്നു.. പിന്നെ അവൾക്കു ഐസ്ക്രീം ഒക്കെ വാങ്ങികൊടുത്തു ഞങ്ങൾ ഒന്നു ചെറുതായിട്ട് ചുറ്റിയിട്ടു ഒക്കെ ആണ്.. വീട്ടിൽ പോയത്.. വീട്ടിൽ അച്ഛൻ അപ്പോഴേക്കും ഉണ്ടായിരുന്നു... ഞാൻ അവരോടു അവളോട്‌ പറഞ്ഞ കാര്യവും അവൾ കാണാൻ സമ്മതിച്ച കാര്യവും എല്ലാം പറഞ്ഞു...

വീട്ടുകാർക്ക് എല്ലാം കേട്ടപ്പോൾ നല്ല

💬 Comments

View all comments