0%

Chapter Title : മാറ്റകല്യാണം [MR WITCHER]

Author : MR WITCHER Read All Parts 754

എന്റെ സീറ്റിൽ ഇരുന്നു.... ഞാൻ മാമന്റെ മുഖത്തു നോക്കി എന്താണ് എന്ന് എന്ന ഭാവത്തിൽ കണ്ണ് കൊണ്ട് ചോദിച്ചു... മാമൻ ഒന്നും പറയാതെ അച്ഛനെ നോക്കി.. അവസാനം ഞാൻ ചോദിച്ചു..............

"എന്താണ് രണ്ടുപേരുടെയും മുഖത്തു നല്ല സന്തോഷം ആണോല്ലോ.... പുതിയ ഡീൽ വല്ലതും കിട്ടിയോ "

"ഓ കിട്ടിമോനെ.... പക്ഷെ ഞങ്ങൾക്കല്ല നിനക്കാണ് ഡീൽ കിട്ടിയേ "

മാമൻ എന്റെ എന്നെ നോക്കി ആക്കിയ ഭാവത്തിൽ പറഞ്ഞു.... എനിക്കു ഒന്നും മനസ്സിലായതേ ഇല്ല.. അച്ഛൻ അപ്പോൾ തുടർന്നു...

"ഡാ വേറൊന്നും അല്ല മാളുനും നിനക്കും ഒരു നല്ല ആലോചന വന്നിട്ടുണ്ട്.. ഇന്ന് ജ്യോൽസ്യൻ വിളിച്ചിരുന്നു... ആ പയ്യന്റെ പെങ്ങൾക്കും അവളുടെ അതെ ദോഷം തന്നെ ആണ്... പിന്നെ നിങ്ങളുടെ എല്ലാ ജാതകവും ഉത്തമ പൊരുത്തവും ഉണ്ട്..... കുടുംബക്കാർ ഒക്കെ നല്ല കുടുംബം ആണ്.... ഞങ്ങൾ നോക്കിയപ്പോൾ നല്ല ആലോചനയും ആണ്... അതാ ഞങ്ങൾ നിന്നോട് പറയാം എന്ന് കരുതിയത് നിന്റെ അഭിപ്രായം കൂടി ചോദിച്ചിട്ട് ഉറപ്പിക്കാം എന്ന് കരുതി "

അച്ഛൻ എല്ലാം പറഞ്ഞു എന്നോട് ചോദിച്ചു...

"ഞാൻ എന്ത് പറയാൻ ആണ് അച്ഛാ....മണിക്കുട്ടിക്ക് പയ്യനെ ഇഷ്ടപെടുവാണേൽ എനിക്കു കുഴപ്പം ഇല്ല..അവളുടെ അഭിപ്രായം ആണ് ചോദിക്കേണ്ടത്. അവൾക്ക് സമ്മതം ആണേൽ എനിക്കും ഓക്കേ"

"അവളോട്‌ നീ തന്നെ സംസാരിച്ചാൽ മതി മോനെ... നീ പറഞ്ഞാലേ അവൾ കേൾക്കു..."

"ഞാൻ പറയാം അച്ഛാ..... പിന്നെ അവരുടെ ഫാമിലി ഒക്കെ എങ്ങനെ ആണ്...."

ഞാൻ അച്ഛനോട് തിരക്കി..

"കുടുംബം ഒക്കെ നല്ല കുടുംബം ആണ്.. എല്ലാവർക്കും നല്ല അഭിപ്രായം ആണ്.. അവർ മൊത്തം 3 മക്കൾ ആണ് 2 ആണും 1പെണ്ണും... പെണ്ണ് ആണ് മൂത്തത്..... മണിക്കുട്ടിക്ക് നോക്കിയ പയ്യൻ ഡോക്ടർ തന്നെ ആണ്... പെൺകുട്ടി ടീച്ചർ എന്തോ ആണ്.. പിന്നെ ഇളയ പയ്യൻ വിദേശത്തു എവിടേയോ ആണ് പഠിക്കുന്നെ..."

അച്ഛൻ അവരുടെ ഡീറ്റൈൽ എല്ലാം പറഞ്ഞു.... ഞാൻ കേട്ടപ്പോൾ നല്ലതാന്ന് തോന്നി.. അവൾക്കു ഇഷ്ടപെട്ടാൽ മതി.. പിന്നെ ദൈവമെ ഞാൻ ഒരു ടീച്ചറിനെ കെട്ടേണ്ടി വരുമോ ??

"പയ്യന്റെ പേര് എന്താണ് "

"പയ്യന്റെ പേര് ആകാശ്..... പെണ്ണിന്റെ പേര് ആര്യ.. അനിയന്റെ പേര് എന്താന്ന് എന്ന് അറിയില്ല "

"ഓക്കേ.. അച്ഛാ ഞാൻ മണിക്കുട്ടിയോട് ഇന്ന് തന്നെ സംസാരിക്കാം എന്നിട്ട് നമുക്ക് അവരോടു വിവരം പറയാം "

അങ്ങനെ കുറച്ചു നേരം

💬 Comments

View all comments