Chapter Title : മാറ്റകല്യാണം [MR WITCHER]
എല്ലാത്തിനും കാരണം.. എന്റെ സ്വന്തം മണിക്കുട്ടി... ?
"കേക്ക് ഒക്കെ മുറിച്ചില്ലേ... ബാക്കി ആഘോഷം ഒക്കെ രാവിലെ നിങ്ങൾ എല്ലാം പോയി കിടക്കാൻ നോക്ക്.."
അച്ഛൻ എല്ലാരോടും ആയി പറഞ്ഞു..... അമ്മ ബാക്കി ഉള്ള കേക്ക് ഒക്കെ എടുത്ത് കിടക്കാൻ പോയി...... ഞാൻ പോകാൻ ഇറങ്ങിയപ്പോൾ അവൾ എന്റെ കയ്യിൽ പിടിച്ചു...
"കുട്ടേട്ടാ... എന്റെ കൂടെ കിടക്കു ഇവിടെ..."
ഞാൻ മറുതൊന്നും പറയാതെ അവളുടെ കൂടെ കിടന്നു... അവൾ എന്നെ കെട്ടിപിടിച്ചു കിടന്നു..
"എടി നീ എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ..."
"കുട്ടേട്ടൻ പേടിച്ചോ സോറി കുട്ടേട്ടാ... "
"ഒന്നു പോടീ..... നീ എന്നോട് എന്തിനാ സോറി പറയുന്നേ... ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു ബര്ത്ഡേ നീ തന്നില്ലേ... ഞാൻ അല്ലേ താങ്ക്സ് പറയേണ്ടേ"
"ഇപ്പോൾ കിടന്നു ഉറങ്ങു കുട്ടേട്ടാ... നമുക്ക് നാളെ അടിപൊളി ആക്കാം "
ഞാൻ പിന്നെ ഒന്നും പറയാതെ അവളെയും ചേർത്ത് പിടിച്ചു കിടന്നു.. എപ്പോഴോ ഞങ്ങൾ ഉറങ്ങി... പിന്നെ 6 മണി ആയപ്പോൾ അവൾ എന്നെ വിളിച്ചുണർത്തി...
അന്നത്തെ പ്രോഗ്രാം മൊത്തം അവൾ ആയിരുന്നു പ്ലാൻ ചെയ്തതു... രാവിലെ അമ്പലത്തിൽ പോയി.... ഉച്ചക്ക് അമ്മമാർ നല്ല കിടു സദ്യ ഒരുക്കി.. വൈകിട്ട് എല്ലാരുംകൂടി മാളിൽ ഒക്കെ പോയി ഷോപ്പിംഗ് ഒക്കെ നടത്തി... വൈകിട്ട് ബീച്ചിൽ ഒക്കെ പോയി അന്നത്തെ ദിവസ്സം അടിപൊളി ആക്കി...... എന്റെ മണിക്കുട്ടി കാരണം ഞാൻ ജീവിതത്തിൽ എന്നും സന്തോഷം മാത്രമേ എനിക്കു കിട്ടിയിട്ടുള്ളു.... ഞാനും അവള്ക്കു സന്തോഷം മാത്രമേ കൊടുത്തിട്ടുള്ളു....
................. ⚡️......................... ⚡️.......................
ദിവസ്സംങ്ങൾ അങ്ങനെ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു.... ഞങ്ങൾക്ക് കല്യാണത്തിന് വേണ്ടി ഉള്ള അന്വേഷണം നന്നായി തന്നെ നടന്നു....ഇതിൽ ഉള്ള ഏക ആശ്വാസം ഞങ്ങൾ കല്യാണം കഴിഞ്ഞാലും എനിക്കു മണിക്കുട്ടിയെ പിരിയണ്ട എന്നതാണ്.... അങ്ങനെ ഒരു ആലോചന വരുവണേൽ എന്റെ ഇഷ്ടം പോലും നോക്കാതെ മണിക്കുട്ടിക്ക് പയ്യനെ ഇഷ്ടപെടുവാണേൽ ഞാനും കല്യാണത്തിന് സമ്മതിക്കും എന്ന് പ്രതീക്ഞ്ഞ എടുത്തു...
അങ്ങനെ ഒരു ദിവസ്സം ഞാൻ ഉച്ച കഴിഞ്ഞു ഓഫീസിലെ എന്റെ മുറിയിൽ ഇരിക്കുക ആയിരുന്നു... നോക്കുമ്പോൾ അച്ഛനും മാമനും എന്റെ ക്യാബിനിൽ വന്നു.. അവർക്കു എന്തോ കാര്യം പറയാൻ ഉണ്ടെന്നു എനിക്കു അവരുടെ മുഖം കണ്ടപ്പോഴേ മനസ്സിലായി.. രണ്ടുപേരും നല്ല സന്തോഷത്തിൽ ആയിരുന്നു...... ഞാൻ അവരെ കണ്ടപ്പോൾ ബഹുമാന്ർത്ഥം എണിറ്റു... അവർ എന്റെ മുന്നിൽ ഉള്ള കസ്സേരയിൽ ഇരിന്നു ഞാനും
💬 Comments
View all comments