Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI]
മെഹർ മറുപടി നൽകി.
എയ്ഞ്ചൽ മനുവിന്റെ മുഖത്തേയ്ക്കും നോക്കി…. പക്ഷേ ഒന്നും പറഞ്ഞില്ല…
എയ്ഞ്ചലും ലക്ഷ്മിയും അവിടെ നിന്ന് പതുക്കെ നടന്നു നീങ്ങി.
കുറച്ച് അകലെ എത്തിയതും എയ്ഞ്ചൽ പതുക്കെ ചോദിച്ചു.
“ലച്ചൂ… എന്താ മിസ് പറഞ്ഞത് ?”
അവിടെ അവസാനം നടന്ന സംഭാഷണം ഒന്നും തന്നെ എയ്ഞ്ചലിന് മനസ്സിലായിരുന്നില്ല.
കാരണം ലക്ഷ്മിയുടെ സ്റ്റാറ്റസ് എയ്ഞ്ചൽ കണ്ടിരുന്നില്ല….
അത് ഞാൻ ഇന്നലെ ഇട്ട സ്റ്റാറ്റസിന്റെ കാര്യമാണ്……
എന്ത് സ്റ്റാറ്റസ്…. ?
വാ കാണിക്കാം….. അവൾ ക്ലാസ്സിൽ എത്തിയതും ഫോൺ എടുത്ത് ആ ഫോട്ടോ എയ്ഞ്ചലിനെ കാണിച്ചു
ഈ ഫോട്ടോ മനു സാർ കണ്ടു……
ഇത്രയും നാൾ എന്റെ സ്റ്റാറ്റസ് സാർ കാണില്ലായിരുന്നു പക്ഷെ ഇന്നലെ അത് കണ്ടു…
എന്നിട്ട് സാർ എന്തെങ്കിലും റിപ്ലൈ തന്നോ ? എയ്ഞ്ചൽ ചോദിച്ചു
ഇല്ലാ……
പക്ഷേ മെഹർ മിസ് അതെങ്ങിനെ അറിഞ്ഞെന്നാണ് ഞാൻ ആലോചിക്കുന്നത്….
മെഹർ മിസ്സും കണ്ടുകാണും…. എയ്ഞ്ചൽ പറഞ്ഞു
അത് കേട്ട് ലക്ഷ്മി സ്റ്റാറ്റസ് സീൻ വീണ്ടും നോക്കി……
മെഹർ മിസ്സ്
അതേ മെഹർ മിസ്സും കണ്ടിട്ടുണ്ട്…..
അതോടെ ആ ഒരു സംശയത്തിന് അവിടെ അറുതിയായി….
അതേ സമയം ലക്ഷ്മിയും എയ്ഞ്ചലും പോയി കഴിഞ്ഞതോടെ മനു മെഹറിനെ നോക്കി.
മെഹറിന്റെ ചുണ്ടിൽ ഇപ്പോഴും ചെറിയൊരു ചിരിയുണ്ടായിരുന്നു.
“എന്തിനാടോ താൻ അങ്ങനെ പറഞ്ഞത്?”
അവൻ ശബ്ദം താഴ്ത്തി ചോദിച്ചു.
“അതും എന്റെ മുന്നിൽ വെച്ച്?”
മെഹർ വളരെ ശാന്തമായി അവനെ നോക്കി.
“നമ്മൾ ഫോട്ടോ കണ്ട കാര്യം അവൾ അറിഞ്ഞോട്ടെ എന്ന് വിചാരിച്ചു.”
“അതറിയിച്ചിട്ട് ഇപ്പോൾ എന്താ കാര്യം?”
“കാര്യം ഉണ്ട്,” മെഹർ പറഞ്ഞു. “അവൾ സ്റ്റാറ്റസ് ഇട്ടത് ആരെങ്കിലും കാണാനല്ലേ?
കണ്ടെന്ന് അറിഞ്ഞാൽ അല്ലേ അവൾക്ക് ഒരു ആശ്വാസം ഉണ്ടാകൂ.”
അവൾക്ക് ആശ്വാസം ഉണ്ടാക്കി കൊടുക്കുന്ന ആളാണോ മെഹർ മിസ്…… മനു ചോദിച്ചു
മനു എന്തിനാ ആവശ്യമില്ലാതെ ടെൻഷൻ അടിക്കുന്നത്…..
ഒരാളെ കുറിച്ച് ചെറിയൊരു കമന്റ് പറയുന്നത്,
കളിയാക്കുന്നത്,....
ടീസ് ചെയ്യുന്നത്,......
ഇതൊക്കെ നോർമൽ ആണ്,.....
മെഹർ നേരത്തെ പറഞ്ഞ കാര്യങ്ങളും, എയ്ഞ്ചലിനെയും ലക്ഷ്മിയെയും ഇപ്പോൾ കണ്ടപ്പോൾ അവനുണ്ടായ ഫീലിങ്ങും
💬 Comments
View all comments