0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI]

Author : SAMI Read All Parts 16469

കാണുന്നുണ്ടോ… അതോ വെറും സ്റ്റാറ്റസ് മാത്രം കണ്ടതാണോ എന്ന്.”

“എനിക്ക് ഇന്ന് സന്തോഷമുണ്ട്,” അവൾ തുറന്ന് പറഞ്ഞു.

എയ്ഞ്ചൽ അവളെ നോക്കി ചിരിച്ചു.

ഗുഡ് ഫോർ യു ലച്ചു

ആ വാക്ക് സത്യമായിരുന്നു.
ലക്ഷ്മി സന്തോഷിക്കുന്നതിൽ അവൾക്ക് ദേഷ്യമില്ലായിരുന്നു.
പക്ഷേ ആ സന്തോഷത്തിന്റെ കാരണം മനു സാർ ആണെന്നത് മാത്രം…
അവളുടെ ഉള്ളിൽ ഒന്ന് ഭാരമായി നിൽക്കുകയായിരുന്നു.

ആ ഫ്രീ പീരിഡ് അവസാനിക്കാൻ സമയമായി.

മൂന്നുപേരും പുസ്തകങ്ങൾ തുറന്ന് ഇരിക്കുന്ന ഭാവം എടുത്തു.

പക്ഷേ അവരുടെ മനസ്സുകൾ ഒന്നും പാഠത്തിലായിരുന്നില്ല.

ലക്ഷ്മിയുടെ മനസ്സ് സ്റ്റാഫ് റൂമിലെ  ആ ചെറിയ സംഭാഷണത്തിലായിരുന്നു.

ആർദ്രയുടെ മനസ്സ് അടുത്ത നീക്കത്തിലായിരുന്നു.

എയ്ഞ്ചലിന്റെ മനസ്സ് അവൾ ആരോടും പറയാത്ത ഒരു ചെറിയ വേദനയുടെ അരികിൽ.

—-------------------------------------

അതേ സമയം…
സ്റ്റാഫ് റൂമിൽ മനു ഒറ്റയ്ക്കായിരുന്നു.

മുന്നിൽ തുറന്ന് കിടക്കുന്ന പുസ്തകത്തിലേക്ക് നോക്കിയിരുന്നെങ്കിലും, അവന്റെ ശ്രദ്ധ അതിലൊന്നുമില്ലായിരുന്നു. കുറച്ച് മുമ്പ് ലക്ഷ്മി വന്ന് നിന്നത്… അവളുടെ ആ ചോദ്യം…

“സാർ ബ്ലോക്ക് മാറ്റിയോ?”
അത് ഇപ്പോഴും മനസ്സിൽ ചെറിയൊരു ചിരിയായി ബാക്കി നിന്നു.

അവൻ പതുക്കെ ഫോൺ എടുത്തു.

വാട്ട്സ്ആപ്പ് തുറന്ന് ലക്ഷ്മിയുടെ സ്റ്റാറ്റസ് വീണ്ടും നോക്കി.

ഇന്നലെ കണ്ട അതേ ഫോട്ടോകൾ.
ഒരു നിമിഷം, അവൻ വീണ്ടും അതിൽ നോട്ടമിട്ടു.

ലക്ഷ്മിയുടെ ആത്മവിശ്വാസം…

അവളുടെ നേരെ നോക്കുന്ന ഭാവം…

താൻ കാണണമെന്ന് അറിഞ്ഞിട്ടാണ് ആ ഫോട്ടോ അവൾ ഇട്ടതോ എന്നൊരു സംശയം അവന്റെ ഉള്ളിൽ വീണ്ടും മുളച്ചു.

“ഈ കുട്ടി…”
അവൻ മനസ്സിൽ ചിരിച്ചു.

പക്ഷേ ആ ചിരിയുടെ പിന്നാലെ മറ്റൊരു മുഖം മനസ്സിലേക്ക് വന്നു.

എയ്ഞ്ചൽ.

അവളുടെ മുഖം ലക്ഷ്മിയുടേതുപോലെ വെല്ലുവിളി നിറഞ്ഞതല്ല.
അവളിൽ ഒരു ശാന്തതയുണ്ട്.

ഒരു മൃദുവായ സൗന്ദര്യം.

ടെസ്റ്റ് പേപ്പറിനെ കുറിച്ചും, ഫുൾ മാർക്ക് വാങ്ങുന്നതിനെ കുറിച്ചും പറഞ്ഞപ്പോൾ അവളുടെ മുഖത്തെ ആ തിളക്കം

അവളോട് സംസാരിക്കുമ്പോളും, മറുപടി പറയുമ്പോഴും, അവളുടെ ശബ്ദത്തിൽ ഒരു ആദരവുണ്ട്.

അവൾ ചിരിക്കുമ്പോൾ പോലും അതിൽ ഒരു ലാളിത്യം ഉണ്ടായിരുന്നു ശ്രദ്ധ പിടിക്കാൻ ശ്രമിക്കാത്ത, പക്ഷേ ശ്രദ്ധിച്ചാൽ മറക്കാൻ പറ്റാത്ത ഒരു ഭംഗി.

💬 Comments

View all comments