0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]

Author : SAMI Read All Parts 23712

വാതിലിന്റെ അരികിൽ നിന്ന് അവൾ സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതും, പതിയെ ഇരുട്ടിലേക്ക് നീങ്ങുന്നതും നോക്കി നിന്നു.

വാതിൽ അടച്ചതിനു ശേഷം പോലും അവൻ കുറച്ച് നേരം അവിടെ തന്നെയിരുന്നു.
ആ രാത്രി സംഭവിച്ചതെല്ലാം ഒരു സ്വപ്നം പോലെ തോന്നി.

മെഹർ ഇവിടെ വന്നത്…
അവർ തമ്മിൽ വീണ്ടും മനസ്സ് തുറന്ന് സംസാരിച്ചത്…
അവളുടെ സ്നേഹം…
പിന്നെ എയ്ഞ്ചലുമായി നടന്ന ആ അപ്രതീക്ഷിത ചാറ്റ്…

അത് കഴിഞ്ഞു നടന്ന സംഭവങ്ങൾ,

ഇതൊന്നും അവൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല.

അവൻ ഫോൺ എടുത്തു.
എയ്ഞ്ചലിന്റെ ചാറ്റ് തുറന്നു.

അവസാനമായി അയച്ച മെസ്സേജുകൾ അവൻ വീണ്ടും വായിച്ചു.
അവളുടെ മറുപടികൾ… ആ മടിയുള്ള തുറന്നുപറച്ചിൽ…

അവളുടെ ഓരോ വാക്കും മനുവിന്റെ മനസ്സിൽ ഒന്ന് ചലനം ഉണ്ടാക്കി.

ഒരുപക്ഷേ മെഹർ ഇല്ലാതെ ഞാൻ മാത്രം ആയിരുന്നു ഇവിടെ എങ്കിൽ ഞാൻ ഇത് ഇവിടെ വരെ എത്തിക്കില്ലായിരുന്നു…..

“നാളെ ഞാൻ അവളെ എങ്ങനെ നേരിടും…?”

അവൻ സ്വയം ചോദിച്ചു.

ഈ ചാറ്റ് അവൾ ലക്ഷ്മിയോടോ ആർദ്രയോടോ പറഞ്ഞാൽ?
സ്റ്റാഫ് റൂമിൽ അവർ മൂന്നുപേരും ഇതിനെ കുറിച്ച് നോക്കി ചിരിക്കുമോ?
അവൻ ഒരു നിമിഷം അസ്വസ്ഥനായി.

പിന്നെ വീണ്ടും ചിന്തിച്ചു.

അവൾ അങ്ങനെ ചെയ്യുന്ന പെൺകുട്ടിയല്ല.
എന്നാലും…

അവൻ ടൈപ്പ് ചെയ്തു.

മനു: എയ്ഞ്ചൽ… ഈ കാര്യം അവരോട് പറയരുത്.

അയയ്ക്കുന്നതിന് മുമ്പ് സമയം നോക്കി.
പതിനൊന്ന് അടുക്കുന്നു.

“ഈ സമയത്ത് മെസ്സേജ് അയക്കുന്നത് ശരിയാണോ…?”

ഒരു നിമിഷം അവൻ മടിച്ചു.
പക്ഷേ ഇന്നത്തെ ചാറ്റിന് ശേഷം, ആ മടിക്ക് അത്ര അർത്ഥമില്ലെന്ന് തോന്നി.

അവൻ മെസ്സേജ് അയച്ചു.

—--------------------------

അന്നേരം എയ്ഞ്ചൽ ബെഡിൽ കിടക്കുകയായിരുന്നു.

മനു സാറിന്റെ മെസ്സേജ് ഇനി വരില്ലെന്ന് വിചാരിച്ച് ഫോൺ ബെഡിൽ വച്ചിരുന്നു.
പക്ഷേ ഉറക്കം വന്നിരുന്നില്ല.

അവളുടെ മനസ്സ് മുഴുവൻ ഇന്നത്തെ ചാറ്റിലായിരുന്നു.


താൻ ഇത്രയും തുറന്ന് പറഞ്ഞുവോ?
സാർ അത് എങ്ങനെ എടുത്തിരിക്കാം?
നാളെ കാണുമ്പോൾ സാർ മാറിനിൽക്കുമോ?

അപ്പോഴാണ് ഫോൺ തെളിഞ്ഞത്.

മനു സാർ.

അവൾ വേഗം ഫോൺ എടുത്തു.

മനു: എയ്ഞ്ചൽ… ഈ കാര്യം അവരോട് ആരോടും

💬 Comments

View all comments