Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
അവസാനിച്ചത്,
പിണക്കം മാറിയ മനുവിന്റെയും മെഹറിന്റെയും ഇടയിലേക്ക്,
ഒരു പുതിയ മൃദുവായ വികാരമായി എയ്ഞ്ചൽ കടന്നുവരുന്ന നിമിഷത്തിൽ.
-----------------------
ചില പേരുകൾ അങ്ങനെയാണ്…
ആദ്യത്തിൽ വെറും ഒരു മെസ്സേജായി വരും.
പിന്നെ പതിയെ, ഒരു ബന്ധത്തിന്റെ നടുവിലേക്ക് കയറി നിൽക്കും.
മനുവിന്റെ ഫോണിൽ തെളിഞ്ഞ ആ പേര് — എയ്ഞ്ചൽ —
ആ രാത്രി മെഹറിന്റെ മനസ്സിൽ ആകാംക്ഷ ഉയർത്തി…
ലക്ഷ്മിയുടെ വാശിയുള്ള നോട്ടത്തെ അവൾ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
പക്ഷേ എയ്ഞ്ചലിന്റെ മൃദുവായ മൗനം…
അതിന്റെ ഉള്ളിൽ ഇത്രയും ആഴമുള്ള ഒരു ഇഷ്ടം ഒളിഞ്ഞിരിക്കുമെന്ന് അവൾ കരുതിയിരുന്നില്ല.
മനുവിനും ഇനി പഴയപോലെ നിസ്സംഗനായി നിൽക്കാൻ കഴിഞ്ഞില്ല.
ഒരു വശത്ത് മെഹറിന്റെ അസഹായമായ പ്രണയം.
മറ്റൊരു വശത്ത് ലക്ഷ്മിയുടെ തുറന്ന വെല്ലുവിളി.
ഇപ്പോൾ അതിനിടയിലേക്ക് എയ്ഞ്ചലിന്റെ നാണം കലർന്ന മൗനവും കടന്നുവന്നു.
മൂവരുടെയും വികാരങ്ങൾ ഒരേ പേരിലേക്കാണ് നീങ്ങുന്നത് —
മനു.
അതറിയാതെ അല്ല,
അറിയുന്നതുകൊണ്ടുതന്നെ അപകടം കൂടുന്നു.
ആരും ഒന്നും മുഴുവൻ തുറന്ന് പറയുന്നില്ല.
പക്ഷേ ഓരോ മെസ്സേജിലും, ഓരോ നോട്ടത്തിലും, ഓരോ മൗനത്തിലും
പുതിയ അർത്ഥങ്ങൾ ജനിക്കാൻ തുടങ്ങിയിരിക്കുന്നു.
മെഹർ മനുവിനെ സ്വന്തം സ്നേഹത്തിന്റെ മതിലുകളിൽ പൂട്ടിവയ്ക്കാൻ ആഗ്രഹിക്കുന്നില്ല.
ലക്ഷ്മി തോൽക്കാൻ തയ്യാറല്ല.
എയ്ഞ്ചൽ പറയാൻ മടിക്കുന്നു.
ആർദ്ര എല്ലാം കാണുന്നു.
ദേവശ്രീയുടെ പേര് ഇപ്പോഴും അകലെ നിൽക്കുന്നു.
ഇതുവരെ തീ അകത്തായിരുന്നു…
ഇനി പുക പുറത്തേക്ക് വരാൻ തുടങ്ങും.
ആ രാത്രിക്ക് ശേഷം,
മനുവിന്റെ ജീവിതത്തിൽ പ്രണയവും ആഗ്രഹവും കുറ്റബോധവും വേർതിരിച്ച് നിർത്താൻ കഴിയാത്തത്രയായി കലരാൻ തുടങ്ങി.
—---------------
തുടങ്ങുന്നു….
മനു സാറിന്റെ മെസ്സേജ് വന്നതിന്റെ സന്തോഷത്തിലാണ് എയ്ഞ്ചലിന്റെ ആ വൈകുന്നേരം മുഴുവൻ കടന്നുപോയത്.
ആ ചെറിയ ഹാർട്ട് റിപ്ലൈ….
അതൊരു വലിയ മെസ്സേജ് ഒന്നുമല്ലായിരുന്നു.
പക്ഷേ അവൾക്കത് മനു സാർ തന്റെ ഓർമ്മയിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിയതുപോലെ തോന്നി.
കുറേ നേരം അവൾ അതും നോക്കി ഇരുന്നു… കുറെ ആലോചിച്ചു……
ഒടുവിൽ അയക്കേണ്ടെന്ന് തീരുമാനിച്ച് ഫോൺ വച്ച് കിടന്നു…
അതും കഴിഞ്ഞു കുറച്ചു സമയം കഴിഞ്ഞപ്പോൾ ആണ്, അവരുടെ സീക്രട്ട് ഗ്രൂപ്പിൽ ലക്ഷ്മിയുടെ മെസ്സേജ് വന്നത്.
ലക്ഷ്മി പുതിയൊരു ഫോട്ടോ അയച്ചിരുന്നു.
അവളുടെ പുതിയ സ്റ്റാറ്റസിനായി എടുത്ത ഫോട്ടോ.
അതിന് താഴെ ലക്ഷ്മിയുടെ മെസ്സേജ്:
“I made this for my WhatsApp status… so Manu Sir will see it 😄”
ആ ഫോട്ടോ കണ്ട
💬 Comments
View all comments