0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]

Author : SAMI Read All Parts 89.1K

അത് ചോദിച്ചു.

“മനു…”

“ഹ്മ്മ്…”

“ഒരു കാര്യം ചോദിക്കട്ടെ?”

“ചോദിക്ക്.”

“എയ്ഞ്ചൽ വന്നതോടെ ലക്ഷ്മിയെ മറന്നോ?”

മനു ചിരിച്ചു.

“എന്ത് ചോദ്യം ആണ് ഇത്?”

“സീരിയസ് ആയി ചോദിച്ചതാണ്.”

“ലക്ഷ്മിയെ മറക്കാൻ എന്തുണ്ട്?”

“അതെ, അതാണ് ചോദിക്കുന്നത്. കുറച്ച് ദിവസം മുൻപ് വരെ ലക്ഷ്മിയുടെ സ്റ്റാറ്റസ്, അവളുടെ നോട്ടം, അവളുടെ ധൈര്യം… എല്ലാം നിന്റെ മനസ്സിൽ ഉണ്ടായിരുന്നു.

ഇപ്പോൾ എയ്ഞ്ചലിന്റെ മെസ്സേജ് വന്നാൽ മതി, നിന്റെ ശബ്ദം മാറും.”

“അങ്ങനെ ഒന്നുമില്ല മെഹർ.”

“ഉണ്ട്.”
മെഹർ ഉറപ്പോടെ പറഞ്ഞു.
“എനിക്ക് മനസ്സിലാകും.”

മനു കുറച്ച് നേരം മിണ്ടാതെ നിന്നു.

“ലക്ഷ്മി വേറെ തരമാണ്,” അവൻ പതുക്കെ പറഞ്ഞു.
“അവളോട് സംസാരിക്കാൻ ഏറെ ശ്രദ്ധിക്കണമെന്ന് തോന്നും.”

“എന്തിന്?”

“അവൾക്ക്  പേടിക്കില്ല. എയ്ഞ്ചലിനെ  പോലെയല്ല.

എയ്ഞ്ചൽ ഒരു വാക്ക് പറയുന്നതിന് മുൻപ് പത്തു പ്രാവശ്യം ചിന്തിക്കും.

പക്ഷേ ലക്ഷ്മി… അവൾക്ക് തോന്നിയത് നേരെ ചോദിക്കും.”

“അതുകൊണ്ടല്ലേ അവളോട് സംസാരിക്കാൻ രസം?”

മനു ചിരിച്ചു.

“അത് വേറെ കാര്യം.”

“അതായത് രസം ഉണ്ട്.”

“മെഹർ…”

“സത്യം പറ.”

“ഹ്മ്മ്… ഉണ്ട്.”


അവൻ ഒടുവിൽ സമ്മതിച്ചു.
“അവളോട് സംസാരിക്കുമ്പോൾ ഒരു ടെൻഷനും ഉണ്ട്, ഒരു കൗതുകവും ഉണ്ട്.”

“അത് തന്നെയാണ് ഞാൻ പറയുന്നത്.”
മെഹർ പറഞ്ഞു.


“നീ ഇപ്പോൾ എയ്ഞ്ചലിനോട് ചാറ്റ് ചെയ്യുന്നത് പോലെ, ലക്ഷ്മിയോടായിരുന്നെങ്കിൽ എന്താകുമെന്ന് ആലോചിച്ചിട്ടുണ്ടോ?”

“അതാണ് പ്രശ്നം.”

“എന്ത് പ്രശ്നം?”

“അവൾ അതിന് വേറെ അർത്ഥം കൊടുക്കും.”

“അവൾക്ക് ഇതിനകം തന്നെ അർത്ഥമുണ്ട് മനു. നീ സംസാരിച്ചാലും ഇല്ലെങ്കിലും.”

മനു ഒന്നും പറഞ്ഞില്ല.

മെഹർ കുറച്ച് നേരം മിണ്ടാതെ

💬 Comments

View all comments