Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
പറയും.”
മനു മറുപടി ടൈപ്പ് ചെയ്തു.
മനു: കാത്തിരിക്കാനും മാത്രം ഉണ്ടോ ?.
ലക്ഷ്മി: ഉണ്ട് ?
മനു വീണ്ടും ടൈപ്പ് ചെയ്തു.
മനു: അത് നിനക്ക് കൂടുതൽ ബുദ്ധിമുട്ട് ആകും…
ലക്ഷ്മി: ആൾറെഡി ഞാൻ ആ ബുദ്ധിമുട്ടിലാണ്… നിർത്താൻ പറ്റാത്ത അത്രയും ബുദ്ധിമുട്ടിൽ….
മനു: നിർത്താൻ പറ്റാത്ത കാര്യങ്ങൾ പലപ്പോഴും വേദന തരാം.
ലക്ഷ്മി: വേദന കിട്ടിയാലും ചിലർ അതിൽ നിന്ന് പോകില്ല.
മനു ദീർഘശ്വാസം വിട്ടു.
“മതി.”
“ഇല്ല,” മെഹർ പറഞ്ഞു.
“ഇപ്പോൾ പെട്ടെന്ന് നിർത്തിയാൽ അവൾക്ക് വിഷമമാകും…… ശാന്തമായി അവസാനിപ്പിക്ക്.”
മനു ടൈപ്പ് ചെയ്തു.
മനു: വളരെ വൈകി. ഉറങ്ങൂ. നാളെ സ്കൂളുണ്ട്.
ലക്ഷ്മി: ശരി സാർ.
ഒരു നിമിഷം കഴിഞ്ഞ് വീണ്ടും മെസ്സേജ്.
ലക്ഷ്മി: ഇനി സ്റ്റാറ്റസ് ഇട്ടാൽ കാണുമോ?
മനു ചിരിച്ചു.
അവൻ മെഹറിനോട് ചോദിച്ചു .
“ഇനി എന്ത് മറുപടി പറയും ?”
മെഹർ ചിരിച്ചു.
“കാണണമെങ്കിൽ കാണാമെന്ന് പറ.”
മനു അതുപോലെ ടൈപ്പ് ചെയ്തു.
ലക്ഷ്മിയുടെ മറുപടി വന്നു.
ലക്ഷ്മി: ഓക്കേ സർ
മെഹറിന്റെ ചിരി മനു ഫോണിൽ കേട്ടു
“അതാണ് ലക്ഷ്മി.”
“അതെ.”
മനു പറഞ്ഞു.
“എയ്ഞ്ചലിനെക്കാൾ അപകടം ആണ് .”
“അപകടമല്ല മനു…”
മെഹർ മൃദുവായി പറഞ്ഞു.
“മൂവരും വേറേ വേറെ വികാരങ്ങളാണ്.”
“മൂവരും?”
“അതെ.”
അവൾ ചിരിച്ചു.
“എയ്ഞ്ചൽ മൗനമായി വരും. ലക്ഷ്മി നേരെ വന്ന് നിൽക്കും. ആർദ്ര ഇപ്പോഴും നോക്കി പഠിക്കുകയാണ്.”
“നീ ഇതെല്ലാം വളരേ സന്തോഷത്തോടെ കാണുകയാണോ?”
ഞാൻ എന്തിന് സന്തോഷം ഇല്ലാതെ ഇരിക്കണം…
അവൾ തുറന്ന് പറഞ്ഞു.
“നീ
💬 Comments
View all comments