Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
നിമിഷം ഉത്തരം കിട്ടാതെ നിന്നു.
പിന്നെ ചിരിച്ചു.
“കെമിസ്ട്രിക്കും ഉണ്ട് മിസ്…”
മെഹർ ചിരിച്ചു.
മനു ഉടനെ ഇടയിൽ പറഞ്ഞു.
“നാളെ ലാബ് ക്ലാസ് ഉണ്ടോ എന്ന് ചോദിക്കാൻ വന്നതാണ്.”
“ഓ…”
മെഹർ മനുവിനെ നോക്കി.
ലക്ഷ്മിയുടെ മുഖത്ത് ചെറിയൊരു നാണച്ചിരി തെളിഞ്ഞു.
മനു മെഹറിനെ നോക്കി — ഇപ്പോൾ വേണ്ട എന്നർത്ഥത്തിൽ.
മെഹർ അത് മനസ്സിലാക്കി, പക്ഷേ ചിരി അടക്കിയില്ല.
“ശരി ലക്ഷ്മി,” മെഹർ പറഞ്ഞു.
“നാളെ വരുമ്പോൾ റെക്കോർഡും നോട്ട് ബുക്കും മറക്കരുത്.
“ശരി മിസ്.”
ലക്ഷ്മി തലകുനിച്ചു.
പക്ഷേ പോകുന്നതിന് മുമ്പ് മനുവിനെ വീണ്ടും ഒരിക്കൽ നോക്കി.
ആ നോട്ടം ചെറുതായിരുന്നു.
എന്നാൽ അതിൽ പറഞ്ഞത് വളരെ വ്യക്തമായിരുന്നു—
നാളെ കാണാം സാർ.
അവൾ പതുക്കെ ക്ലാസ്സിന്റെ ദിശയിലേക്ക് നടന്നു.
ലക്ഷ്മി അകന്നതോടെ മെഹർ മനുവിനെ നോക്കി.
“എന്താ മനു?”
മെഹർ ചിരിയോടെ ചോദിച്ചു.
മനു അവളെ കുറച്ച് ഗൗരവത്തോടെ നോക്കി.
പരിഭവമാണ്…….. അവളെ ഞാൻ ശ്രദ്ധിക്കുന്നില്ലെന്….. ചിരിക്കുന്നില്ലെന്ന്
മനു സീരിയസ് ആയി…
ഞാൻ പറഞ്ഞില്ലേ…. ലക്ഷ്മിക്ക് ഇതൊന്നും കണ്ട്രോൾ ചെയ്യാൻ പറ്റില്ല….
അവളുടെ പരിഭവത്തിന് കാരണവും ഉണ്ട്…..
എന്ത്
“അവൾക്ക് ഒരു ചിരി വേണം. ഒരു നോട്ടം വേണം..”
“അത്ര മാത്രമല്ല മെഹർ.”
മനു ശാന്തമായി പറഞ്ഞു.
“അതിൽ കൂടുതലാണ് അവൾ ആഗ്രഹിക്കുന്നത്”
എന്നാൽ അത് കൊടുക്കണം…… പിന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കില്ല….. മെഹർ പറഞ്ഞു
അത് കേട്ട് മനു അവളെയൊന്ന് രൂക്ഷമായി നോക്കി…
ക്ലാസ്സിൽ കേറട്ടെ……… ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് മെഹർ ക്ലാസ്സിലേക്ക് നടന്നു
മനു കുറച്ച് നിമിഷം അവിടെ
💬 Comments
View all comments