Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
കുറച്ചു ദിവസങ്ങളായുള്ള അവരുടെ ഈ ചാറ്റിങ് അവരെ അത്രയുമൊരു അടുപ്പത്തിലേക്ക് എത്തിച്ചിരുന്നു…
മനു: അതും ഞാൻ നോക്കും… എന്ജോയ് ചെയ്യും.
എയ്ഞ്ചൽ: ശരിക്കും?
മനു: ഹാ.
അതിന് എയ്ഞ്ചലിന് അതുപോലെ ഡ്രസ്സ് ഒക്കെ ഉണ്ടോ
എയ്ഞ്ചൽ: കുറച്ചൊക്കെ ഉണ്ടാകും,
മനു: സ്റ്റാറ്റസ് ഇടാൻ പോകുകയാണോ?
എയ്ഞ്ചൽ: ഇടണ്ടേ ?
മനു ഉടനെ ടൈപ്പ് ചെയ്തു.
മനു: വേണ്ട.
അത് കണ്ടതോടെ എയ്ഞ്ചലിന്റെ മുഖം അല്പം വാടി.
വേണ്ടേ…?
അവൾ ചാറ്റിലേക്ക് തന്നെ നോക്കി നിന്നു.
അപ്പോഴേക്കും അടുത്ത മെസ്സേജ് വന്നു.
മനു: എനിക്ക് അയച്ചാൽ മതി.
ആ വരി വായിച്ച നിമിഷം എയ്ഞ്ചലിന്റെ മുഖം പ്രകാശിച്ചു.
ഒരു നിമിഷം മുമ്പ് തോന്നിയ നിരാശ മുഴുവൻ മാറിപ്പോയി.
അവളുടെ ഹൃദയം പെട്ടെന്ന് വേഗത്തിൽ മിടിക്കാൻ തുടങ്ങി.
താൻ ഇഷ്ടപ്പെടുന്ന ഒരാൾക്ക് തന്റെ ഫോട്ടോ അയക്കാൻ ആരാണ് ആഗ്രഹിക്കാത്തത്?
എയ്ഞ്ചൽ: ഇപ്പോൾ വേണോ?
മനു: വേണ്ട. പിന്നെ മതി. വയ്യാതെ ഇരിക്കുക അല്ലേ.
എയ്ഞ്ചൽ: അത് പ്രശ്നമൊന്നും ഇല്ല.
മനു: സമയം എടുക്കുമോ?
എയ്ഞ്ചൽ: ഇല്ല.
മനു: എന്നാൽ അയക്ക്.
അത് കണ്ടതോടെ എയ്ഞ്ചൽ പെട്ടെന്ന് എഴുന്നേറ്റു.
പീരിഡ്സ് ന്റെ ബുദ്ധിമുട്ടൊക്കെ അവളുടെ ഈ ആവേശത്തിൽ മറികടന്നു,
അവൾ ഷെൽഫ് തുറന്നു.
കണ്ണുകൾ ഡ്രസ്സുകൾക്കിടയിൽ വേഗത്തിൽ തിരഞ്ഞു.
ലക്ഷ്മിയുടെ ഫോട്ടോ അവളുടെ മനസ്സിൽ വന്നു.
അതുപോലെ കുറച്ചെണ്ണം അവൾക്കും ഉണ്ടായിരുന്നു…
അതുപോലെ എന്ന് പറഞ്ഞാൽ അത്രയും ഓപ്പൺ ആയിട്ടുള്ളത് അല്ല
എങ്കിലും അതിന് അടുത്ത് നിൽക്കുന്ന, തനിക്കു ചേർന്ന ഒരു സ്റ്റൈലിഷ് ഡ്രസ്സ് അവൾ തിരഞ്ഞെടുത്തു.
ഇട്ടിരുന്ന ഡ്രസ്സ് വേഗം
💬 Comments
View all comments