Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
കുറച്ച് നേരം ഒന്നും മിണ്ടാതെ ഫോട്ടോ നോക്കി നിന്നു.
“ഇവൾ…?”
ലക്ഷ്മിയെ വെട്ടിക്കാൻ നോക്കിയതാണോ ഇത്…
മെഹറിന്റെ മനസ്സിൽ ഒരുമിച്ച് പല വികാരങ്ങൾ ഉയർന്നു.
ലക്ഷ്മി തീ പോലെ മുന്നിൽ നിൽക്കുമ്പോൾ, എയ്ഞ്ചൽ പതിയെ അകത്തേക്ക് കടക്കുന്നവളാണ് എന്ന് മെഹർ കരുതിയിരുന്നു.
പക്ഷേ ഇപ്പോൾ മനസ്സിലായി എയ്ഞ്ചലും നിശ്ശബ്ദമായി മാത്രം നിൽക്കുന്നവളല്ല.
അവൾക്കും സ്വന്തം രീതിയിൽ മനുവിലേക്ക് എത്താനുള്ള ധൈര്യം വളരുകയാണ്.
മെഹർ ഉടനെ മനുവിനെ വിളിച്ചു.
രണ്ടാമത്തെ റിങ്ങിൽ മനു ഫോൺ എടുത്തു.
“ഹലോ…”
“ഇത് എന്താണ് മനു?”
മെഹറിന്റെ ശബ്ദത്തിൽ ഉറക്കമില്ല. നേരെ ചോദ്യം.
മനു കുറച്ച് നിശ്ശബ്ദമായി.
“കണ്ടോ?”
“കണ്ടോ എന്നോ?”
അവൾ അല്പം ശ്വാസം വിട്ടു.
“കണ്ണ് തള്ളി പോയി.”
മനു ഒന്നും പറഞ്ഞില്ല.
“ഇത് എപ്പോഴാണ് അയച്ചത് അവൾ?”
“ഇന്നലെ രാത്രി…”
“നീ ചോദിച്ചോ?”
അവൻ മടിച്ചു.
“അങ്ങനെ… സംസാരത്തിനിടയിൽ…”
“മനു…”
ആ വിളിയിൽ എന്താണ് മെഹറിന്റെ ഫീലിംഗ് എന്ന് മനസിലായില്ല.
“മെഹർ, ഞാൻ എല്ലാം പറയാം.”
“ഫോണിൽ പറഞ്ഞാൽ ശരിയാകില്ല.”
മനു പതുക്കെ പറഞ്ഞു.
“സ്കൂളിൽ വരുമ്പോൾ നേരിട്ട് പറയാം. എല്ലാം.”
മെഹർ കുറച്ച് നിമിഷം മിണ്ടാതെ നിന്നു.
“നേരിട്ട് പറയണം. എല്ലാം .”
“ഒളിപ്പിക്കില്ല.”
“എയ്ഞ്ചലിനെ കുറിച്ചും… ഇന്നലെ രാത്രി നിങ്ങൾ എന്തൊക്കെ സംസാരിച്ചു എന്നും… എല്ലാം.”
“ഹ്മ്മ്.”
“മനു…” ഷി ഈസ് ഹോട്ട്….. ലൈക് ലക്ഷ്മി……
മേ ബി മോർ ധാൻ ലക്ഷ്മി……. മനു തിരിച്ചു പറഞ്ഞു
ഹ്മ്മ്…… മെഹർ പറഞ്ഞു
“സ്കൂളിൽ കാണാം. നേരിട്ട് സംസാരിക്കാം.”
കാൾ കട്ട് ആയി.
മെഹർ ഫോൺ കൈയിൽ
💬 Comments
View all comments