0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]

Author : SAMI Read All Parts 89.5K

പക്ഷേ മനുവിന്റെ അടുത്തുവരവ് അവളുടെ മുഖത്ത് ഒരു മൃദുവായ മാറ്റം വരുത്തി.

“ഇത് കഴിഞ്ഞു സാർ…”
അവൾ പതുക്കെ പറഞ്ഞു.

മനു റെക്കോർഡിലേക്ക് ഒന്ന് നോക്കി.
പിന്നെ ലക്ഷ്മിയിലേക്ക് തിരിഞ്ഞു.

“ലക്ഷ്മി ചെയ്തോ?”

അവന്റെ ചോദ്യം കേട്ടതോടെ ലക്ഷ്മിയുടെ മുഖത്ത് ചെറിയൊരു സന്തോഷം തെളിഞ്ഞു.
അവൻ തന്നെ പ്രത്യേകമായി ചോദിച്ചതിന്റെ ആ ചെറിയ സന്തോഷം.

പക്ഷേ അതിനുമുമ്പേ ആർദ്ര ഇടപെട്ടു.

“അതെന്താ സാർ… ലക്ഷ്മി മാത്രം ചെയ്താൽ മതിയോ?”
അവൾ ഒരു ചിരിയോടെ ചോദിച്ചു.

ആ ചോദ്യത്തിൽ സാധാരണ തമാശയെക്കാൾ കുറച്ച് കൂടി അർത്ഥമുണ്ടായിരുന്നു.
അത് കേട്ട നിമിഷം മനു അവളെ ഒന്ന് നോക്കി.

നേരത്തേ നടന്ന കാര്യങ്ങൾ ലക്ഷ്മി അവരോട് പറഞ്ഞിരുന്നോ…. അവൻ സംശയിച്ചു..

ആർദ്രയുടെ മുഖത്ത് അതേ കൂൾ ഭാവം.
എന്നാൽ കണ്ണുകളിൽ കുസൃതി വ്യക്തമായിരുന്നു.

അതുകൊണ്ട് തന്നെ അവൻ ലക്ഷ്മിയിൽ നിന്ന് അല്പം അകലം പാലിച്ചു നിന്നു.

“എല്ലാവരും ചെയ്യണം,”
അവൻ സാധാരണ ടീച്ചറുടെ ശബ്ദത്തിൽ പറഞ്ഞു.

“ഓ…”
ആർദ്ര തലകുലുക്കി.

ലക്ഷ്മി ആർദ്രയെ ഒന്ന് കടുപ്പത്തിൽ നോക്കി.
എയ്ഞ്ചൽ ചിരി അടക്കാൻ ശ്രമിച്ച് റെക്കോർഡിലേക്ക് കണ്ണ് താഴ്ത്തി.

“ശരി. നിങ്ങൾ തന്നെ ഒന്ന് ചെയ്തു നോക്കൂ. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കൂ.”

അത് പറഞ്ഞ് അവൻ അവിടെ നിന്ന് മാറി.
അവന്റെ മേശയ്ക്കരികിലുള്ള കസേരയിൽ പോയി ഇരുന്നു.

പക്ഷേ ഇരുന്നെങ്കിലും അവന്റെ ശ്രദ്ധ പൂർണ്ണമായി മറ്റൊന്നിലായിരുന്നില്ല.
ലാബിൽ ഓരോ ടീമും അവരുടെ പരീക്ഷണത്തിൽ തിരക്കിലായിരുന്നു.

വിവിധ മേശകളിൽ കുട്ടികൾ സംസാരിക്കുന്നു, റീഡിങ് നോക്കുന്നു, റെക്കോർഡിൽ എഴുതുന്നു.

മനു പുറത്തുനിന്ന് നോക്കുമ്പോൾ വളരെ സാധാരണയായി

💬 Comments

View all comments