Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 6 [SAMI]
വന്നില്ലേ എന്ന്/….
“ഇല്ല… അവർ വീട്ടിലേക്ക് പോയി.”
ആ വാക്ക് കേട്ടപ്പോൾ മനുവിന്റെ ഉള്ളിൽ എന്തോ ഒന്ന് തട്ടി.
പോയോ…?
ഹാ….
“സാറിനോട് ഞാൻ അങ്ങനെ പറഞ്ഞത് അവർക്ക് ഇഷ്ടമായില്ല.”
“എന്നിട്ട്?”
മനു ചിരി പിടിച്ചുകൊണ്ട് ചോദിച്ചു.
“എന്നിട്ട് അവർ എന്റെ കൂടെ വരില്ലെന്ന് പറഞ്ഞു.”
അവൾ ബാഗ് കൈയിൽ വാങ്ങാൻ നീങ്ങിയിട്ട് വീണ്ടും നിന്നു.
“സോറി സാർ…”
മനു അവളെ നോക്കി.
“എന്തിന്?”
“ഞാൻ അങ്ങനെയാണ്. പെട്ടെന്ന് ചിന്തിക്കാതെ അങ്ങ് പറഞ്ഞു പോകും. രാവിലെ പറഞ്ഞതും… ലാബിൽ പറഞ്ഞതും… എല്ലാം.”
അവൾ ഒന്ന് നിശ്ശബ്ദമായി.
“ചിലപ്പോൾ അതിരുകടന്നുപോകും.”
എന്ത് ആരോട് പറയണമെന്ന് അറിയാതെ പറഞ്ഞു പോകും
മനുവിന്റെ മുഖം അല്പം ഗൗരവമായി.
“എല്ലാം അങ്ങനെ ചിന്തിക്കാതെ പറയാൻ പാടില്ല ആർദ്ര. ചില കാര്യങ്ങൾ മനസ്സിൽ തന്നെ വെക്കുന്നതാണ് നല്ലത്.”
“ഹ്മ്മ്…”
അവൾ തലകുനിച്ചു.
“ഇനി ഞാൻ ശ്രദ്ധിക്കാം.”
മനു അവളുടെ ബാഗ് മേശപ്പുറത്ത് വെച്ചു.
“ഞാനും ശ്രദ്ധിക്കണമായിരുന്നു…”
ആ വാക്ക് കേട്ടപ്പോൾ ആർദ്രയുടെ കണ്ണുകൾ അവനിലേക്കു തിരിഞ്ഞു.
പതിവ് കൂൾ ഭാവത്തിനുള്ളിൽ ഒരു ചെറിയ കുസൃതി വീണ്ടും തെളിഞ്ഞു.
“ലക്ഷ്മി പറഞ്ഞപ്പോൾ ഞാൻ മുഴുവനായും വിശ്വസിച്ചിരുന്നില്ല,”
അവൾ പതുക്കെ പറഞ്ഞു.
“ഇപ്പോൾ മനസ്സിലായി.”
“എന്ത്?”
“അത് സത്യമാണെന്ന്.”
മനു അവളെ നേരെ നോക്കി.
“എന്ത് ?”
ആർദ്ര ബാഗ് കയ്യിൽ എടുത്തു പിടിച്ചുകൊണ്ട് ചിരിച്ചു.
“സാർ അറിയാത്തപോലെ ചോദിക്കണ്ട.”
മനു അവളുടെ മുഖം വായിക്കാൻ ശ്രമിച്ചു.
ആർദ്ര പല കാര്യങ്ങളും നേരിട്ട് പറയാതെ പറയുന്നവളാണ്.
പക്ഷേ ഇത്തവണ അവൾ പിന്നോട്ട് പോകുന്നില്ലെന്ന് വ്യക്തമായിരുന്നു.
“നിങ്ങൾ മൂന്ന് പേർക്കും പരസ്പരം രഹസ്യങ്ങൾ ഇല്ലെന്ന് അല്ലേ പറയുന്നത്?”
മനു ചോദിച്ചു.
“അതെ.”
“പിന്നെ അത് മറച്ചു വച്ചിട്ട് കാര്യമില്ലല്ലോ.”
അവൾ ഒന്ന് ചിരിച്ചു..
“സാർ… ഒരു കാര്യം ചോദിച്ചാൽ സത്യം പറയാമോ?” ആർദ്ര ശബ്ദം കുറച്ചു. ചോദിച്ചു
“എന്താ?”
അവൻ ചോദിച്ചു.
അവൾ ഒരു നിമിഷം അവന്റെ കണ്ണുകളിലേക്ക് നോക്കി.
“Are you interested in Lakshmi? ”
ലാബിലെ ശാന്തത ഒരു നിമിഷം കൂടി കനത്തു.
മനു മറുപടി
💬 Comments
View all comments