0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 6 [SAMI]

Author : SAMI Read All Parts 98.7K

പോലെ. വാ.”

എയ്ഞ്ചൽ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.

“ശരി…”

അവൾ ലക്ഷ്മിയോടൊപ്പം കടയുടെ ദിശയിലേക്ക് നടന്നു.

അവൾക്ക് അപ്പോൾ വേണ്ടത് ഷേക്ക് അല്ലായിരുന്നു.
എങ്ങിനെയും തിരിച്ചു ലാബിൽ എത്തുക എന്നതായിരുന്നു…

—-----------------------------

ആ സമയം മനു ഓരോ മേശയ്ക്കരികിലും നടന്ന് ലാബിലെ ഇൻസ്ട്രുമെന്റസ് പരിശോധിക്കുകയായിരുന്നു.

ലാബ് ശൂന്യമായിരുന്നു.

അപ്പോഴാണ് ജനലിനരികിൽ ഒരു നിഴൽ കടന്നുപോകുന്നത് അവൻ കണ്ടത്.

അവന്റെ ഹൃദയം ഒന്ന് വേഗത്തിൽ മിടിച്ചു.

എയ്ഞ്ചൽ…

അവന്റെ മനസ്സ് തന്നെ ആ പേര് പറഞ്ഞു.

മുഖത്ത് അറിയാതെ ഒരു ചിരി വന്നു.
അവൻ കൈയിൽ ഉണ്ടായിരുന്ന ഉപകരണം മേശപ്പുറത്ത് വച്ച്, വാതിലിന്റെ ഭാഗത്തേക്ക് നടന്നു.

പക്ഷേ അടുത്ത നിമിഷം തന്നെ വാതിലിലൂടെ അകത്തേക്ക് കയറിയത് എയ്ഞ്ചൽ അല്ലായിരുന്നു.

ആർദ്ര.

“സാർ…”
അകത്തേക്ക് കുറച്ചു കയറിക്കൊണ്ട് അവൾ ഉറക്കെ വിളിച്ചു.

ardr lab 5

ഒരു നിമിഷം മനുവിന്റെ മുഖം വാടിപ്പോയി.
എന്നാൽ ഉടൻ തന്നെ അവൻ മുഖഭാവം മാറ്റി.

“എന്താ ആർദ്ര?”

“സാർ, എന്റെ ബാഗ്…”

“അത് എടുത്തില്ലേ ?”
അവൻ സ്വാഭാവികമായി ചോദിച്ചു.

“ഇല്ല സാർ. മറന്നു പോയി,

അപ്പോഴേക്കും മനു സ്വന്തം മേശയ്ക്കരികിലെത്തി.
രാവിലെ അവൾ അഴിച്ചുവച്ച ബാഗ് അവിടെ തന്നെയുണ്ടായിരുന്നു.

“കൂട്ടുകാരികൾ വന്നില്ലേ കൂടെ?”
ബാഗ് കൈയിലെടുത്തുകൊണ്ട് അവൻ ചോദിച്ചു.

അവന് അറിയേണ്ടത് അതായിരുന്നു… എയ്ഞ്ചൽ വന്നില്ലേ എന്ന്/….

“ഇല്ല… അവർ വീട്ടിലേക്ക് പോയി.”

ആ വാക്ക് കേട്ടപ്പോൾ മനുവിന്റെ ഉള്ളിൽ എന്തോ ഒന്ന് തട്ടി.

പോയോ…?

ഹാ….

“സാറിനോട് ഞാൻ അങ്ങനെ പറഞ്ഞത് അവർക്ക് ഇഷ്ടമായില്ല.”

“എന്നിട്ട്?”
മനു ചിരി പിടിച്ചുകൊണ്ട് ചോദിച്ചു.

“എന്നിട്ട് അവർ എന്റെ

💬 Comments

View all comments