Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 6 [SAMI]
മനു സാറിന് വലിയ സന്തോഷം തന്നെയല്ലേ?”
“അതെ.”
“അപ്പോഴേക്കും മനു സാറിന്റെ ക്ലാസ് മുഴുവൻ ബയോളജി ആയി .”
മനു ചിരിച്ചു.
“നീയും…”
“ഞാൻ പറഞ്ഞത് സയൻസാണ്,” മെഹർ ചിരിയോടെ പറഞ്ഞു.
കുറച്ച് നേരം അവർ അങ്ങനെ ഇരുന്നു.
സ്റ്റാഫ് റൂമിന് പുറത്തുള്ള വരാന്തയിൽ വൈകുന്നേരത്തിന്റെ വെളിച്ചം വീണു തുടങ്ങി.
മെഹർ ഒടുവിൽ എഴുന്നേൽക്കാൻ തുടങ്ങി.
“പോകാം നമുക്ക്?”
മനു അവളെ നോക്കി.
“മെഹർ…”
“ഹാ?”
“നാളെ വീട്ടിലേക്ക് വരാമോ?”
മെഹറിന്റെ മുഖത്ത് പെട്ടെന്ന് നാണവും അതിശയവും ചേർന്നൊരു ഭാവം വന്നു.
“മനൂ…”
അവൾ കിണുങ്ങി കൊണ്ട് വിളിച്ചു.
സാധാരണയായി ഇങ്ങനെ ചോദിച്ചാൽ അവൾ ഒറ്റയടിക്ക് “പറ്റില്ല” എന്ന് പറയും.
പക്ഷേ ഇന്നത്തെ ആ വിളിയിൽ എന്തോ ഒരു പോസിറ്റീവ് സൈൻ ഉണ്ടായിരുന്നു.
മനു അത് പിടിച്ചു.
“വാടാ…”
അവൻ മൃദുവായി പറഞ്ഞു.
“കുറച്ച് നേരം. ആരുടേയും ശല്യമില്ലാതെ. ഇന്ന് നിന്നോട് ശരിക്കും സംസാരിക്കാൻ പോലും പറ്റിയില്ല.”
ചുമ്മാ സംസാരിക്കാൻ ആണല്ലോ വരാൻ പറയുന്നത്…..
“അത് കേട്ട് അവൻ ചിരിച്ചു
മെഹർ അവനെ നോക്കി.
“ഇങ്ങനെ പറയുമ്പോൾ പോകണമെന്ന് തോന്നും.”
“അപ്പോൾ വരൂ.”
“എങ്ങനെ വരും മനു? വീട്ടിൽ എന്ത് പറയും?”
“എന്തെങ്കിലും നുണ പറഞ്ഞു ഇറങ്ങൂ മെഹർ.”
“ഇങ്ങനെ നുണകൾ കൂടിക്കൂടി വന്നാൽ ഒരുദിവസം പിടിക്കപ്പെടും.”
“അങ്ങിനെയൊന്നും സംഭവിക്കില്ല.”
“സംഭവിച്ചാലോ ?”
മനു അവളെ നോക്കി.
“മനു സാറിന്റെ അടുത്ത് ബയോളജി പഠിക്കാൻ പോയി എന്ന് പറഞ്ഞാൽ മതി .”
മെഹറിന്റെ മുഖം മൃദുവായി.
“മനു…”
“വാ. ഒരു വൈകുന്നേരം മാത്രം. നിന്നെ കാണാതെ, നിന്നോട്
💬 Comments
View all comments