Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 6 [SAMI]
പഠിപ്പിക്കുമ്പോൾ കുട്ടികളുടെ മൂക്കും ചുണ്ടും നോക്കാൻ സമയം കിട്ടുന്നുണ്ടോ?”
“അത് അങ്ങനെ നോക്കിയതല്ല. ചില മുഖങ്ങൾ ഓർമ്മയിൽ നിൽക്കും.”
“അതിൽ ദേവശ്രീയും?” മെഹർ ചോദിച്ചു
“ഹ്മ്മ്.”
മെഹർ കുറച്ച് നേരം മിണ്ടാതെ ഇരുന്നു.
“മനു…”
“എന്താ?”
“സത്യം പറയണം. അവളെ കാണുമ്പോൾ നിനക്ക് എന്തെങ്കിലും തോന്നിയിട്ടുണ്ടോ?”
മനു ഉടനെ മറുപടി പറഞ്ഞില്ല.
മെഹർ അവന്റെ മൗനം ശ്രദ്ധിച്ചു.
“അത് മതി,” അവൾ പറഞ്ഞു.
“മറുപടി കിട്ടി.”
“അങ്ങനെ ഒന്നും അല്ല മെഹർ.”
“അങ്ങനെ ഒന്നും അല്ലെന്ന് പറഞ്ഞാൽ ഒന്നും അല്ലാതാകില്ല.”
അവൾ ചിരിയോടെ പറഞ്ഞു.
“നീ ഒരാളെ ശ്രദ്ധിക്കുന്നു. അവളുടെ ഭംഗി മനസ്സിൽ നിൽക്കുന്നു. അവളെ എന്നോട് താരതമ്യം ചെയ്യുന്നു. അതൊക്കെ വെറും സാധാരണ കാര്യമല്ല.”
മനു ദീർഘശ്വാസം വിട്ടു.
“ഇപ്പോൾ നീ തന്നെ പറഞ്ഞതല്ലേ, നുണ പറയരുതെന്ന്.”
“അതെ,” മെഹർ പറഞ്ഞു.
“അതുകൊണ്ടാണ് ചോദിക്കുന്നത്. നിനക്ക് ദേവശ്രീയോട് താല്പര്യമുണ്ടോ ?”
“ഉണ്ടായേക്കാം.”
അവൻ പതുക്കെ പറഞ്ഞു.
“പക്ഷേ അത് ലക്ഷ്മിയുടേതുപോലെയോ എയ്ഞ്ചലിന്റേതുപോലെയോ അല്ല.”
“എന്താണ് വ്യത്യാസം?”
അതറിയില്ല….. അവൻ പറഞ്ഞു
എന്നാൽ ഒരു കാര്യം ചെയ്യ്
എന്താ ?
“നീ ദേവശ്രീയോട് ഒന്ന് തനിച്ച് സംസാരിക്ക്.” മെഹർ പറഞ്ഞു
മനു അല്പം നേരെ ഇരുന്നു.
“വേണ്ട.”
“അതെന്താ ?”
“ഇതുവരെ എയ്ഞ്ചലും ലക്ഷ്മിയും തന്നെ തലയിൽ നിന്നും ഇറങ്ങുന്നില്ല. ഇനി ദേവശ്രീയും…”
“അതുകൊണ്ടുതന്നെയാണ് സംസാരിക്കേണ്ടത്.”
“എന്തിന്?”
“അവൾക്ക് ശരിക്കും എന്താണ് തോന്നുന്നത് എന്ന് അറിയാൻ.”
മെഹർ പറഞ്ഞു.
“ക്ലാസ്സിലെ ഗോസിപ്പ് കൊണ്ട് ഒരു പെൺകുട്ടിയുടെ മനസ്സ് അളക്കരുത്. അവൾക്ക് വെറും ചെറിയ ക്രഷ് ആണെങ്കിൽ അത്
💬 Comments
View all comments