Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 8 [SAMI]
ഇപ്പോൾ അത്ര ഉറപ്പോടെ?”
“ഞാൻ ഇപ്പോൾ വിളിച്ചത് തന്നെ ആ ഒരു കാര്യം പറയാനാണ്.”
ആർദ്രയുടെ മുഖത്തെ സന്തോഷം പെട്ടെന്ന് ആവേശമായി മാറി.
ഇനി വരുന്നത് താൻ കാത്തിരുന്ന നിമിഷമാണെന്ന് അവൾക്ക് മനസ്സിലായി.
“എന്താടാ?” മെഹർ ചോദിച്ചു.
മനു ഒരു നിമിഷം ആർദ്രയെ നോക്കി.
അവൾ കണ്ണുകൾ വലുതാക്കി—
പറയ്…
എന്ന് ആംഗ്യം കാണിച്ചു.
“നീ പറഞ്ഞ ഒരു കാര്യം നടന്നു,” മനു പറഞ്ഞു.
“എന്ത് ?”
“ആർദ്രയെ ഞാൻ ഇന്ന് കണ്ടിരുന്നു.”
ഫോണിന്റെ മറുവശത്ത് ചെറിയൊരു നിശ്ശബ്ദത.
“എപ്പോൾ? എവിടെ വച്ച്?” മെഹർ ഞെട്ടലോടെ ചോദിച്ചു.
ആർദ്ര അറിയാതെ മനുവിന്റെ കൈയിലെ പിടി വീണ്ടും മുറുക്കി.
മെഹറിന്റെ ആ ഞെട്ടലിൽ ദേഷ്യമാണോ, കൗതുകമാണോ, സന്തോഷമാണോ എന്ന് തിരിച്ചറിയാൻ അവൾ ശ്രമിച്ചു.
“അവൾ വീട്ടിൽ വന്നിരുന്നു…”
മെഹറിന്റെ മറുപടി വരുന്നതിന് മുമ്പുള്ള ആ ചെറിയ നിശ്ശബ്ദത പോലും ആർദ്രയ്ക്ക് വളരെ നീണ്ടതായി തോന്നി.
അവളുടെ കണ്ണുകൾ ഫോണിൽ തന്നെ പതിഞ്ഞിരുന്നു.
മനുവിന്റെ ഉള്ളിൽ ചെറിയൊരു പേടി ഉയർന്നു.
“എങ്ങനെ അവിടേക്ക് വന്നു?” മെഹർ ചോദിച്ചു.
“ഞാൻ വിളിച്ചു.”
“നീ വിളിച്ചോ?”
മെഹറിന്റെ ശബ്ദത്തിലെ അതിശയം കേട്ടപ്പോൾ ആർദ്രയുടെ കണ്ണുകൾ കൂടുതൽ വിടർന്നു.
മനു അവളെ ഒന്ന് നോക്കി.
“ഹാ.”
“അതെന്തിന്?”
മനു ഒരു നിമിഷം മറുപടി പറയാതെ ഇരുന്നു.
ആർദ്ര അവന്റെ കൈയിൽ പതുക്കെ തോണ്ടി.
പറയ്…
“അവളെ ഒന്ന് കാണണമെന്ന് തോന്നി,” മനു പറഞ്ഞു.
ഫോണിന്റെ മറുവശത്ത് വീണ്ടും ഒരു ചെറിയ നിശ്ശബ്ദത.
പിന്നെ മെഹർ പതുക്കെ ചിരിച്ചു.
“ഓഹോ…”
ആ ഒരു ചിരിയിൽ കളിയാക്കലും,
💬 Comments
View all comments