0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 314116

താഴ്ത്തി ഇരിക്കരുത്.”
“എന്നോട് സംശയങ്ങൾ ചോദിക്കണം, എന്നോട് സംസാരിക്കണം.”

ഓരോ വാക്കും അവളുടെ ഉള്ളിൽ തണുത്തൊരു മഴ പോലെ പെയ്തിറങ്ങി.

കഴിഞ്ഞ ദിവസങ്ങളായി ഗോസിപ്പിന്റെയും പേടിയുടെയും ചൂടിൽ ഉണങ്ങിയിരുന്ന അവളുടെ മനസ്സിൽ, ആ രാത്രി ഒരു കുളിർമഴ പെയ്യുന്നതുപോലെ തോന്നി.

അവൾ കണ്ണുകൾ അടച്ചു.

മനു സാറിന്റെ മുഖം വീണ്ടും മനസ്സിൽ തെളിഞ്ഞു.

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞത്—
“ഇങ്ങനെ ചിരിക്കണം… ക്ലാസ്സിലും.”

ദേവശ്രീയുടെ ചുണ്ടിൽ വീണ്ടും ഒരു പുഞ്ചിരി പിറന്നു.

ഉറക്കം വന്നില്ല.
പക്ഷേ ആ ഉറക്കമില്ലായ്മ പോലും അവൾക്ക് മധുരമായി തോന്നി.

കാരണം ആ രാത്രി മുഴുവൻ,
അവളുടെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നത് ഗോസിപ്പിന്റെ ശബ്ദമല്ലായിരുന്നു.

മനു സാറിന്റെ വാക്കുകളായിരുന്നു.

ആദ്യമായാണ് തനിക്ക് ഇങ്ങനെ ഒരു ഫീലിംഗ്,

താൻ ഒളിഞ്ഞിരിക്കേണ്ട പെൺകുട്ടിയല്ല.

തന്നെയും ആരെങ്കിലും സുന്ദരിയായി കാണുന്നുണ്ടാകും

എങ്ങിനെയോ അവൾ ആ രാത്രി തീർത്തു….

—-------------------------------------------

ആ രാത്രി പതിവുപോലെ മനു മെഹറിനെ വിളിച്ചു.

ഫോൺ എടുത്ത ഉടനെ തന്നെ മെഹറിന്റെ ശബ്ദത്തിൽ പതിവ് മൃദുത്വം ഉണ്ടായിരുന്നു.

“എന്താ മനു… ഇന്ന് കുറച്ച് വൈകിയോ?”

“ഹ്മ്മ്… കുറച്ച് കാര്യങ്ങൾ ഉണ്ടായിരുന്നു.”

“എന്ത് കാര്യങ്ങൾ?”

മനു കുറച്ച് നിമിഷം മിണ്ടാതെ നിന്നു.
പിന്നെ പതുക്കെ പറഞ്ഞു.

“ദേവശ്രീയെ കണ്ടു.”

ഫോണിന്റെ മറുവശത്ത് മെഹർ ഒന്ന് നിശ്ശബ്ദയായി.

“ദേവശ്രീയെയോ?”

“ഹാ…”

“സ്കൂളിൽ വെച്ചോ?”

“സ്കൂളിൽ സംസാരിക്കാൻ നോക്കി. പക്ഷേ ശരിയായി പറ്റിയില്ല. സ്റ്റാഫ് റൂമിൽ ആളുകൾ ഉണ്ടായിരുന്നു.”

“പിന്നെ?”

മനു ഒന്ന് ശ്വാസം വിട്ടു.

“വീട്ടിലേക്കു വരുമ്പോൾ വഴിയിൽ കണ്ടു. സൈക്കിളിൽ പോകുകയായിരുന്നു.”

മെഹറിന്റെ ശബ്ദം ഉടൻ ആകാംക്ഷയോടെ മാറി.

“വീട്ടിലേക്ക് വിളിച്ചോ?”

മനു ചെറിയൊരു ചിരി ചിരിച്ചു.

“താൻ വിചാരിക്കുന്ന പോലെ ഒന്നുമില്ല.”

“ഞാൻ എന്താണ് വിചാരിച്ചത്?”

“അത് എനിക്ക് അറിയാം.”

“പറ മനു… വിളിച്ചോ ഇല്ലയോ?”

“അവളുടെ വീട് ഈ വീടിന്റെ തൊട്ടടുത്താണ്.

💬 Comments

View all comments