Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
പറ്റിയുള്ള ആ ഗോസിപ്പ് ചിലപ്പോൾ സത്യമായേക്കും.”
ആ വാക്ക് കേട്ടതോടെ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.
അവൾ ചുണ്ടിൽ ചിരി ഒളിപ്പിച്ച് തലകുനിച്ചു.
“ആയിക്കോട്ടെ…”
അവൾ വളരെ പതുക്കെ പറഞ്ഞു.
“എന്ത്?”
മനു ശരിക്കും കേൾക്കാത്ത പോലെ ചോദിച്ചു.
അവൾ പെട്ടെന്ന് മുഖം ഉയർത്തി.
“ഒന്നുമില്ല…”
മനു ചിരിച്ചു.
“പെണ്ണിന്റെ ആഗ്രഹം കണ്ടില്ലേ…”
അവൻ കളിയാക്കുന്ന പോലെ അവളുടെ ചെവിക്കരികിലേക്ക് കൈ നീട്ടി, വേദനിപ്പിക്കാതെ ചെറുതായി ചെവി പിടിച്ച് തിരുമ്മി.
“സാർ…”
ദേവശ്രീ നാണംകൊണ്ട് ചിരിച്ചു.
“വേദനിക്കും…”
“വേദനിക്കുന്നില്ല. നാണം വരുന്നതാണ്.”
അവൾ അവന്റെ കൈയിൽ പതിയെ പിടിച്ചു
“സാർ തന്നെയാ ഇങ്ങനെ ആക്കിയത്…”
“ആ… ഇനിയിപ്പോ എല്ലാം എന്റെ തലയിൽ ആക്കിക്കോ.”
“അങ്ങനെയല്ല…”
അവൾ കുറച്ച് നേരം മിണ്ടാതെ നിന്നു.
മനു അവളുടെ മുഖത്തേക്ക് നോക്കി.
“ദേവശ്രീ…”
ആ വിളി കേട്ട് അവൾ അവനെ നോക്കി.
“വരേണ്ടെന്ന് ഒന്നും ഞാൻ പറയുന്നില്ല. പക്ഷേ ഒരു ലിമിറ്റ് വേണം. ഞാൻ തനിച്ചു താമസിക്കുന്ന ഒരു ആണും, ദേവശ്രീ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുമാണ്…”
“ഹ്മ്മ്…”
അവൾ ചുമ്മാ മൂളി.
പക്ഷേ മനസ്സ് മുഴുവൻ സന്തോഷത്തിലായിരുന്നു.
താൻ വരുന്നതിൽ സാറിന് പ്രശ്നമൊന്നുമില്ലെന്നല്ലേ പറഞ്ഞത്…
ഇതുപോലെ സാറിനോട് ഇരുന്ന് സംസാരിക്കാൻ പറ്റുമെങ്കിൽ, താൻ എന്നും വരും എന്ന് അവൾ മനസ്സിൽ പറഞ്ഞു.
കുറച്ച് നിമിഷം അവൾ മിണ്ടാതെ ഇരുന്നു.
പിന്നെ പതുക്കെ വിളിച്ചു.
“സാർ…”
“ഹാ…”
“ഈ ദേവശ്രീ എന്ന് വിളിക്കാതെ… ദേവു എന്ന് വിളിക്കാമോ?” അവൾ പെട്ടെന്ന് പറഞ്ഞു
മനു അവളെ കൗതുകത്തോടെ നോക്കി.
“അതെന്താ?”
“എനിക്ക് അതാ ഇഷ്ടം.”
“വീട്ടിൽ അങ്ങനെയാണോ വിളിക്കുന്നത്?”
“ഹ്മ്മ്…”
മനു ഒരു നിമിഷം അവളുടെ മുഖം നോക്കി.
പിന്നെ വളരെ പതുക്കെ വിളിച്ചു.
“ദേവു…”
ആ ഒറ്റ വിളിയിൽ ദേവശ്രീയുടെ മുഖം മുഴുവൻ വിരിഞ്ഞു.
അവൾക്ക് തോന്നി
💬 Comments
View all comments