Chapter Title : മാസ്റ്റർ 2 [Story in collaboration with Master] [Mater]
ഒരു സകായം ചെയ്യാവെന്ന് ഏറ്റ സിതിക്ക്, എന്ത് പണ്ടാരവെങ്കിലും ആയ്ക്കോട്ടേന്ന് നിരൂവിച്ച് ഞാമ്മൂളി.
അങ്ങനെ പച്ചപ്പനന്തത്തേം പാടി നല്ല സുഹത്തോടെ ഞാന്തിരികെ ചെന്നപ്പം ലവള് മരത്തിന്റെ ചോട്ടി ഇരുന്നോണ്ട് വായിക്കുവാ.
“ഇന്നാ, ഇത് വായിച്ചു നോക്കിക്കേ” കടലാസ്സ് അവളെന്റെ നേരെ നീട്ടി. ഞാനത് വാങ്ങിച്ച് തിരിച്ചും മറിച്ചും നോക്കി.
“പരമ ബോറ്” ഞാമ്പറഞ്ഞു. എന്റെ പപ്പനാവാ, അവള് ചാടി എഴുന്നേറ്റ് കൈയും ചുരുട്ടി ഒരു വരവക്കം!
“വൃത്തികെട്ട മനുഷ്യാ. ഇത്രേം പാടുപെട്ടു ഞാനെഴുതിയത് പരമ ബോറോ? കൊന്നുകളേം ഞാന്”
എന്റെ പപ്പനാവാ ഭദ്രകാളിയെ ഞാങ്കട്ടിട്ടുണ്ടാരുന്നില്ല; പഷേ ഇപ്പം കണ്ടു.
“എന്റെടി ഞാന് നീ എഴുതിയെ വായിച്ചതാ. ആണ്ടെ നോക്ക്”
ഞാനവളെ അത് കാണിച്ചു. താണ്ടെ, ഒരടിക്ക് ഭദ്രകാളി മേനകയായി. എന്താ ഒരു നാണം.
“ഞാങ്കരുതി”
“നീയെന്നെ ഇപ്പ കൊന്നേനെവല്ലോ. ഞാമ്പേടിച്ച പേടിക്കം. ങാ, ഞാന് വായിച്ചു നോക്കട്ട്. നീ തല്ക്കാലം പോ” ഞാമ്പറഞ്ഞു.
“നന്നായി വായിക്കണേ; ആ രവിയെ കുന്നിന്റെ മോളില് കണ്ടിട്ടാ ഞാന് വന്നെ. ആ തെണ്ടിയവിടെ എന്തെടുക്കുകയാണെന്ന് നോക്കീട്ടു വരാം” പറഞ്ഞിട്ട് അവള് കുഴമ്പ് എടുത്ത് നെറ്റിയില് തേച്ചു; പിന്നെ ഒറ്റ പോക്കക്കം.
ഞാനാ മുട്ടന് മരത്തിന്റെ ചോട്ടീ കുത്തിയിരുന്ന് അവളെഴുതിയത് വായിച്ചു. എല്ലാം വായിച്ചപ്പം എനിക്കൊരു മോകം; ലവന് ചുണ്ട് കടിച്ചുവിട്ട രാകിണിയെ ഒന്ന് കാണണം. ഉമ്മക്കം പോയിട്ട് ഒന്ന് നോക്കിയാ കൊല്ലാന് വരുന്ന ചെല്ലക്കിളികളാ അങ്ങ് തെരുവന്തോരത്ത്. കറത്ത് പെടച്ച നെറോം, എലീടെ മൊകോം ആണേലും എന്റമ്മോ എന്തര് ജാഡയാ അവക്കൊക്കെ. ഇവിടെ താണ്ട് ഒരുത്തന് റോട്ടീവച്ച് പത്ത് പേരട മുമ്പീ
💬 Comments
View all comments