Chapter Title : മാസ്റ്റർ - 3 [Story in Collaboration with Master ]
സാന്ദ്രമാക്കിയ പരിസരങ്ങളിൽ രവിയുടെ മുഖത്ത് ഒരു ഗന്ധർവ്വ സാന്നിധ്യം ശിവാനി കണ്ടു. രാവിന്റെ സുതാര്യമായ കായലിലൂടെ കളിയോടങ്ങളിൽ അപ്സരകന്യകമാർ ഇവനെ തേടി വരുന്നുണ്ടോ? "നാനു ചന്ദ്രനക്കല്ലു അലങ്കരിസ്സാലു ഹോഗുഡ്ഢിധേനെ. നീവു കാനൂനിന പ്രകാര അവനന്നു മുട്ടുത്തിരി..." [ഞാൻ പോയി ചന്ദന ശില അലങ്കരിക്കാം..നീ കുട്ടിയെ തൊട്ടുകൊണ്ടിരിക്ക്.നിയമത്തിൽ പറഞ്ഞിരിക്കുന്നത് പോലെ!]
സിദ്ധപ്പ ബസവേശ്വരന്റെ മൂർത്തി പള്ളികൊള്ളുന്ന ചതുപ്പിന്റെ നേരെ നടന്നു. അയാളുടെ രൂപം നിലാവിലൂടെ ഇരിട്ടിലലിഞ്ഞപ്പോൾ ശിവാനി രവിയുടെ അടുത്തേക്ക് ചേർന്നിരുന്നു.
അവളുടെ മൃദുവായ നീണ്ടു ഭംഗിയുള്ള വിരലുകൾ രവിയുടെ തലമുടിയെ തഴുകി. മലർന്ന് കിടന്നു ഉറങ്ങുന്ന രവിയുടെ കൺപോളകളിൽ അവളുടെ വിരലുകൾ ഒഴുകി നടന്നു. പിന്നെ അവ അവന്റെ മൂക്കിൽ,കവിളിൽ അമർന്നു. അവന്റെ ഭംഗിയുള്ള ചുണ്ടുകളിൽ വിരലമർന്നപ്പോൾ ശിവാനിയുടെ മുലകളിൽ തരിപ്പ് ഉരഞ്ഞമർന്നു. ഇഷ്ടത്തോടെ,പ്രിയമോടെ അവന്റെ ചുണ്ടുകളിൽ അമർത്തികൊണ്ട് മറ്റേ കൈ അവൾ മാറിലമർത്തി. അവളുടെ തലമുടിയിൽ നിന്നും യൗവ്വനത്തിന്റെ ഉർവ്വരതയ്ക്ക് കാത്തിരിക്കുന്ന ശരീരത്തിൽ നിന്നും ചന്ദനവും രുദ്രാക്ഷിപ്പൂക്കളും നിറഞ്ഞ സുഗന്ധം അവനിലേക്ക് പെയ്തിറങ്ങി. നിലാവിൽ അവളുടെ കണ്ണുകൾക്ക് പത്മരാഗത്തിന്റെ നിറം കലർന്നിരുന്നു. തന്റെ മുമ്പിൽ കിടക്കുന്ന പുരുഷൻ എന്ന വിസ്മയത്തിലേക്ക് അവൾ നോക്കി. കാൽ അനങ്ങിയപ്പോൾ പാദത്തിലെ വെള്ളിക്കൊലുസ്സ് മോഹശ്രുതി മീട്ടുന്നത് പോലെ ശിവാനിക്ക് തോന്നി.
അവന്റെ ചുണ്ടുളിൽ നിന്ന് കൈകൾ മാറ്റാൻ അവൾക്കായില്ല.ഇത്ര മിനുസം,ഇത്ര മൃദുലത,ഇത്രയും മസൃണത വേറെ എവിടെ കണ്ടിരിക്കുന്നു താൻ? താമരയിതളിൽ? മയിൽപ്പീലിയിൽ? ഫാൽഗുന മാസത്തിൽ മാറാമ്മയുടെ തിറയിൽ ഉറഞ്ഞാടുന്ന യക്ഷന്റെ മുഴുക്കാപ്പിൽ? ശിവാനിയുടെ കൈകൾ രവിയുടെ നെഞ്ചിലേക്ക് ഇഴഞ്ഞു. അവന്റെ വിരി മാറിലെ രോമങ്ങളിൽ അവളുടെ വിരലുകൾ മൃദുവായ നാഗങ്ങളെപ്പോലെ
💬 Comments
View all comments