Chapter Title : മാതാ പുത്ര PART_004 [ഡോ. കിരാതൻ]
വെള്ളനിറമുള്ള ബെൻസ് കാർ കിടക്കുന്നു.
മാധവൻ അവിടേക്ക് അതിവേഗത്തിൽ ആഞ്ഞു ചവുട്ടി. കാറിനടുത്ത് സൈക്കിൾ സ്റ്റാൻഡിൽ വച്ചു.
" .. ..... മാധവാ .... ഉള്ളിലേക്ക് കയറൂ ..... "
ഡ്രൈവിങ് സീറ്റിൽ നിന്നും മറുവശത്തെ ഡോർ തുറന്നുകൊണ്ട് അനിത പറഞ്ഞു.
റെയിൻ കോട്ട് ആകെ നനഞ്ഞു നിൽക്കുന്ന അവസ്ഥയിൽ ആ വിദേശ നിർമ്മിത കാറിന്റെ വിലകൂടിയ സീറ്റിനെ നനയ്ക്കാൻ ആഗ്രഹിക്കാതെ അവൻ വിഷമത്തോടെ നിന്നു.
" ...... ഇറ്റ്സ് ഓകെ മേൻ .... ഗെറ്റ് ഇൻ ...... ".
അവൾ ചിരിയോടെ ക്ഷണിച്ചു.
മാധവൻ നീളൻ റെയിൻ കോട്ട് ഊരി കാറിന്റെ മുകളിൽ വച്ച് ഉള്ളിലേക്ക് കയറി. അനിത ഒരു ടൗവിൽ എടുത്ത് അവന്റെ നേർക്ക് നീട്ടി.
" . ...... തുവർത്തിക്കോ ..... പനി പിടിപ്പിക്കണ്ടാ .... ".
ശാസനയോടെ അവനെ നോക്കി മനോഹരമായ കരിമിഴി കണ്ണുകൾ വട്ടം പിടിച്ചു.
" . ....... എന്താണ് മേഡം വണ്ടിക്ക് പറ്റിയത് ..... ".
" .......... അറിയില്ല മാധവാ ...... വണ്ടി സ്റ്റാർട്ട് ചെയ്ത് ഓടുബോഴേക്കും പെട്ടെന്ന് ചാടി ചാടി ഓഫാക്കുക .... എന്ത് പണ്ടാരപിടിച്ച കാറാണാവോ ഇത് ..... ". അസ്സഹനീയതയിൽ അവൾ കാറിനെ പഴിച്ചു.
" ...... മാഡം ..... ഇത് ബെൻസ് അല്ലേ ..... ഇങ്ങനെ പ്രാകാതെ .... കമ്പനിക്കാർ അറിഞ്ഞാൽ മേഡ്ത്തിനെ ശരിയാക്കും ....... ".
കാറിൽ നിറഞ്ഞു നിന്നീരുന്ന വിലകൂടിയ പെർഫ്യുമിന്റെ മണമാസ്വദിച്ചു കൊണ്ട് മാധവൻ തമാശ രൂപേണ അവളെ നോക്കി.
" .. .... ശരിയാക്കാൻ
💬 Comments
View all comments