Chapter Title : മാതാ പുത്ര PART_012 [ഡോ. കിരാതൻ]
കണ്ടെത്തുക ....".
ഉറച്ച ശബ്ദത്തോടെയായിരുന്നു മാധവൻ പറഞ്ഞത്. പിന്നീടൊന്നും അവൾ അതിനെ പറ്റി ചോദിച്ചില്ല.
കാർ അനിത പറഞ്ഞ സ്‌കൂളിന്റെ മുന്നിലെത്തിയപ്പോൾ മാധവന് ചെറിയൊരു ആശ്വാസം തോന്നി. അതി രാവിലെ മുതൽ കാറിൽ മരണ വേഗത്തിൽ പായുകയായിരുന്നല്ലോ. കാറിന്റെ ഡോർ തുറന്നിറങ്ങി ഒന്ന് മൂരി നിവർത്തിക്കൊണ്ട് പരിസരം മൊത്തത്തിൽ വീക്ഷിച്ചു. ഒരു ഇന്റർനേഷണൽ സ്‌കൂളായിരുന്നു അത്.
ഹോസ്റ്റൽ വാർഡൻ മേരിയെയും റിൻസിയെയും അൽപ്പനേരം ഉറ്റു നോക്കി. അവരുടെ കഥകൾ കേട്ടപ്പോൾ അവരുടെ കണ്ണുകളിൽ നിന്നും രണ്ടിറ്റ് കണ്ണ്നീർ ഉറവകൊള്ളുന്നത് മാധവൻ കണ്ടു.
മാധവന് അന്നേരം ആശ്വാസം തോന്നി. മനിഷ്യപ്പറ്റുള്ള വാർഡനാണ് ആ സ്ത്രീയെന്ന് അവന് മനസ്സിലായി. കുശിപ്പുര കാണിക്കാൻ വാർഡൻ മേരിയെ കൂട്ടിക്കൊണ്ട് പോയി. ഒറ്റയ്ക്ക് നിൽക്കുന്ന റിൻസിയുടെ അടുത്തേക്ക് മാധവൻ നടന്നു.
"..... ഇനി ഇവിടെയാണ് നിന്റെ രണ്ടാം ജീവിതം .... കഴിഞ്ഞ ജന്മങ്ങളിൽ നടന്നതെന്ന് വിചാരിച്ച് ജീവിതത്തിൽ നടന്ന കയ്പ്പേറിയ അനുഭവങ്ങൾ എല്ലാം നീ മറയ്ക്കുക ...".
" ..... ശരീ മാധവേട്ടാ ..... ഞാൻ നന്നായി പഠിച്ചോളാന്ന് ..... നല്ലൊരു ജോലി നേടീട്ട്യേ, ഞാനിനി മാധവേട്ടനെ കാണുകയുള്ളു....".
റിൻസി ചിരിച്ച് അവളുടെ ഭാവികാര്യങ്ങളെ സമർത്ഥിച്ചു. ആ കണ്ണുകളിൽ നിന്നും മാധവന് അത് മനസ്സിലാക്കാൻ പാടുപെടേണ്ടിരുന്നില്ലായിരുന്നു.
പിന്നെയും അവർക്കിടയിൽ മൂകത തളം കെട്ടി നിന്നു.
മേരി മാധവനോട് ഒരുപാട് നേരം സംസാരിച്ചു. അവർ സന്തുഷ്ടയായിരുന്നു. ഒരിക്കലും ഇങ്ങനെ ഒരു ജോലിയും ജീവിതവും കിട്ടുമെന്നോ അവർ പ്രതീക്ഷിച്ച് കാണില്ലായിരിക്കാം. പെട്ടെന്ന് കാര്യങ്ങൾ എല്ലാം തെളിഞ്ഞ് വന്നതിന്റെ തിളക്കം അവരുടെ കണ്ണുകളിൽ കാണാമായിരുന്നു.
അവരോട് യാത്ര പറഞ്ഞ്
💬 Comments
View all comments