0%

Chapter Title : മാവേലിനാട് 3 [ പ്രസാദ് ]

Author : പ്രസാദ് Read All Parts 713

തിരികെ പോകുന്ന കാര്യം എടുത്തിട്ടു.

കൊച്ചച്ഛന്‍: ''രണ്ട് ദിവസം ഇവിടെ നിന്നിട്ട് പോയാല്‍ പോരേ?''

ഞാന്‍: ''നാളെ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ആഫീസില്‍ പോകണ്ടേ?''

കുഞ്ഞമ്മ: ''ശരിയാണ് നാളെ കൂടിയേ അവധിയുള്ളു. മറ്റന്നാള്‍ മുതല്‍ ആഫീസില്‍ പോകണം. നിങ്ങള്‍ക്ക് ഇന്ന് തന്നെ പോകണമെന്ന് നിര്‍ബ്ബന്ധമാണെങ്കില്‍, ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ട് പോയാല്‍ മതി.''

ഞാന്‍: ''കൊച്ചച്ഛാ, മാനസയെ കൂടി ഞങ്ങള്‍ കൊണ്ടു പോകട്ടേ. നിങ്ങള്‍ ആഫീസില്‍ പോയി കഴിഞ്ഞാല്‍ പിന്നെ അവള്‍ ഇവിടെ ഒറ്റയ്ക്കാകത്തില്ലേ?''

കൊച്ചച്ഛന്‍: ''മോനേ, അവള്‍ കൂടെ വന്നാല്‍ അവിടെ വലിയ ബുദ്ധിമുട്ട് ആയിരിക്കും.''

ഞാന്‍: ''ഇല്ല കൊച്ചച്ഛാ. ഇന്ന് ശ്രീയേട്ടന്‍, അവരുടെ കമ്പനിയിലെ കൂട്ടുകാരുമായി ടൂര്‍ പോകുന്നു. മൂന്നോ നാലോ ദിവസത്തെ പ്രോഗ്രാമാണ്. അത് കൊണ്ട് പ്രശ്‌നമില്ല.''

കുഞ്ഞമ്മ: ''ചേട്ടാ, ഇവിടെ അവള്‍ക്ക് ഒറ്റയ്ക്ക് ബോറടിക്കും. അവിടെ രണ്ട് ദിവസം പോയി ഇവരുമായി കളിക്കുന്നെങ്കില്‍ കളിക്കട്ടെ. അതുല്‍ മോനും അതുല്യ മോളും അവിടെ ഉണ്ടല്ലോ.''

കൊച്ചച്ഛന്‍: ''കളിച്ച് നടന്നാല്‍ മതിയോ? അവള്‍ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന് മറക്കണ്ട.''

കുഞ്ഞമ്മ: ''ജയയും അവളുടെ ക്ലാസ്സിലല്ലേ. അവര്‍ ഒന്നിച്ച് പഠിച്ചുകൊള്ളും. ഓണമല്ലേ ചേട്ടാ.''

കൊച്ചച്ഛന്‍: ''നീ അവളെ കളിക്കാനങ്ങ് വിടുകയാണ് അല്ലേ?''

കുഞ്ഞമ്മ: ''ഓ രണ്ട് ദിവസം അവിടെ പോയെന്ന് വച്ച് അവളുടെ പഠിത്തമൊന്നും പോകത്തില്ല. സ്‌ക്കൂള്‍ തുറക്കാന്‍ ഇനിയും നാലഞ്ച് ദിവസമില്ലേ.''

ജയ: ''മാനസ, ഞങ്ങളുടെ ക്ലാസ്സിലെ ഫസ്റ്റാണ്. അവളുടെ കാര്യത്തില്‍ പേടിക്കാനൊന്നുമില്ല.''

കൊച്ചച്ഛന്‍: ''നിര്‍ബ്ബന്ധമാണെങ്കില്‍ പൊയ്‌ക്കോട്ടെ.''

എല്ലാവര്‍ക്കും സന്തോഷമായി. ഞങ്ങള്‍ കാപ്പികുടി കഴിഞ്ഞ് എഴുന്നേറ്റു. ജയ, അവളുടെ വീട്ടിലേയ്ക്ക് വിളിച്ച്, ഞങ്ങള്‍

💬 Comments

View all comments