0%

Chapter Title : മായാലോകം [കാലം സാക്ഷി]

Author : Kambikathakal Read All Parts 396

തിന്ന് വയറ് നിറച്ചു ഞാൻ ഷോറൂമിലേക്ക് ഇറങ്ങി. ഞാൻ എന്ജിനീറിങ് പാസ്സായപ്പോൾ അച്ഛന്റെ കാല് പിടിച്ചിട്ടാണ് ഒരു സെക്കന്റ് ഹാൻഡ് ബൈക്ക് വാങ്ങിച്ച് തന്നത്. ഞാൻ അതുമെടുത്ത് നേരെ ഷോറൂമിലേക്ക് വിട്ടു.

"ഗുഡ് മോർണിംഗ്" ഫ്രണ്ട് ഓഫീസിലെ അശ്വതി വിഷ് ചെയ്തു

" ആഹ് ഗുഡ് മോർണിംഗ്" ഞാനും തിരിച്ച് വിഷ്‌ചെയ്തു.

"വിഷ്ണു ഇന്നും ലേറ്റ് ആണല്ലോ? മാനേജർ അന്വേഷിക്കുന്നുണ്ടായിരുന്നു." അശ്വതി പറഞ്ഞു.

ഒഹ് ഇനി അതെന്ത് കുരിശ് ആണോ എന്തോ എന്ന് ആലോചിച്ച് ഞാൻ മാനേജരുടെ ക്യാബിനിലേക്ക് നടന്നു.

"മേയ് ഐ കം ഇൻ സർ.."

"എസ് കമിന്"

അനുവാദം കിട്ടിയ ഞാൻ ക്യാബിനിലേക്ക് കയറിയ.

"വിഷ്ണു താൻ എന്തിനാണ് ഇങ്ങോട്ട് വരുന്നത്."

"സർ ഞാൻ..."

"താൻ ഇവിടെ ജോയിൻ ചെയ്തിട്ട് മാസം 2 ആകാൻ പോകുന്നു താൻ ഇതുവരെ ഒരു കാർ പോലും സെയിൽ നടത്തിയിട്ടില്ല."

"സർ ഞാൻ ശ്രമിക്കുന്നുണ്ട്..."

"താൻ ശ്രമിച്ച് കൊണ്ടിരിക്ക് ഇന്ന് ഏപ്രിൽ 28, അടുത്ത മാസം ഒന്നാം തീയതിക്ക് മുമ്പ് ഒരു കാർ ബുക്കിംഗ് എങ്കിലും കൊണ്ട് വന്നില്ലെങ്കിൽ താൻ പിന്നെ ഇങ്ങോട്ട് വരേണ്ടതില്ല."

"സർ അങ്ങനെ പറയരുത്, സർ എനിക്ക് ഈ ജോലി നഷ്ടമായാൽ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല." ഞാൻ അപേക്ഷിച്ചു.

"താൻ ഒന്നും പറയണ്ട മേയ് 1 അതാണ് തന്റെ ഡെഡ് ലൈൻ അതിന് മുമ്പ് ഒരു ബുക്കിങ് കൊണ്ട് വന്നില്ലെങ്കിൽ തന്റെ പണി പോകും പിന്നെ തന്നെ ഇങ്ങോട്ട് റെക്കമെന്റ് ചെയ്ത തന്റെ അച്ഛനെ എനിക്ക് ഒന്ന് കാണണം"

"സർ അച്ഛനോട് ഒന്നും

💬 Comments

View all comments