Chapter Title : മായാലോകം [VAMPIRE]
നമ്മൾ ഒരു കാര്യോം പകുതിക്കു വെച്ച് നിർത്തി പോകരുതല്ലോ! എന്നിട്ട് അയാൾ വല്ലാത്ത ഒരു നോട്ടം നോക്കി എന്നോട് എണീക്കാൻ പറഞ്ഞു. അമ്മ പറഞ്ഞിട്ടില്ലേ അമ്മേ ഊണ് കഴിക്കുമ്പോൾ മഹാരാജാവ് വന്നു വിളിച്ചാലും എണീക്കരുതെന്ന്. ഞാൻ എണീച്ചില്ല ! അപ്പൊ അയാൾ പറയാ പ്രിൻസിപ്പലിനെ കണ്ടിട്ട് ഇനി ക്ലാസ്സിൽ കേറിയാൽ മതീന്ന്. അങ്ങനെ ഞാൻ ഊണ് കഴിച്ച് പ്രിൻസിപ്പലിനെ പോയി കണ്ടു അപ്പൊ ആ ചെറ്റ പറയാ ഇവിടെ കുറച്ചു ഡിസിപ്ലിൻ ഒക്കെ ഇണ്ട് നിന്നെ പോലെ ഉള്ളവരെയൊന്നും ഇവിടെ പഠിപ്പിക്കാൻ പറ്റില്ല എന്ന്! എനിക്ക് അത് കേട്ടപ്പോൾ തന്നെ ചൊറിഞ്ഞു വന്നു എന്നിട്ട് ഞാൻ അയാളെ ഒന്ന് നോക്കി. അപ്പൊ ആ തെണ്ടി പറയാ നീ എന്താടാ എന്നെ നോക്കി പേടിപ്പിക്കുന്നോടാ നായിന്റെ മോനേന്നു. അത് കേട്ടപ്പോൾ എന്റെ സകല കണ്ട്രോളും പോയി. എന്നിട്ട്? ഞാൻ അയാളെ കൊറേ തെറീം വിളിച്ചു പോടാ പുല്ലേന്നും പറഞ്ഞ് ഇങ്ങ് ഇറങ്ങി പോന്നു ഞാൻ ചെയ്തേല് എന്തെങ്കിലും തെറ്റിണ്ടോ അമ്മേ. അപ്പൊ അതും അവസാനിപ്പിച്ചു അല്ലേ? വേണെന്നു വെച്ചിട്ടല്ലല്ലോ അങ്ങനെ ഒക്കെ ആയിപോയതല്ലേ. അല്ല ഇനി എന്താവോ സാറിന്റെ ഉദ്ദേശം? അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. എന്നാല് നാളെ തൊട്ടു എന്റെ പൊന്നുമോൻ അച്ഛന്റെ ഒപ്പം കടേൽ പൊക്കോട്ടാ. അമ്മേ! എനിക്ക് കൊറച്ച് കാര്യങ്ങളൊക്കെ ഇണ്ട്.! നിനക്ക് തെണ്ടി തിരിഞ്ഞു നടക്കാനല്ലേ .? അല്ല! ഇനി ഭാവി കാര്യങ്ങളെ കുറിച്ച് ചിന്ദിക്കണം ഇനി എല്ലാം വളരെ പ്ലാനിങ്ങോട് കൂടിയേ ഉള്ളൂ!
നീ എന്തായാലും പഠിത്തം നിർത്തിയത് നന്നായി വണ്ടിക്കൂലി മിച്ചം. എന്തായാലും ജയിക്കാനൊന്നും പോകുന്നില്ലല്ലോ. അല്ല നീ അച്ഛനോട് പറഞ്ഞോ? ഉം പറഞ്ഞു എന്നിട്ടെന്തു പറഞ്ഞു. പ്രിൻസിപ്പലിനെ തെറി വിളിച്ചത് മോശമായിപോയി രണ്ടെണ്ണം കൊടുക്കണായിരിന്നു എന്ന് പറഞ്ഞു. ബെസ്റ്റ് തന്തേം മോനും അച്ഛന്റെ അതെ സ്വഭാവം തന്നെ മോനും.
നീ പോയി പല്ല് തേച്ചിട്ട് വാ ചായ കുടിക്കാം. ഇനി ഇപ്പൊ ചായ കുടിച്ചിട്ട് പല്ല് തേക്കാം. പോയി പല്ല് തേച്ചിട്ട് വാടാ...
പോയി പല്ല് തേച്ചേക്കാം അല്ലെങ്കിൽ അതിനുള്ള തെറി കൂടി രാവിലെ കേക്കേണ്ടി വരും
എന്റെ വീട് ഇങ്ങനാണ്! എന്റെ പേര് രാഹുൽ. 21വയസ്സ്. എല്ലാരും അപ്പു എന്ന് വിളിക്കും. തൃശൂർ ജില്ലയിൽ ഗുരുവായൂരിനടുത്ത് മാവിൻചുവട് എന്ന് പറഞ്ഞ സ്ഥാലത്താണ് ഞങ്ങൾ താമസിക്കുന്നത്. ഞാൻ ജനിച്ചതും വളർന്നതും എല്ലാം ഈ സ്ഥലത്താണ്.
💬 Comments
View all comments